കൈക്കൂലി വാങ്ങിയ എംഎൽഎ ക്കെതിരെ മോദി എന്തേ മിണ്ടാത്തത് ; സിദ്ധരാമയ്യ

ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്ത്.

ബെംഗളുരു – മൈസുരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്. വികസനത്തെക്കുറിച്ച്‌ പ്രസംഗിക്കുന്ന മോദി, ബി ജെ പി എം എല്‍ എ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച്‌ എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തതെന്ന് സിദ്ധരാമയ്യ ചോദിച്ചു. എം എല്‍ എമാര്‍ വാങ്ങുന്ന കൈക്കൂലിയുടെ ഒരു പങ്ക് മോദിക്കും കിട്ടുന്നുണ്ടോ എന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി പരിഹസിച്ചു.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

40 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണ് കര്‍ണാടകത്തിലേതെന്ന് തെളിഞ്ഞുവെന്നും, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിയായിരുന്നു ബി ജെ പിയുടെ തലപ്പത്തെങ്കില്‍ അഴിമതി വച്ച്‌ പൊറുപ്പിക്കില്ലായിരുന്നെന്നും സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടക സോപ്സുമായി ബന്ധപ്പെട്ട് അസംസ്കൃത വസ്തുക്കളുടെ വിതരണത്തിന് കോണ്‍ട്രാക്റ്ററില്‍ നിന്ന് 81 ലക്ഷം കൈക്കൂലി ചോദിച്ച കേസില്‍ എം എല്‍ എയുടെ മകന്‍ അറസ്റ്റിലായത് കര്‍ണാടകത്തില്‍ വന്‍ രാഷ്ട്രീയ വിവാദമായിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് സിദ്ധരാമയ്യ, മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
[masterslider id="10"]

Related posts