കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ 

ബെംഗളൂരു: രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. യെലഹങ്ക താലൂക്കിലെ സിംഗനായകനഹള്ളിയിലെ യെദ്യൂരപ്പനഗറിലാണ് സംഭവം. അവിനാഷ് (38), ഭാര്യ മമത (30), മക്കളായ അധീർ (5), രണ്ടും ആറും മാസം പ്രായമുള്ള അനയ എന്നിവരാണ് മരിച്ചത്. കലബുറഗി സ്വദേശിയായ അവിനാഷ് ക്യാബ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് സംശയം. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. നരസപ്പ എന്നയാളുടെ ഉടമസ്ഥതയിലുള്ള…

Read More

ഞാൻ അവളെ കൊന്നില്ലായിരുന്നെങ്കിൽ അവൾ എന്നെ കൊല്ലുമായിരുന്നു; പ്രതിയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ…

ബെംഗളൂരു: ഫ്രിഡ്ജില്‍ നിന്ന് കഷണങ്ങളാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കുള്ളിൽ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷമാണ് കേസിലെ പ്രതിയായ മുക്തി രഞ്ജൻ റായിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ ജീവനൊടുക്കും മുമ്പ് അയാളെഴുതിയ ആത്മഹത്യാ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഞാൻ അവളെ കൊന്നില്ലായിരുന്നുവെങ്കില്‍, മഹാലക്ഷ്മി എന്നെ കൊല്ലുമായിരുന്നു എന്നാണ് മുക്തി രഞ്ജൻ റായി അവസാനമായി എഴുതിയ കുറിപ്പില്‍ പറയുന്നത്. മഹാലക്ഷ്മിയുമായുള്ള ബന്ധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും കുറ്റസമ്മത മൊഴിയും അടങ്ങിയ കുറിപ്പാണ് ഇയാളുടെ മൃതദേഹത്തിന് സമീപം…

Read More

ബെംഗളൂരുവില്‍ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ 

ബെംഗളൂരു: മലയാളി യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് ധന്യയുടെ മകള്‍ അശ്വതി (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ്.

Read More

ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതി മരിച്ച നിലയിൽ 

പാലക്കാട്‌: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ ഷിതയെ തീകൊളുത്തി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടാണ് യുവതി ജീവനൊടുക്കിയത് എന്നാണ് നിഗമനം. സ്ഥാപനം അടച്ചതിന് ശേഷം ശുചിമുറിയില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചതാണെന്ന് പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

യുവാവ് തൂങ്ങി മരിച്ച നിലയിൽ 

ബെംഗളൂരു: ഇലക്‌ട്രീഷ്യനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ചുക്കിനടുക്കയിലെ ജയരാമയുടെയും സുഗന്ധിയുടെയും മകന്‍ സി.എച്ച്‌ പ്രിജേഷ്(27) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇലക്‌ട്രീഷ്യനായ പ്രിജേഷ് അഞ്ചുദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രിജേഷ് വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചത്. മരണകാരണം വ്യക്തമല്ല.

Read More

ലോൺ അടവ് മുടങ്ങി; മൂന്നംഗ കുടുംബം ജീവനൊടുക്കി 

ബെംഗളൂരു: ബാങ്കില്‍ നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്‌ക്കാൻ നിർവാഹമില്ലാതെ കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തു. കർണാടകയിലെ ഹേമാവതി കനാലില്‍ ചാടിയായിരുന്നു ജീവനൊടുക്കിയത്. 43-കാരനായ ശ്രീനിവാസ്, 36-കാരിയായ ശ്വേത, 13-കാരിയായ മകള്‍ എന്നിവരാണ് കനാലില്‍ ചാടിയതെന്ന് പോലീസ് അറിയിച്ചു. ക്യാബ് ഡ്രൈവറായിരുന്നു ശ്രീനിവാസ്. സ്കൂള്‍ അദ്ധ്യാപികയായിരുന്നു ഭാര്യ ശ്വേത. കുടുംബത്തെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഓഗസ്റ്റ് 11നാണ് മൂവരും വീട് വിട്ടിറങ്ങിയത്. തിരച്ചിലിനിടെ ശ്രീനിവാസിന്റെയും ശ്വേതയുടേയും മൃതദേഹം ഓഗസ്റ്റ് 13ന് കനാലില്‍ നിന്ന്…

Read More

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: യുവാവിനെ വീട്ടിനകത്തെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സസിഇത്തിലുവിലെ പരേതനായ ശേഖര്‍-സത്യവതി ദമ്പതികളുടെ മകന്‍ ഗൗതംരാജ് (23) ആണ് മരിച്ചത്. ഇന്നലെ വീട്ടുകാര്‍ പുറത്ത് പോയി വൈകിട്ട് മൂന്ന് മണിയോടെ മടങ്ങി വന്നപ്പോഴാണ് ഗൗതംരാജിനെ വീട്ടിലെ മുറിക്കകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൗതം ഉഡുപ്പിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Read More

ഓൺലൈൻ ഗെയിമിൽ തോറ്റു; 14 കാരൻ ജീവനൊടുക്കി

കൊച്ചി: പതിനാലുകാരന്‍ ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നല്‍ (14)ആണ് തൂങ്ങിമരിച്ചത്. ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

ഭർത്താവ് പുറത്തു കൊണ്ടു പോയില്ല; മകനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു 

മുംബൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് 4 വയസുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി. മഹാരാഷ്‌ട്രയിലെ പാല്‍ഘർ ജില്ലയിലാണ് സംഭവം. 23 കാരിയായ ആദിവാസി യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് തന്നെയും കുഞ്ഞിനെയും പുറത്തുകൊണ്ട് പോകാൻ കൂട്ടാക്കാത്തതാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദഹാനു മേഖലയിലെ സിസ്നെ ഗ്രാമത്തിലാണ് കുടുംബം താമസിക്കുന്നത്. മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവ് പലപ്പോഴും വീട്ടില്‍ നിന്നും മാറി നിന്നിരുന്നതായി കാസ പോലീസ് പറയുന്നു. ഞായാറാഴ്ച വീട്ടിലെത്തിയ ഇയാള്‍ സുഹൃത്തുക്കളോടൊപ്പം പുറത്തുപോവുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ഭാര്യാ പുറത്തുപോയപ്പോള്‍…

Read More

ബി സി പാട്ടീലിൻ്റെ മരുമകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു 

ബെംഗളൂരു: മുൻ മന്ത്രി ബി സി പാട്ടീലിൻ്റെ മരുമകൻ കെ ജി പ്രതാപ് കുമാർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മരുമകൻ്റെ ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യ ചെയ്തതെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ദാവൻഗരെ ജില്ലയിലെ ഹൊന്നാളി താലൂക്കിൽ അരകെരെക്കടുത്തുള്ള വനത്തിന് സമീപം ഞാൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതാപിനെ രക്ഷിക്കാനായില്ല. മൂത്ത മരുമകൻ പ്രതാപ് കുമാർ ബി സി പാട്ടീലിന് മകനെപ്പോലെയായിരുന്നു. ബി സി പാട്ടീലിൻ്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഇയാൾ ആണ്.…

Read More
Click Here to Follow Us