ജംങ്ഷനുകളുടെ നവീകരണം ഉടൻ ആരംഭിക്കും ; ബിബിഎംപി 

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പ്രധാന 3 ജംക്‌ഷനുകളിൽ അടിയന്തര നടപടി. ഗോരെഗുണ്ഡപാളയ, ഹെബ്ബാൾ, ടിൻ ഫാക്ടറി ജംക്‌ഷനുകളിലാകും നടപടികൾ സ്വീകരിക്കുക. കഴിഞ്ഞ ദിവസം ബിബിഎംപി, ബിഡിഎ, ബിഎംആർസി, പോലീസ് അധികൃതർ ജംക്‌ഷനുകളിലെത്തി പരിശോധന നടത്തിയിരുന്നു.

തിരക്കു കുറയ്ക്കാനുള്ള ദീർഘ, ഹ്രസ്വ കാല പദ്ധതികൾക്കു രൂപം നൽകിയിട്ടുണ്ട്. ഇതിനായുള്ള നിർമാണം ഉടൻ ആരംഭിക്കുമെന്നു ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. ഗോരെഗുണ്ഡപാളയ ജംക്‌ഷനിലെ റോഡ് അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കും. കൂടുതൽ മേൽപാലങ്ങളും നടപ്പാതകളും നിർമിക്കും. വലിയ വാഹനങ്ങളെ പീനിയ ഫ്ലൈഓവർ ഉപയോഗിക്കാൻ അനുവദിക്കണമെന്നു ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 6 മാസങ്ങളായി ഇതു നിരോധിച്ചിരിക്കുകയായിരുന്നു . പീനിയ സ്റ്റാൻഡിലേക്കുള്ള ദീർഘദൂര ബസുകളുടെ പ്രവേശനം നിർത്തുന്നതിനുള്ള മാർഗങ്ങളും ആലോചിക്കുന്നുണ്ട്. ടിൻ ഫാക്ടറിയിൽ പ്രധാന റോഡുകളിൽ ബസ് പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കും. തെരുവുവിളക്കുകൾ പുതിയത് സ്ഥാപിക്കും. ഹെബ്ബാളിൽ റോഡുകളുടെ വീതി കൂട്ടും. മരങ്ങളുടെ ശാഖകൾ വെട്ടിയൊതുക്കും. ബസുകൾക്കു പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts