ബെംഗളൂരു: കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് കര്‍ണാടക ബെളഗാവിയിലെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി. ബെളഗാവി പോലീസ് കമ്മിഷണര്‍ ഓഫീസിലെ വയര്‍ലെസ് വിഭാഗം സബ് ഇന്‍സ്പെക്ടര്‍ ലാല്‍സാബ് അല്ലിസാബ് നദാഫിനെതിരെയാണ് കോളേജ് വിദ്യാര്‍ഥിനി ബെളഗാവി വനിതാ പോലീസില്‍ പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ടുനല്‍കിയശേഷം ബെളഗാവിയിലെ ഗസ്റ്റ്ഹൗസുകളിലും ലോഡ്ജുകളിലുമെത്തിച്ച് പീഡിപ്പിച്ചതായും പെൺകുട്ടി നൽകിയ പരാതിയില്‍ പറയുന്നു. അടുത്തിടെ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇക്കാര്യം…
Read MoreTag: Sexualharrasment
കൂടുതൽ മാർക്ക് നൽകാമെന്ന ഓഫർ, വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: കൂടുതൽ മാർക്ക് വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. ബെളഗാവി സാങ്കേശ്വരിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ ബി.ആർ. ബാദഗരയാണ് അറസ്റ്റിലായത് . പരീക്ഷയിൽ മാർക്ക് കൂട്ടിത്തരാമെന്ന് വാഗ്ദാനം ചെയ്തും പുറത്തുപറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും കുട്ടിയെ അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നു. ഒരാഴ്ച മുമ്പ് സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത് . ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകുകയായിരുന്നു.പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയതാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു അധ്യാപകനെതിരെ സമാനമായ പരാതി ഉയർന്നിട്ടുണ്ട്.…
Read Moreവിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം, അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ കേസില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകൻ അറസ്റ്റില്‍. ബെംഗളൂരു യാദ്ഗിറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗാലെപ്പയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് തന്റെ റൂമിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രിന്‍സിപ്പല്‍ അപമര്യാദയായി സംസാരിച്ചത് വിദ്യാര്‍ത്ഥിനി സുഹൃത്തുക്കളെയും വാര്‍ഡനെയും അറിയിച്ചു. ഇതോടെ വാര്‍ഡനും മറ്റുള്ളവരും വനിതാ ശിശു സംരക്ഷണസമിതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സമിതി ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്ന് യാദ്ഗിര്‍ വനിത…
Read Moreനടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ലൈംഗിക ആരോപണ കേസ്
കൊച്ചി: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടനും അവതാരകനുമായ ഗോവിന്ദന് കുട്ടിക്കെതിരെ കേസെടുത്തു. നടിയും മോഡലുമായ യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലും വച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുട്യൂബ് ചാനലില്‍ ടോക്ഷോയ്ക്കിടയിലാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. നടന് യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, തന്നെ മര്‍ദിച്ചതായും യുവതി പരാതിയില്‍ ആരോപിക്കുന്നു.
Read Moreഇൻസ്റ്റഗ്രാം വഴി പരിചയപെട്ട മലയാളി പെൺകുട്ടിയെ ചെന്നൈ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
ചെന്നൈ : പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര മേലെകരിഞ്ഞവിള എസ്.എം. ആഷിഷ് എന്ന 19-കാരനാണ് പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ ചെന്നൈയില്‍ കൊണ്ടുപോയി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിനടുത്ത് മരമലൈനഗറിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയാണ് യുവാവ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് യുവതിയെ വിനോദയാത്രയ്ക്ക് ക്ഷണിച്ച് അങ്ങോട്ടേക്കെത്തിക്കുകയായിരുന്നു. പീഡിപ്പിച്ചശേഷം കോഴിക്കോട്ടേക്ക് തീവണ്ടിയില്‍ തിരിച്ചയക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്ശന്, മെഡിക്കല്‍ കോളേജ് എസ്.ഐ. ഷാജു വര്‍ഗീസ്, എ.എസ്.ഐ.മാരായ ബി. ബിവീഷ്, എ. രാജേഷ്,…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, പൂജാരി അറസ്റ്റിൽ
