ബെംഗളൂരു: ബുധനാഴ്ച അനിശ്ചിതകാല സമരം ആരംഭിച്ച കർണാടക സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ 17% ഇടക്കാലാശ്വാസം വാഗ്ദാനം ചെയ്ത് മണിക്കൂറുകൾക്കകം സമരം പിൻവലിച്ചു. പണിമുടക്ക് പിൻവലിച്ചതായി കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സിഎസ് ഷഡാക്ഷരി അറിയിച്ചു. തുടർന്ന് ഉടൻ ജോലിയിൽ ഹാജരാകാൻ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു. അസോസിയേഷന്റെ ആവശ്യാനുസരണം ദേശീയ പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതിയിലേക്ക് (ഒപിഎസ്) പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യത പഠിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന…
Read MoreTag: strike
മോദി സർക്കാറിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
ബെംഗളൂരു : എൽ.ഐ.സി, എസ്.ബി.ഐ യിൽ നിന്നു അദാനിക്ക് പണം കടം കൊടുത്ത് സഹായിക്കുന്ന മോദി സർക്കാറിനെതിരെ കൃഷ്ണഗിരി വെസ്റ്റ് ജില്ലാ പ്രിസിഡൻ്റിൻ്റ് നേതൃത്വത്തിൽ തമിഴ് നാട് മലയാളി കോൺഗ്രസും ചേർന്ന് ഹൊസൂർ എസ്.ബി.ഐ ബാങ്കിന് മുൻപിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നാഷണൽ കോൺഗ്രസ് കൃഷ്ണഗിരി വെസ്റ്റ് പിസിഡൻ്റ് മുരളീധരൻ, ടൗൺ പ്രിസിഡൻ്റ് ത്യാഗരാജൻ, യുത്ത് കോൺഗ്രസ് പ്രിസിഡൻ്റ് റഹ്മാൻ, ജില്ലാ സെക്രട്ടറി മാർ. വീര മുനിരാജ്, കെ. അൻവർ തമിഴ്നാട് മലയാളി കോൺഗ്രസ്സ് സ്റ്റേറ്റ് സെക്രട്ടറി സി. മനോജ് കുമാർ, മാതൃ തോമസ്,…
Read Moreസർക്കാരിനെതിരേ നിശ്ശബ്ദപ്രതിഷേധം സംഘടിപ്പിച്ച് കോൺഗ്രസ്
ബെംഗളൂരു : ബി ജെ പി സർക്കാരിന്റെ അഴിമതിയും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും ആരോപിച്ച് സർക്കാരിനെതിരേ ബെംഗളൂരുവിലെ 300 കേന്ദ്രങ്ങളിൽ കോൺഗ്രസിന്റെ നിശ്ശബ്ദ പ്രതിഷേധം. ‘അഴിമതി തുടച്ചുനീക്കു , ബെംഗളൂരുവിനെ രക്ഷിക്കുക’ ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായി നൂറുകണക്കിന് പ്രവർത്തകരാണ് നിശബ്ദ പ്രതിഷേധത്തിൽ അണിചേർന്നത്. ട്രിനിറ്റി സർക്കിളിൽ നടന്ന പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ, മാലിന്യം നീക്കംചെയ്യുന്നതിയുള്ള അലംഭാവം, പൊട്ടിപ്പൊളിഞ്ഞ നടപ്പാതകൾ, മേൽപ്പാതകളുടെയും നടപ്പാതകളുടെയും നിർമാണത്തിലെ…
Read Moreആർടിസി ജീവനക്കാരുടെ പ്രതിഷേധം ഇന്ന്; ബസ് സർവീസുകൾ തടസ്സപ്പെടില്ല
ബെംഗളൂരു: കർണാടകയിലെ നാല് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ (ആർടിസി) 5,000 ത്തോളം ജീവനക്കാർ ഉയർന്ന വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് ഇന്ന് ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധം നടത്തും. രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലും ഹുബ്ബള്ളിയിലെ എൻഡബ്ല്യുകെആർടിസി സെൻട്രൽ ഓഫീസിനും കലബുറഗിയിലെ കെകെആർടിസി സെൻട്രൽ ഓഫീസിനു മുന്നിലും സംസ്ഥാനത്തെ മറ്റിടങ്ങളിലെ 32 ഡിവിഷൻ ഓഫീസുകൾക്ക് മുന്നിലുമാണ് പ്രതിഷേധം. എന്നാൽ ഇത് പണിമുടക്കല്ലാത്തതിനാൽ ബസ് സർവീസുകളെ ബാധിക്കില്ലെന്ന് ആറ് ജീവനക്കാരുടെ യൂണിയനുകൾ ഉൾപ്പെടുന്ന കർണാടക സ്റ്റേറ്റ് റോഡ്…
Read Moreവേതന വർദ്ധനവ്, ആർടിസി ജീവനക്കാരുടെ പ്രതിഷേധം നാളെ
ബെംഗളൂരു: വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് കർണാടക ആർ ടി സി ജീവനക്കാർ നാളെ സമരം നടത്തും. കഴിഞ്ഞ 6 വർഷമായി വേതനം വർധിപ്പിക്കാതെ മാനേജ്മെന്റ് വഞ്ചിക്കുകയാണെന്ന് യൂണിയൻ പ്രസിഡന്റ് ആനന്ദ് സുബറാവു ആരോപിച്ചു. ബസ് സർവീസുകളെ ബാധിക്കാതെയാണ് വിവിധ ഡിപ്പോകളിൽ പ്രതിഷേധം നടത്തുക.
