സർക്കാരിനെതിരേ നിശ്ശബ്ദപ്രതിഷേധം സംഘടിപ്പിച്ച് കോൺഗ്രസ്

ബെംഗളൂരു : ബി ജെ പി സർക്കാരിന്റെ അഴിമതിയും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും ആരോപിച്ച് സർക്കാരിനെതിരേ ബെംഗളൂരുവിലെ 300 കേന്ദ്രങ്ങളിൽ കോൺഗ്രസിന്റെ നിശ്ശബ്ദ പ്രതിഷേധം. ‘അഴിമതി തുടച്ചുനീക്കു , ബെംഗളൂരുവിനെ രക്ഷിക്കുക’ ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായി നൂറുകണക്കിന് പ്രവർത്തകരാണ് നിശബ്ദ പ്രതിഷേധത്തിൽ അണിചേർന്നത്.

ട്രിനിറ്റി സർക്കിളിൽ നടന്ന പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ, മാലിന്യം നീക്കംചെയ്യുന്നതിയുള്ള അലംഭാവം, പൊട്ടിപ്പൊളിഞ്ഞ നടപ്പാതകൾ, മേൽപ്പാതകളുടെയും നടപ്പാതകളുടെയും നിർമാണത്തിലെ ഗുണനിലവാരമില്ലായ്മ തുടങ്ങിയവയെല്ലാം പ്ലക്കാർഡുകളിൽ മുദ്രാവാക്യങ്ങളായും ചിത്രങ്ങളായും നിശബ്ദ പ്രതിഷേധത്തിൽ നിറഞ്ഞു.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

തിങ്കളാഴ്ച രാവിലെ ട്രാഫിക് സിഗ്നലുകളും നഗരത്തിലെ ജനത്തിരക്കേറിയ പ്രദേശങ്ങളും മെട്രോ സ്റ്റേഷനുകളും കൂടാതെ ബി.ബി.എം.പി പരിധിയിലെ 28 നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. മുദ്രാവാക്യങ്ങളുയർത്താതെ പ്ലക്കാർഡുകൾമാത്രമാണ് പ്രതിഷേധത്തിന് ഉപയോഗിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
[masterslider id="10"]

Related posts