അതിർത്തി തർക്കം: കർണാടകയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ച് മഹാരാഷ്ട്ര 

ബെംഗളൂരു: കർണാടകയുമായുള്ള അതിർത്തി തർക്കത്തിനിടയിൽ, മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് ഉപദേശപ്രകാരം അയൽ സംസ്ഥാനത്തേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ചതായി ഒരു   അറിയിച്ചു.

കർണാടകയിലേക്കുള്ള യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അവരുടെ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്നും എംഎസ്ആർടിസി വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശേഖർ ചന്നെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു .

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

പോലീസിന്റെ ഉപദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച ഉച്ച മുതൽ ബസ് സർവീസ് നിർത്തിവയ്ക്കാൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഏത് കാലയളവ് വരെയാണ് ബസ് സർവ്വീസുകൾ മുടങ്ങുക എന്നറിയിച്ചിട്ടില്ല.

അതിർത്തി തർക്കത്തിനിടയിൽ, അയൽ സംസ്ഥാനത്തിലെ ബെലഗാവി ജില്ലയിലെ ഹിരേബൗഗ്‌വാഡിയിലെ ടോൾ ബൂത്തിന് സമീപം മഹാരാഷ്ട്ര ഭാഗത്ത് നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് നേരെ ചിലർ കല്ലെറിയുന്നത് ഒരു വീഡിയോയിൽ ദൃശ്യമാണ്.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

16,000-ത്തിലധികം ബസുകളുള്ള രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സ്ഥാപനമാണ് എംഎസ്ആർടിസി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts