സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് 14കാരന്‍ മരിച്ചു

പത്തനംതിട്ട: സൈക്കിള്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. വാസുദേവ വിലാസത്തില്‍ ബിജോയ് ഹരിദാസിന്റെയും വി ആര്‍ സൗമ്യയുടെയും മകന്‍ ഭവന്ദ് (14) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 10ന് ആയിരുന്നു അപകടം. കൊല്ലമ്പാറ ഇടപ്പരിയാരം റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോള്‍ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

നിയന്ത്രണം വിട്ട സൈക്കിള്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പിന്റെ ഗേറ്റ് തകര്‍ത്ത് ഭിത്തിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു. സമീപത്തുള്ള ആളുകള്‍ ഓടിയെത്തി ഭവന്ദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts