ബെംഗളുരു: വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാര്‍. എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ല. എക്സിറ്റ്പോളുകള് തൂക്കുസഭയാണ് പ്രവചിക്കുന്നത്. എന്നാല്‍, 146 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. സംസ്ഥാനത്തെ അറിവുള്ളവരും വിദ്യാഭ്യാസമുള്ളവരും കര്‍ണാടകയുടെ വിശാലമായ താല്പര്യമാണ് പരിഗണിക്കുക. ഡബിള്‍ എന്ജിന് സര്‍ക്കാര്‍ കര്‍ണാടകയില്‍ പരാജയപ്പെടും. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും പാര്‍ട്ടി കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞു.
Read MoreTag: Shivakumar
ഗ്യാസ് സിലിണ്ടറിനെ പൂജിച്ച് ഡി.കെ ശിവകുമാർ
ബെംഗളൂരു: സംസ്ഥാനത്ത് പോളിംഗിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അതിനിടെ തരംഗമായി സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ പൂജ. ഗ്യാസ് സിലിണ്ടറിന് മുന്നിൽ പൂജ നടത്തിയിരിക്കുകയാണ് ശിവകുമാർ. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തരംഗമായിരിക്കുകയാണ്. വോട്ടർമാരെ വിലക്കയറ്റത്തെ കുറിച്ച് ഓർമിപ്പിക്കാൻ വേണ്ടിയാണ് വ്യത്യസ്ത രീതിയിലുള്ള പൂജകളുമായി ശിവകുമാർ രംഗത്തെത്തിയത്. ഇന്ന് വൈകീട്ടായിരുന്നു പൂജ. സിലിണ്ടർ ഒരു മേശയുടെ മേൽ വെച്ച്, ഒന്ന് അലങ്കരിച്ചിട്ടുണ്ട്. തേങ്ങയും, വാഴപ്പഴവും, ഉൾപ്പെടെയുള്ള പഴങ്ങളും ഇതിനൊപ്പം വെച്ചിട്ടുണ്ട്. ശിവകുമാർ സിലിണ്ടറിന് ആരതി ഉഴിയുന്നതും, പ്രാർത്ഥിക്കുന്നതും പിന്നീട്…
Read Moreപ്രജ ധ്വനി യാത്രക്കിടെ പണമെറിഞ്ഞ സംഭവം, ശിവകുമാറിനെതിരെ ബിജെപി പരാതി നൽകി
ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’ക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടെറിഞ്ഞ സംഭവത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ.ശിവകുമാറിന് എതിരെ ബി.ജെ.പി പരാതി നല്കി. വോട്ടര്‍മാര്‍ക്ക് നേരെ പണമെറിഞ്ഞതിന് ശിവ കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനാണ് ബി.ജെ.പി പരാതി നല്‍കിയത്. 500 രൂപയുടെ നോട്ടുകളാണ് ഡി.കെ ശിവകുമാര്‍ എറിഞ്ഞത്. മണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലായിരുന്നു വിവാദ സംഭവം. ഡി.കെ ശിവകുമാര്‍ തന്റെ എല്ലാ അധികാരങ്ങളും നഗ്നമായി ദുരുപയോഗം ചെയ്യുകയും പകരം ഞങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആളാണ്. പണം എറിഞ്ഞതിലൂടെ…
Read Moreശിവകുമാറിനെതിരായ കേസിൽ സി.ബി.ഐക്ക് തിരിച്ചടി, അന്വേഷണത്തിന് സ്റ്റേ
ബെംഗളൂരു: ഡി.കെ ശിവകുമാറിനെതിരായ കള്ളപ്പണക്കേസിൽ സി.ബി.ഐക്ക് തിരിച്ചടി. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 24 വരെ ശിവകുമാറിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനാണ് കോടതിയുടെ സ്റ്റേ. കേസിന്റെ പുരോഗതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 22ന് മുമ്പ് അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്ന് കർണാടക ഹൈക്കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാനായി ഇഡി ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. ഇഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.