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ക്ഷേത്രം പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തുംബേ ക്ഷേത്രം പൂജാരി വെങ്കിടേഷ് കാറന്തിനെയാണ് ബണ്ട് വാള് റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് അപകടത്തില്‍ മരിച്ചിരുന്നു. കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പീഡിപ്പിച്ചതായുള്ള വിവരം വെളിപ്പെടുത്തിയത്. പോക്സോ വകുപ്പ് ചുമത്തിയ പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read Moreചികിത്സക്കെത്തിയ സ്ത്രീകളെ പീഡിപ്പിച്ചു, പ്രതി പിടിയിൽ
ബെംഗളൂരു: ക്ലിനിക്കിൽ ചികിത്സക്കെത്തിയ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച അക്യുപഞ്ചറിസ്റ്റ് അറസ്റ്റിൽ. ബെംഗളൂരു മത്തികെരെയിലാണ് സംഭവം. ഇവിടെ അക്യുപഞ്ചർ ക്ലിനിക് നടത്തുന്ന വെങ്കട്ട്നാരായണ ആണ് പോലീസ് പിടിയിലായത്. സ്ത്രീകളോട് ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് വസ്ത്രം അഴിക്കാൻ ആവശ്യപ്പെടും. ശേഷം ഇയാൾ ലൈംഗിക ചുവയോടെ ശരീരത്തിൽ സ്പർശിക്കും. ഈ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ബെംഗളൂരുവിലെ യശ്വന്ത്പൂർ, ബസവനഗുഡി തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കൂടാതെ സൈബർ സെല്ലും വെങ്കട്ട്നാരായണക്കെതിരെ കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ…
Read Moreവിദ്യാർത്ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 54കാരനായ അഞ്ജനപ്പയെയാണ് പോലീസ് പിടികൂടിയത്. പതിനഞ്ചോളം വിദ്യാർത്ഥികളെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്കൂളിലെ ഫിസിക്കൽ ട്രെയ്നിംഗ് അദ്ധ്യാപകനാണ് ഇയാൾ. ക്ലാസിനിടെയും മറ്റും ഇയാൾ കുട്ടികളെ ചുംബിക്കുമായിരുന്നു. കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ഇക്കാര്യം സ്കൂൾ അധികൃതർ അറിയിക്കരുതെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികളുടെ പരാതിയിൽ പറയുന്നു. തുടർന്ന് പത്തോളം കുട്ടികൾ ഇത് രക്ഷിതാക്കളെ അറിയിച്ചു. മാതാപിതാക്കളാണ് അദ്ധ്യാപകനെതിരെ പരാതി നൽകിയത്. മൂന്ന് മാസത്തോളമായി ഇയാൾ…
Read Moreബലാത്സംഗക്കേസില്‍ നിന്നും മലക്കം മറിഞ്ഞ് പരാതിക്കാരി
ബെംഗളൂരു: കർണാടക ചല്ലക്കേര എസ്ഐക്കെതിരായ ബലാത്സംഗക്കേസില്‍ മലക്കംമറിഞ്ഞ് പരാതിക്കാരി. ബി ഉമേഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നിന്ന് യുവതി പിന്മാറിയാതായി റിപ്പോർട്ട്. ഇദ്ദേഹം ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും മാനസിക പിരിമുറുക്കം കൊണ്ടാണ് പരാതി നല്‍കിയതെന്നുമാണ് യുവതിയുടെ നിലവിലെ വാദം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് യുവതി സ്റ്റേഷനിലെത്തി പുതുതായി മൊഴി നല്‍കിയിട്ടുമുണ്ട്. ചല്ലക്കേര എസ്ഐ ജി ബി ഉമേഷ് അഞ്ച് വര്‍ഷത്തിനിടെ നിരവധി തവണ അര്‍ധസഹോദരിയായ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ നിന്നും യുവതിയുടെ…
Read Moreരണ്ടര വയസുകാരിയെ പീഡിപ്പിച്ചു കൊന്നു, യുവാവിന് ജീവപര്യന്തം
ചെന്നൈ : രണ്ടര വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ അഞ്ച് ലക്ഷം രൂപ കുഞ്ഞിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. വിളങ്കുറിശ്ശി സ്വദേശിയായ 27 വയസ്സുകാരനാണ് കോടതി ശിക്ഷ വിധിച്ചത്. പോക്സോ കേസുകൾ വിചാരണ ചെയ്ത പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്. 2019ലാണ് ഇയാൾ ബന്ധുവായ കുഞ്ഞിനെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയത്.
Read More