കോൺഗ്രസിന്റെ ഫ്രീഡം വാക്കിൽ പങ്കെടുത്തത് 1.5 ലക്ഷത്തിലധികം ആളുകൾ

ബെംഗളൂരു: തിങ്കളാഴ്ച 76-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച ‘ഫ്രീഡം വാക്കിൽ’ പങ്കെടുത്ത ഒരു ലക്ഷത്തിലധികം ആളുകൾ നഗരത്തെ നിശ്ചലരാക്കി ഇത് നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായി. എഐസിസി ജനറൽ സെക്രട്ടറിയും കർണാടക ചുമതലയുമുള്ള രൺദീപ് സിങ് സുർജേവാല, കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മറ്റ് നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ മജസ്റ്റിക്സിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ സർക്കിളിൽ ഉച്ചകഴിഞ്ഞ് റാലി ആരംഭിച്ചത്. ക്രാന്തിവീര സങ്കൊല്ലി രായണ്ണ സർക്കിളിലെ അന്തരീക്ഷം വൈദ്യുതീകരിക്കുന്നതായിരുന്നു. ഡോളു കുനിറ്റ, വീരഗാസെ തുടങ്ങി നാടൻ കലാകാരന്മാരുടെ നിരവധി സംഘങ്ങൾ…

Read More

ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹാരം, ഗൂഗിളുമായി കൈകോർത്ത് ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഗൂഗിളുമായി കൈകോർത്ത് ബെംഗളൂരു ട്രാഫിക് പോലീസിന്റെ നീക്കം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് സിഗ്നലുകളിലെ ലൈറ്റ് ഓട്ടോമാറ്റിക് ആയി മാറുന്ന സംവിധാനമാണ് നഗരത്തിൽ നടപ്പിലാക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി ഗൂഗിളുമായി സഹകരിക്കുന്ന രാജ്യത്തെ ആദ്യ നഗരമാവുകയാണ് ബെംഗളൂരു. ഗൂഗിളിൻറെ പങ്കാളിത്തത്തോടെ ട്രാഫിക് ലൈറ്റ്സ് കോൺഫിഗറേഷൻ ഒപ്റ്റിമൈസേഷനാണ് നടപ്പിലാക്കുക. ഇതിലൂടെ ഗതാഗത കുരുക്കിൽപ്പെട്ട് സമയം നഷ്‌ടപ്പെടുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകും. ഇതിന് പുറമേ യാത്രക്കാർ ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ റോഡുകളിലെ വേഗത പരിധി, ഗതാഗത കുരുക്കുള്ള റൂട്ടുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ…

Read More

ട്രാഫിക് നിയമ ലംഘനം, പ്രധാന ജംഗ്ഷനുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഉടൻ 

ബെംഗളൂരു: നഗരത്തിൽ കുറഞ്ഞത് 50 ട്രാഫിക് ജംഗ്ഷനുകളിലെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിക്കാൻ ഒരു ട്രാഫിക് പോലീസ്. സീറ്റ് ബെൽറ്റ് ഇല്ലാതെ ഉള്ള ഡ്രൈവിംഗ്, അമിത വേഗത, വൺവെ റൈഡിംഗ്, ട്രിപ്പിൾ റൈഡിംഗ്, മൊബൈൽ ഉപയോഗം, സിഗ്നൽ ജമ്പിംഗ്, ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കുന്നത്, സ്റ്റോപ്പ് ലൈനുകളിൽ നിയമം തെറ്റിക്കുന്നത് എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട എട്ട് നിയമ ലംഘനങ്ങൾ കണ്ടെത്താൻ ആണ് ക്യാമറ സ്ഥാപിക്കുന്നത്. ഹാഫ് ഹെൽമെറ്റ് (തലയ്ക്ക് മുഴുവൻ സംരക്ഷണം തരാൻ കഴിയാത്ത തരത്തിലുള്ളത്) ധരിക്കുന്നവരെ ഇനി ഹെൽമെറ്റ് ഇല്ലാത്തവരായി കണക്കാക്കും. ആഗസ്ത് ആദ്യം മുതൽ നഗരത്തിലുടനീളമുള്ള…

Read More

ജംങ്ഷനുകളുടെ നവീകരണം ഉടൻ ആരംഭിക്കും ; ബിബിഎംപി 

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പ്രധാന 3 ജംക്‌ഷനുകളിൽ അടിയന്തര നടപടി. ഗോരെഗുണ്ഡപാളയ, ഹെബ്ബാൾ, ടിൻ ഫാക്ടറി ജംക്‌ഷനുകളിലാകും നടപടികൾ സ്വീകരിക്കുക. കഴിഞ്ഞ ദിവസം ബിബിഎംപി, ബിഡിഎ, ബിഎംആർസി, പോലീസ് അധികൃതർ ജംക്‌ഷനുകളിലെത്തി പരിശോധന നടത്തിയിരുന്നു. തിരക്കു കുറയ്ക്കാനുള്ള ദീർഘ, ഹ്രസ്വ കാല പദ്ധതികൾക്കു രൂപം നൽകിയിട്ടുണ്ട്. ഇതിനായുള്ള നിർമാണം ഉടൻ ആരംഭിക്കുമെന്നു ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. ഗോരെഗുണ്ഡപാളയ ജംക്‌ഷനിലെ റോഡ് അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കും. കൂടുതൽ മേൽപാലങ്ങളും നടപ്പാതകളും നിർമിക്കും. വലിയ വാഹനങ്ങളെ പീനിയ ഫ്ലൈഓവർ ഉപയോഗിക്കാൻ അനുവദിക്കണമെന്നു…

Read More

കുന്ദലഹള്ളിയിലെ കുരുക്കഴിക്കാൻ പരിഷ്കാരവുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു: ഓൾഡ് എയർപോർട്ട് റോഡിലെ പുതുതായി തുറന്ന കുന്ദലഹള്ളി അടിപ്പാതയിൽ പതിവായ കുരുക്കഴിക്കാൻ ഗതാഗത പരിഷ്കാരവുമായി ട്രാഫിക് പൊലീസ്. വൈറ്റ്ഫീൽഡ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഔട്ടർ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന ജംക്‌ഷനിൽ യുടേൺ എടുക്കുന്നതിനെ തുടർന്നാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. ഗതാഗത കുരുക്കിന് പുറമെ ലെയ്ൻ തെറ്റിച്ച് വാഹനങ്ങൾ പ്രവേശിക്കുന്നത് മൂലം എവിടെ അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. യുടേൺ സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിബിഎംപി, ട്രാഫിക് പൊലീസ് എന്നിവയുടെ യോഗം ചേർന്നിരുന്നു. ഗതാഗതക്കുരുക്ക് അഴിക്കുന്നതിനായി നിർമിച്ച അടിപ്പാതയിൽ വാഹനങ്ങളുടെ നീണ്ടനിര…

Read More

ബെംഗളൂരുവിലെ 10 പ്രധാന ഗതാഗതക്കുരുക്കുകൾ കുറയ്ക്കാൻ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി ബൊമ്മൈ; വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തിൽ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച ഹെബ്ബാൾ മേൽപ്പാലം, സിൽക്ക് ബോർഡ് ജംഗ്ഷൻ തുടങ്ങിയ കുപ്രസിദ്ധമായ 10 പ്രധാന പാതകളിലെ തടസ്സങ്ങൾ കുറയ്ക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ബൊമ്മൈയുടെ അധ്യക്ഷതയിൽ ബിബിഎംപി, ബിഡബ്ല്യുഎസ്എസ്ബി, നഗരവികസന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി ബെംഗളൂരു ട്രാഫിക് മാനേജ്‌മെന്റ് സംബന്ധിച്ച യോഗത്തിലാണ് നിർദേശങ്ങൾ നൽകിയത്. ബിബിഎംപി അഡ്മിനിസ്‌ട്രേറ്റർ രാകേഷ് സിംഗ്, ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ്, സംസ്ഥാന പോലീസ് മേധാവി പ്രവീൺ സൂദ്, സിറ്റി പോലീസ് മേധാവി എച്ച്എസ് പ്രതാപ് റെഡ്ഡി, മറ്റ് മുതിർന്ന…

Read More

ജാലഹള്ളിയിൽ അടിപ്പാത നിർമ്മാണം ഉടൻ 

ബെംഗളൂരു : തുമക്കൂരു റോഡിലെ തിരക്കേറിയ ജാലഹള്ളി ക്രോസിൽ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം അടിപ്പാത നിർമാണം ആരംഭിക്കുന്നു.സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 50 വ്യാപാര സ്ഥാപനങ്ങൾക്കാണ് കെട്ടിടം ഒഴിയാൻ നോട്ടിസ് നൽകിയിട്ടുള്ളത്. 10432 ചതുരശ്രയടി സ്ഥലമാണ് അടിപ്പാതയ്ക്കായി ഏറ്റെടുക്കുന്നത്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടിപ്പാത നിർമാണത്തിനുള്ള ശിലാസ്ഥാപനം നിർവഹിച്ചെങ്കിലും ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാൻ വൈകിയതോടെ തുടർ നടപടികളും വൈകുകയായിരുന്നു. മുഖ്യമന്ത്രിയുടെ നഗരോത്ഥാന പദ്ധതിയിൽപെടുത്തി 158 കോടിരൂപ ചെലവഴിച്ചാണു പാത നിർമിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നവർക്കായി നഷ്ടപരിഹാരമായി മാത്രം 50 കോടിരൂപ നൽകേണ്ടി…

Read More

നഗരത്തിൽ ഗതാഗത നിയന്ത്രണം ഇന്നും തുടരും

ബെംഗളൂരു: കോൺഗ്രസ്‌ റാലിയുടെയും രാഷ്‌ട്രപതിയുടെ സന്ദർശനത്തെയും തുടർന്ന് ഇന്നലെ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായി. രാഹുൽ ഗാന്ധിക്ക് എതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് കർണാടക പിസിസിയുടെ നേതൃത്വത്തിൽ ഇന്നലെ ശാന്തിനഗറിലെ ഇഡി മേഖലയിൽ പ്രതിഷേധം നടന്നിരുന്നു. മടിവാളയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച്‌ ലാൽബാഗിന് സമീപം പോലീസ് തടഞ്ഞതോടെയാണ് ഹൊസൂർ റോഡിലൂടെയുള്ള ഗതാഗതം മുഴുവനായി തടസപ്പെട്ടത്. 2 ദിവസത്തെ സന്ദർശനത്തിനായി നഗരത്തിൽ എത്തിയ രാഷ്‌ട്രപതിയുടെ വാഹനം കടന്നു പോകുന്നതിനായി എച്ച്എഎൽ വിമാനത്താവളം മുതൽ രാജ്ഭവൻ വരെയുള്ള റോഡുകളിൽ രാവിലെ 10 മണി മുതൽ നിയന്ത്രണങ്ങൾ…

Read More

മെട്രോ നിർമ്മാണം, ഗതാഗത കുരുക്ക് രൂക്ഷമായി ഔട്ടർ റിങ് റോഡ് 

ബെംഗളൂരു: മെട്രോ നിർമാണം പുരോഗമിക്കുന്ന ഔട്ടർ റിങ് റോഡിലെ യാത്ര നരകതുല്യമായിട്ട് മാസങ്ങളേറെയായി. മഴയിൽ റോഡ് തകർന്ന് ചെളിക്കുളമായി മാറിയിരിക്കുന്ന സിൽക്ക്ബോർഡ്–കെആർ പുരം ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷം. കാലവർഷം കനത്തതിനെ തുടർന്ന് ടാറിങ് തകർന്ന് നിരത്തു മുഴുവൻ അപകടക്കുഴികളാണ്. ജീവൻ പണയംവച്ചു വേണം ഈ വഴി യാത്ര ചെയ്യാൻ. ഓഫിസ് സമയങ്ങളിൽ ഇവിടെ വാഹനങ്ങൾ മണിക്കൂറിലധികം കുരുങ്ങി കിടക്കുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. ഒട്ടേറെ ഐടി ടെക് പാർക്കുകളും ബഹുരാഷ്ട്ര കമ്പനികളും പ്രവർത്തിക്കുന്ന മേഖലയിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണവും കഴിഞ്ഞ മാസങ്ങളിലായി വർധിച്ചിതും ഗതാഗത…

Read More

ട്രാഫിക് പോലീസിനോട് തട്ടി കയറി എം എൽ എ യുടെ പുത്രി 

ബെംഗളൂരു: ഗതാഗത നിയമം ലംഘിച്ചത്  ചോദ്യം ചെയ്ത ട്രാഫിക് പോലീസുകാരനോട് കയര്‍ത്ത് കര്‍ണാടക ബി.ജെ.പി എം.എല്‍.എ അരവിന്ദ് ലിംബാവലിയുടെ മകള്‍. എം എൽ എ യുടെ ബിഎംഡബ്ല്യു കാറിലെത്തിയ യുവതി ട്രാഫിക് സിഗ്നല്‍ മറികടന്നതിനാണ് പോലീസുകാരന്‍ ചോദ്യം ചെയ്തത്. എന്നാല്‍ ഇതു വകവയ്ക്കാതെ ആയിരുന്നു യുവതിയുടെ പെരുമാറ്റം. അരവിന്ദ് ലിംബാവലിയുടെ മകളാണ് വെള്ള നിറത്തിലുള്ള ബി.എം.ഡബ്ല്യു കാര്‍ ഓടിച്ചിരുന്നത്. ട്രാഫിക് സിഗ്നല്‍ ചുവപ്പ് ആയിരിക്കുമ്പോഴാണ് കാര്‍ നിര്‍ത്താതെ യുവതി ഓടിച്ചുപോയത്. ട്രാഫിക് പോലീസ് തടഞ്ഞപ്പോള്‍ അവരോട് യുവതി ദേഷ്യപ്പെടുകയായിരുന്നു. മാത്രമല്ല അവര്‍ സീറ്റ് ബെല്‍റ്റും…

Read More
Click Here to Follow Us