മുൻ സർക്കാരിന്റെ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാൻ ഉത്തരവിട്ട്  മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സര്‍ക്കാറിന്റെ മുഴുവൻ പദ്ധതികളും നിര്‍ത്തിവെച്ച്‌ പരിശോധിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുൻ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. ബിജെപി അനുവദിച്ച പല പദ്ധതികള്‍ക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് സിഎംഒ അറിയിച്ചു.…

Read More

ചർച്ചയായി സിദ്ധരാമയ്യയുടെ കാർ

ബെംഗളൂരു: മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ സിദ്ധരാമയ്യക്ക് വേണ്ടി സര്‍ക്കാര്‍ പുതിയ കാര്‍ വാങ്ങിയത് കേരളത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുന്നു. സിദ്ധരാമയ്യയ്ക്ക് വേണ്ടി സര്‍ക്കാര്‍ വാങ്ങിയ ഒരു ടൊയോട്ട വെല്‍ഫയര്‍ കാറാണ് ഇപ്പോള്‍  ചര്‍ച്ചാ വിഷയം. അത്യാധുനിക സൗകര്യങ്ങളുള്ള ഈ കാറിൻ്റെ വില ഏകദേശം ഒരു കോടി (96.55 ലക്ഷം) രൂപയാണ്. ഇൻഷുറൻസും രജിസ്ട്രേഷനും ഉള്‍പ്പെടെ 1.20 കോടിയോളം വരും ഓണ്‍റോഡ് വില. വിവിധ മാധ്യമങ്ങള്‍ കാറിൻ്റെ വീഡിയോ അടക്കം പുറത്ത് വിട്ടിട്ടുണ്ട്. വാര്‍ത്തകള്‍ പുറത്ത് വന്ന ശേഷം ഇത്രയും വില കൂടിയ കാര്‍ എന്തിനാണ് ?എന്നതടക്കം…

Read More

നോ സീറോ ട്രാഫിക് പ്രോട്ടോകോൾ, മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മെട്രോവാസികൾ

ബെംഗളൂരു: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുള്ള ‘സീറോ ട്രാഫിക്’ പ്രോട്ടോക്കോൾ തടയാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി വസതിയിൽ നിന്ന് പൊതുവിധി സൗധയിലേക്കു പോകുമ്പോഴും തിരിച്ചു വരുന്നതിനിടയിൽ പങ്കെടുക്കുന്ന പരിപാടികൾക്കെല്ലാം പോകുന്നതിനു മുമ്പ് സിറോ ട്രാഫിക് പ്രോക്കോൾ പാലിക്കാറുണ്ട് . നഗരം സ്തംഭിപ്പിച്ചാണ് പത്തോളം അകമ്പടി വാഹനങ്ങൾ കടന്നു പോകാറ് . മുഖ്യമന്ത്രിയുടെ വാഹനം വരുന്നതിനു 10 മിനിറ്റ് മുമ്പ് മറ്റു വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതാണ് രീതി . കാൽനട യാത്രയും സൈക്കിൾ യാത്രയും വരെ ഈ പ്രോട്ടോക്കോൾ പറഞ്ഞു…

Read More

സിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു, പ്രധാന വേഷത്തിൽ മക്കൾ സെൽവൻ 

ബെംഗളൂരു:  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു. ലീഡർ രാമയ്യ എന്നാണ് ചിത്രത്തിന്റെ പേര്. സത്യരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ വിജയ് സേതുപതി ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സൗത്ത് ഫസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംവിധായകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടു ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പാകും നടൻ എത്തുമ്പോൾ സംവിധായകൻ സത്യ രത്നം പറഞ്ഞു. രണ്ടാം ഭാഗത്തിലാവും വിജയ് സേതുപതിയെത്തുമ്പോൾ ആദ്യഭാഗത്തിൽ അതിഥി വേഷത്തിലായിരിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിട്ടുണ്ട്. വിജയ് സേതുപതിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നും വരും…

Read More

പൊന്നാടയോ പൂക്കളോ സ്വീകരിക്കില്ല ; സിദ്ധരാമയ്യ

ബെംഗളൂരു: തനിക്ക് ആദരസൂചകമായി ജനങ്ങള്‍ പൂക്കളോ പൊന്നാടയോ നല്‍കരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പകരം തനിക്ക് പുസ്തകങ്ങള്‍ നല്‍കുന്നതാണ് കൂടുതല്‍ സന്തോഷമെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. സിദ്ധരാമയ്യയുടെ പുതിയ നിര്‍ദ്ദേശം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നുണ്ട്. പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അവിടെ നിന്ന് പൊന്നാടയോ പൂക്കളോ സ്വീകരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യക്തിപരമായ പരിപാടികളിലും പൊതുപരിപാടികളിലും ഇത് ഞാന്‍ പാലിക്കും. സമ്മാനങ്ങളിലൂടെ അവരുടെ സ്‌നേഹം അറിയിക്കാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍ പുസ്തകങ്ങള്‍ നല്‍കണമെന്നാണ് ആഗ്രഹം, സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

