സിദ്ധരാമയ്യയുടെ നാവു പിഴ ആയുധമാക്കി ബിജെപി 

ബെംഗളൂരു: മുഖ്യമന്ത്രി ബൊമ്മെക്കെതിരെ സിദ്ധാരാമയ്യ നടത്തിയ പരാമര്‍ശം വിവാദമാക്കി ബിജെപി. ‘ഇപ്പോള്‍ ഒരു ലിംഗായത്ത് മുഖ്യമന്ത്രിയാണ് നിലവിലുള്ളത്. സംസ്ഥാനത്തെ എല്ലാ അഴിമതിയുടെയും വേര് അദ്ദേഹമാണ്’ എന്ന സിദ്ധാരാമയ്യയുടെ പരമാര്‍ശമാണ് വിവാദമായിരിക്കുന്നത്. ലിംഗായത്ത് സമുദായത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയാകണമെന്ന ബി.ജെ.പിയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സിദ്ധാരാമയ്യയുടെ പ്രതികരണം. കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കാനുള്ള ആയുധമായി ഈ പ്രസ്താവന ഇതിനകം ബിജെപി ഏറ്റെടുത്തിട്ടുണ്ട്. സിദ്ധാരാമയ്യ ലിംഗായത്ത് സമുദായത്തെ മുഴുവനായി അപമാനിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ലിംഗായത്ത് സമുദായം മുഴുവനും അഴിമതിക്കാരാണെന്നാണ് സിദ്ധാരാമയ്യ പറഞ്ഞിരിക്കുന്നത്. നേരത്തെ സിദ്ധാരാമയ്യ ബ്രാഹ്‌മണ സമുദായത്തെയും അപഹസിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍…

Read More

സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണം, 101 കിലോ ധാന്യ ചാക്കുമായി നടന്നത് 1 കിലോ മീറ്റർ 

ബെംഗളൂരു: സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ ഭാരോദ്വഹന പൂജയുമായി കോൺഗ്രസ്‌ പ്രവർത്തകൻ. 101 കിലോ ധാന്യം നിറച്ച ചാക്ക് ചുമലിലേറ്റി ഗദഗിലെ കോൺഗ്രസ്‌ പ്രവർത്തകൻ. ഹനുമന്തപ്പ ജാഗട്ടിയാണ് ധ്യാന ചാക്കുമായി ഒരു കിലോ മീറ്റർ നടന്നത്. ലക്കുണ്ഡി ഗ്രാമത്തിലെ വിരൂപാക്ഷ ക്ഷേത്രം മുതൽ മാരുതി ക്ഷേത്രം വരെയാണ് 101 കിലോ ധാന്യവുമായി ഇദ്ദേഹം നടന്നത്. ദീദ നമസ്കാര പൂജയുടെ ഭാഗമായാണ് 101 കിലോ ഭാരമുള്ള ചാക്കുമായി നടന്നതെന്ന് ഹനുമന്തപ്പ പറഞ്ഞു. കോൺഗ്രസ്‌ പ്രവർത്തകനായ ഇദ്ദേഹം സിദ്ധരാമയ്യയുടെ കടുത്ത ആരാധകൻ കൂടി ആണ്.

Read More

മുഖ്യമന്ത്രിയായാൽ അമുൽ പാൽ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടും ; സിദ്ധരാമയ്യ

ബെംഗളൂരു:മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല്‍ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്ന് സിദ്ധരാമയ്യ. ഗുജറാത്ത് ആസ്ഥാനമായുള്ള ക്ഷീര സഹകരണ സ്ഥാപനമായ അമുലും കര്‍ണാടക ആസ്ഥാനമായുള്ള നന്ദിനിയും തമ്മിലുള്ള ലയനം ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അമുല്‍ അതിന്റെ നിലവിലെ ഉപഭോക്തൃ അടിത്തറയില്‍ ഉറച്ചുനില്‍ക്കണം. അമുല്‍ കര്‍ണാടകയില്‍ കടന്ന് വന്ന് പ്രാദേശിക കര്‍ഷകരോട് അനീതി കാണിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അമുലിന്റെ പ്രവേശനത്തെ എതിര്‍ക്കും. താന്‍ മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല്‍ വാങ്ങരുതെന്ന് താന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ടിപ്പു ജയന്തി അധികാരത്തിലെത്തിയ ശേഷം…

Read More

അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ? നദ്ദയെ വിമർശിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മോദിജിയുടെ അനുഗ്രഹത്തിൽ നിന്ന് കർണാടക ഒഴിവാകാതിരിക്കാൻ താമരക്ക് വോട്ടുചെയ്യണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് നേതാവ് സിദ്ധരാമയ്യ രംഗത്ത്. ആരെയെങ്കിലും അനുഗ്രഹിക്കാൻ മോദി ദൈവമൊന്നുമല്ലല്ലോ എന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ‘ജനാധിപത്യത്തിൽ സ്ഥാനാർത്ഥികളുടെ വിധിയും തങ്ങളെ ആര് പ്രതിനിധാനം ചെയ്യണമെന്നതുമൊക്കെ ജനം തീരുമാനിക്കും. ആരെയെങ്കിലും അനുഗ്രഹിക്കാൻ നരേന്ദ്ര മോദി ദൈവമൊന്നുമല്ല’-സിദ്ധരാമയ്യയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. കർണാടകക്കുമേൽ നരേന്ദ്ര മോദിയുടെ അനുഗ്രഹമുണ്ടാകണമെന്ന ജെ.പി. നഡ്ഡയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് മറ്റൊരു ട്വീറ്റിൽ സിദ്ധരാമയ്യ കുറിച്ചു. ജനാധിപത്യത്തെക്കുറിച്ചുള്ള മതിയായ പാഠങ്ങൾ ആവശ്യമാണെന്നാണ് തോന്നുന്നതെന്നും…

Read More

തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നു ; സിദ്ധരാമയ്യ

ബെംഗളൂരു:തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ച് കർണാടക കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ.സിദ്ധരാമയ്യ. മൈസൂരിലെ വരുണയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. രാവിലെ ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വൻ പ്രചാരണമാണ് ബിജെപി സംസ്ഥാനത്ത് നടത്തുന്നത്. അമിത് ഷാ, രാജ്‌നാഥ് സിങ്, ജെ.പി നദ്ദ തുടങ്ങി 40 ദേശീയ നേതാക്കളാണ് കർണാടകയിൽ ഭരണം നിലനിർത്താൻ പ്രചാരണത്തിനിറങ്ങുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് പത്രിക സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക്…

Read More

സിദ്ധരാമയ്യയുടെ സ്ഥാനാർഥിത്വത്തിൽ തീരുമാനമെടുക്കാതെ ഹൈക്കമാൻഡ് 

ബെംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പില്‍ കോലാറില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയുടെ മണ്ഡലം സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇനിയും തീരുമാനമെടുത്തിട്ടില്ല. കോലാറിലെ നിലവിലെ ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനകളുമായി തന്റെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഉറപ്പാണ്. ഇതെല്ലാം മുന്‍കൂട്ടിക്കണ്ടാണ് സിദ്ധരാമയ്യ കോലാറില്‍ നിന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ സിദ്ധരാമയ്യ കോലാറില്‍ നിന്ന് മത്സരിച്ചാല്‍ ജയിച്ചേക്കില്ലെന്നാണ് പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേയില്‍ നിന്നും വ്യക്തമാകുന്നത്. ഇതോടെയാണ് തല്‍ക്കാലം കോലാറിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ്…

Read More

കൈക്കൂലി വാങ്ങിയ എംഎൽഎ ക്കെതിരെ മോദി എന്തേ മിണ്ടാത്തത് ; സിദ്ധരാമയ്യ

ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്ത്. ബെംഗളുരു – മൈസുരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്. വികസനത്തെക്കുറിച്ച്‌ പ്രസംഗിക്കുന്ന മോദി, ബി ജെ പി എം എല്‍ എ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച്‌ എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തതെന്ന് സിദ്ധരാമയ്യ ചോദിച്ചു. എം എല്‍ എമാര്‍ വാങ്ങുന്ന കൈക്കൂലിയുടെ ഒരു പങ്ക് മോദിക്കും കിട്ടുന്നുണ്ടോ എന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി പരിഹസിച്ചു. 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണ് കര്‍ണാടകത്തിലേതെന്ന് തെളിഞ്ഞുവെന്നും, മുന്‍ പ്രധാനമന്ത്രി അടല്‍…

Read More

റാലിയിൽ പങ്കെടുക്കാൻ ഒരാൾക്ക് 500 രൂപ വീതം നൽകാൻ സിദ്ധരാമയ്യ, വീഡിയോ പുറത്തു വിട്ട് ബിജെപി 

ബെംഗളൂരു: പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാന്‍ 500 രൂപ നല്‍കി ആളെയിറക്കാന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വീഡിയോ പുറത്തുവിട്ട് ബിജെപി. ട്വിറ്ററില്‍ ബിജെപി കര്‍ണാടക ഘടകം പുറത്തുവിട്ട വീഡിയോയില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്കൊപ്പം ബസില്‍ യാത്രചെയ്യുന്ന സിദ്ധരാമയ്യ ഇക്കാര്യം പറയുന്നതായാണ് ഉള്ളത്. മേയ് മാസത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെളഗാവിയില്‍ സിദ്ധരാമയ്യ നടത്തിയ ‘പ്രജാ ധ്വനി’ ബസ് യാത്രയില്‍ നിന്നാണ് രംഗങ്ങള്‍ എന്നാണ് സൂചനകള്‍.പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സതീഷ് ജാക്രിഹോളി,എംഎല്‍എയായ ലക്ഷ്‌മി ഹെബ്ബാല്‍ക്കര്‍, എംഎല്‍സി…

Read More

മുഖ്യമന്ത്രി സ്ഥാനം, സിദ്ധരാമയ്യയെ പിന്തുണച്ച് എംഎൽഎ

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള പോര് രൂക്ഷമാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നുണ്ടെന്ന് ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തി. ബൈരതി സുരേഷ് ആണ് പൊതുപരിപാടിക്കിടെ സിദ്ധരാമയ്യയെ പിന്തുണച്ച്‌ പരസ്യമായി രംഗത്തു വന്നത്. സുരേഷിന്റെ പ്രസംഗത്തിനിടെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് വാക്കുതര്‍ക്കത്തിനും ഇടയാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും പിന്തുണക്കരുതെന്ന് എംഎല്‍എമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ്…

Read More

ബജറ്റവതരണ ദിനം സിദ്ധരാമയ്യ എത്തിയത് ചെവിയിൽ പൂ ചൂടി 

ബെംഗളൂരു: ബജറ്റവതരണ ദിവസം നിയമസഭയിൽ ചെവിയിൽ പൂവ് വെച്ചെത്തി നേതാവ് സിദ്ധരാമയ്യ. ജനങ്ങളുടെ അവസ്ഥ ഇതാണെന്നും അവരെ സർക്കാർ വിഡ്ഢികളാക്കുകയാണ് എന്നും ആരോപിച്ചാണ് ചെവിയിൽ പൂവ് വെച്ചെത്തിയത്. ഇത് ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണെന്നും സിദ്ധരാമയ്യ പറഞ്ഞു. തുടർന്ന് സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ സഭയിൽ ബഹളമുണ്ടായി. തുടർന്ന് ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങളോട് സ്പീക്കർ ആവശ്യപ്പെട്ടു.  സർക്കാർ പ്രീയൂണിവേർസിറ്റിയിലും സർക്കാർ കോളേജുകളിലും പഠിക്കുന്ന എട്ട് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ഇതിന് പുറമേ സംസ്ഥാനത്തെ…

Read More
Click Here to Follow Us