Read More‘മാനസിക പീഡനം’ ; പുതിയ സിബിഐ റെയ്ഡുകളെ വിശേഷിപ്പിച്ച് ശിവകുമാർ
ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സ്വത്തുക്കളിൽ ബുധനാഴ്ച സി.ബി.ഐ സംഘം റെയ്ഡ് നടത്തിയപ്പോൾ തനിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നാണ് അവകാശപ്പെട്ടു. കനകപുര തഹസിൽദാർക്കൊപ്പം സിബിഐ കനകപുര, ദൊഡ്ഡലഹള്ളി, കോടിഹള്ളി എന്നിവിടങ്ങളിൽ പോയി ശിവകുമാറിന്റെ സ്വത്തുക്കളുടെ രേഖകൾ പരിശോധിച്ചു. ഞാൻ നിയമത്തെ ബഹുമാനിക്കുന്നു. അവർ ചോദിച്ച രേഖകൾ ഞാൻ നൽകിക്കഴിഞ്ഞു. എന്നിട്ടും അവർ എന്റെ സ്വത്തുക്കൾ സന്ദർശിച്ചു. ആനുപാതികമല്ലാത്ത സ്വത്ത് കൈവശം വച്ചതായി ആരോപണം നേരിടുന്ന മറ്റു ചിലരുണ്ട്, എന്നിട്ടും എന്റെ കേസിൽ മാത്രമാണ് സിബിഐക്ക് റെയ്ഡ് നടത്തുന്നതിനുള്ള അനുമതി നൽകിയത്.…
Read Moreകെടിആറിനെതിരെ ഡികെ ശിവകുമാറിന്റെ വെല്ലുവിളി
ബെംഗളൂരു: ഹൈദരാബാദിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമായി ബെംഗളൂരു മാറുമെന്ന് തെലങ്കാനയിലെ ഐടി മന്ത്രി കെ ടി രാമറാവുവിനോട് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ വെല്ലുവിളിച്ചു. ഹൈദരാബാദിനെ അപേക്ഷിച്ച് ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് തെലങ്കാന മന്ത്രി പോട്ട്ഷോട്ട് എടുത്ത റാവുവിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. “എന്റെ സുഹൃത്തേ, ഞാൻ നിങ്ങളുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും. 2023 അവസാനത്തോടെ, കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ, ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമെന്ന നിലയിൽ ബെംഗളൂരുവിന്റെ മഹത്വം ഞങ്ങൾ വീണ്ടെടുക്കമെന്നും, ശിവകുമാർ ട്വിറ്ററിൽ കുറിച്ചു.
Read Moreമേക്കേദാട്ടു മാർച്ച്; ഗതാഗതക്കുരുക്കിന് ക്ഷമാപണം നടത്തി ശിവകുമാർ.
ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെ മേക്കേദാട്ടു പദയാത്ര ചൊവ്വാഴ്ച ബെംഗളൂരുവിൽ പ്രവേശിച്ചതോടെ നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ചില ജംഗ്ഷനുകളിലെ ഗതാഗതം മന്ദഗതിയിലാക്കി. എന്നാൽ ചൊവ്വാഴ്ച പൊതുഅവധി ആയിരുന്നതിന്നാലും ബെംഗളൂരു ട്രാഫിക് പൊലീസ് ഗതാഗതത്തിനായി ബദൽ മാർഗം നൽകിയരുന്നതിനാലും കാര്യമായ തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. നായണ്ടഹള്ളിക്കും ഔട്ടർ റിങ് റോഡിനും ഇടയിൽ ബനശങ്കരി ഭാഗത്തേക്ക് പോകുന്നവരോട് കഴിയുന്നതും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു എന്നാൽ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തപ്പോൾ കത്രിഗുപ്പെ സർക്കിളിലും നായണ്ടഹള്ളി ജംഗ്ഷനിലും മറ്റ് സ്ഥലങ്ങളിലും ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി വാഹന ഉപയോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ…
Read More