Read More

ജനങ്ങളെ വഴി തടഞ്ഞ് ബുദ്ധിമുട്ടിക്കില്ല, പുതിയ തീരുമാനവുമായി സിദ്ധരാമയ്യ

ബെംഗളൂരു:ജനപ്രിയ തീരുമാനങ്ങളുമായി സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ വാഹനം കടന്നുപോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞുനിർത്തി വഴി എളുപ്പമാക്കെ ണ്ടെന്ന് അദ്ദേഹം ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ജനങ്ങളുടെ പ്രയാസം നേരിട്ട് കണ്ട് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശനിയാഴ്ചയാണ് സിദ്ധരാമയ്യ കർണാടകയുടെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റത്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ അഞ്ച് വാഗ്ദാനങ്ങൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം തത്വത്തിൽ അംഗീകാരം ലഭിച്ച വകുപ്പുകൾക്ക് നിർദ്ദേശം നൽകിയത് വലിയ ചർച്ചയായിരുന്നു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന പ്രഖ്യാപനങ്ങളാണ് നടപ്പാക്കിയത്. അതിന്…

Read More

ശിവകുമാറിനെതിരെയുള്ള ആ കത്ത് ഞാൻ എഴുതിയതല്ല, വ്യാജ പ്രചാരണം ആണ് ; സിദ്ധരാമയ്യ

ബെംഗളൂരു:കോണ്‍ഗ്രസ് അധ്യക്ഷനെതിരെ താന്‍ എഴുതിയതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. പാര്‍ട്ടിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി വ്യാജപ്രചാരണം നടത്തുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. ആര്‍എസ്‌എസുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ പരാജയഭീതി മൂലമാണ് ബിജെപി ഇങ്ങനെ ചെയ്യുന്നത്. ഇത്തരം കിംവദന്തികള്‍ കണ്ട് വഞ്ചിതരാകരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.കെ.ശിവകുമാറുമായി തനിക്കുള്ള ബന്ധം സൗഹാര്‍ദ്ദപരമാണ്. തങ്ങളുടെ സൗഹൃദം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ല. വ്യാജക്കത്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. ശിവകുമാര്‍ സ്വന്തം നിലയില്‍…

Read More

ബിജെപി പ്രകടന പത്രികയെ പരിഹസിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാഗ്ദാനങ്ങളാണ് ബി.ജെ.പി പ്രകടനപത്രികയിലുള്ളതെന്ന് കോൺഗ്രസ്‌ നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പറയുന്നതെല്ലാം വ്യാജ വാഗ്ദാനങ്ങളാണ്. നടപ്പാക്കാൻ കഴിയുന്ന പ്രകടനപത്രികയാണ് ഞങ്ങൾ പുറത്തിറക്കുന്നത്. അതാണ് ഞങ്ളും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം. 2018ൽ ബി.ജെ.പി 600 വാഗ്ദാനങ്ങൾ നൽകിയതിൽ 55 എണ്ണം മാത്രമാണ് നടപ്പാക്കിയത്. എന്നാൽ ഞങ്ങൾ 165 വാഗ്ദാനങ്ങൾ നൽകിയതിൽ 158 എണ്ണവും നടപ്പാക്കി. അതാണ് വ്യത്യാസം സിദ്ധരാമയ്യ പറഞ്ഞു. ഇന്ന് രാവിലെ ദേശീയ അധ്യക്ഷൻ…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിദ്ധരാമയ്യ കാറിൽ നിന്നും വീണു

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തുറന്നിട്ട കാറില്‍ കയറി ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ ശ്രമിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിജയനഗരയിലെ യാത്രയ്ക്കിടെ വീണു. കാറിന്റെ തുറന്നിട്ട മുന്‍ വശത്തെ ഡോറില്‍ പിടിച്ച്‌ നിന്ന് അഭിവാദ്യം ചെയ്യവെയാണ് സിദ്ധരാമയ്യക്ക് അടിതെറ്റിയത്. പെട്ടെന്ന് തന്നെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോസ്ഥര്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ചതിനാല്‍ നിലത്ത് വീണില്ല. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ, തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് വ്യക്കമാക്കി അദ്ദേഹം ട്വീറ്റ് ചെയ്തു. ‘പേടിക്കേണ്ടതില്ല, ഞാന്‍ സുഖമായിരിക്കുന്നു. കാറില്‍ കയറുന്നതിനിടെ കാല്‍ തെറ്റിയതാണ്’- അദ്ദേഹം ട്വീറ്റ് ചെയ്തു.

Read More

സിദ്ധരാമയ്യക്കെതിരെ മാനനഷ്ട കേസ്

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ മാനനഷ്ടക്കേസിൽ കുടുങ്ങി കർണാടക കോൺഗ്രസ്‌ നേതാവ് സിദ്ധരാമയ്യ. ലിംഗായത്ത് മുഖ്യമന്ത്രിമാരെ അഴിമതിക്കാരനായി പരാമർശിച്ചതാണ് സിദ്ധരാമയ്യയ്ക്ക് വിനയായത്. ചൊവ്വാഴ്ച ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിദ്ധരാമയ്യയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ആക്ടിവിസ്റ്റ് ശങ്കർ സെയ്ത് ആണ് സിദ്ധരാമയ്യയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ നൽകിയത്. ഇയാളുടെ ഹർജി പരിഗണിച്ച കോടതി കേസ് ഏപ്രിൽ 29ലേക്ക് മാറ്റി. സിദ്ധരാമയ്യ ലിംഗായത്ത് സമുദായത്തെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയ ലിംഗായത്ത് യുവ വേദി ലീഗൽ സെൽ അവകാശപ്പെട്ടു. പരാമർശവുമായി ബന്ധപ്പെട്ട…

Read More
Click Here to Follow Us