Read Moreനഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ഡിസംബർ 29ന് പണിമുടക്കും
ബെംഗളൂരു: ഇ-ബൈക്ക് ടാക്‌സികൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഡിസംബർ 29ന് ബംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പണിമുടക്ക് നടത്താനൊരുങ്ങുന്നു. വ്യക്തിഗത ഇരുചക്ര വാഹനങ്ങൾ (വൈറ്റ്ബോർഡ് നമ്പർ പ്ലേറ്റുകൾ) ബൈക്ക് ടാക്‌സികളായി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് 2021-ൽ അവതരിപ്പിച്ച ഇലക്‌ട്രിക് ബൈക്ക് ടാക്‌സി സ്‌കീമിന് കീഴിൽ ഇലക്ട്രിക് ബൈക്ക് ടാക്സികൾ പ്രവർത്തിപ്പിക്കുന്നതിന് ബൗൺസ്, ബ്ലൂ സ്‌മാർട്ട് എന്നീ രണ്ട് കമ്പനികൾക്ക് ഗതാഗത വകുപ്പ് ഈ മാസം ആദ്യം ലൈസൻസ് നൽകി. ആദ്യ-അവസാന മൈൽ കണക്റ്റിവിറ്റിക്കായി പൊതുജനങ്ങൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുക എന്നതാണ് ലക്ഷ്യം. മറ്റ്…
Read Moreഅതിർത്തി തർക്കം: കർണാടകയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ച് മഹാരാഷ്ട്ര
ബെംഗളൂരു: കർണാടകയുമായുള്ള അതിർത്തി തർക്കത്തിനിടയിൽ, മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് ഉപദേശപ്രകാരം അയൽ സംസ്ഥാനത്തേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ചതായി ഒരു അറിയിച്ചു. കർണാടകയിലേക്കുള്ള യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അവരുടെ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്നും എംഎസ്ആർടിസി വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശേഖർ ചന്നെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു . പോലീസിന്റെ ഉപദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച ഉച്ച മുതൽ ബസ് സർവീസ് നിർത്തിവയ്ക്കാൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഏത് കാലയളവ് വരെയാണ്…
Read Moreസമരഭീഷണി മുഴക്കി പൗരകർമ്മിക സംഘം
ബെംഗളൂരു: നാലുമാസമാസങ്ങൾക്ക് മുൻപ് സ്ഥിരം ജീവനക്കാരാകുമെന്ന സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഞായറാഴ്ച സംസ്ഥാനതല കൺവൻഷൻ നടത്താൻ 900 പൗരകർമ്മികൾ ഒത്തുകൂടി. ഉറപ്പ് പാലിച്ചില്ലെങ്കിൽ ഉടൻ തന്നെ വൻ സമരത്തിലേക്ക് നീങ്ങുമെന്ന് ബിബിഎംപി പൗരകർമ്മിക സംഘം ചടങ്ങിൽ അറിയിച്ചു. പൊതുമേഖലയിൽ പൗരകർമ്മികളായും സ്വകാര്യമേഖലയിൽ ഹൗസ് കീപ്പിംഗ് ജീവനക്കാരായും ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഈ കുടുംബങ്ങളെ ജാതി അടിസ്ഥാനത്തിലുള്ള തൊഴിലിൽ നിന്ന് മോചിപ്പിക്കുകയും അവരുടെ കുട്ടികൾക്ക് മറ്റ് തൊഴിലുകൾ തിരഞ്ഞെടുക്കാനുള്ള സാമൂഹിക-സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുകയും വേണമെന്നും ഓൾ ഇന്ത്യ സെൻട്രൽ…
Read Moreബഹിഷ്കരണം നേരിട്ട് റായ്ച്ചൂർ ഗ്രാമത്തിലെ ദളിതർ
ബെംഗളൂരു: : 15 ദിവസം മുമ്പ് ക്ഷേത്രോത്സവത്തിനിടെ ദലിത് യുവാവ് അബദ്ധത്തിൽ രഥത്തിന്റെ ചക്രത്തിൽ സ്പർശിച്ചതു മുതൽ റായ്ച്ചൂർ ജില്ലയിലെ സിന്ദനൂർ താലൂക്കിലെ തിഡിഗോൾ ഗ്രാമത്തിലെ ദളിതർ സാമൂഹിക ബഹിഷ്കരണം നേരിടുന്നതായി റിപ്പോർട്ട്. ഉയർന്ന ജാതിക്കാർ ദലിതർക്ക് സാധനങ്ങൾ വിൽക്കാൻ വിസമ്മതിക്കുന്നുവെന്നും, മാവ് മില്ലിൽ അവരുടെ ഭക്ഷ്യധാന്യങ്ങൾ പൊടിക്കാനും പ്രാദേശിക ഹോട്ടലിൽ ചായയോ ലഘുഭക്ഷണമോ നൽകാനും വിസമ്മതിക്കുന്നുവെന്നുംപരാതികളുണ്ട്. ഗ്രാമത്തിൽ നൂറോളം ദളിത് കുടുംബങ്ങളാണുള്ളത്. സെപ്തംബർ 30ന് പ്രാദേശിക ഹനുമാൻ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെ ഒരു ദളിത് യുവാവ് രഥത്തിന്റെ ചക്രത്തിൽ സ്പർശിച്ചു. ഇതോടെ ഉയർന്ന ജാതിക്കാർ…
Read Moreസംസ്ഥാനത്ത് നാളെ ഹർത്താൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു . പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള സർക്കാരിന്റെ ഭരണകൂടത്തിനെതിരെയാണ് ഹർത്താലെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പറഞ്ഞു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചു.
Read More