ബെംഗളൂരു:സംസ്ഥാനത്ത് വീണ്ടും സദാചാര പോലീസ് ആക്രമണം. പെണ് സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതിന് മൂന്ന് ആണ്‍കുട്ടികളെ ഒരു സംഘം ആളുകൾ തല്ലിച്ചതച്ചു. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം കടല്‍ത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേര് ഇവരെ തടഞ്ഞത്. തുടര്‍ന്ന് അവര്‍ മൂന്ന് ആണ്‍കുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ വാക്കുതര്‍ക്കമായി. അക്രമികള്‍ മൂന്ന് യുവാക്കളെയും മര്‍ദിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 7.20 ഓടെ ഒരു കൂട്ടം സുഹൃത്തുക്കള്‍ സോമേശ്വര ബീച്ച് കാണാൻ എത്തിയതായിരുന്നു. കുറച്ച് ആളുകള്‍ വന്ന്…
Read MoreTag: school students
സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പല്ലി
പാട്ന: ബിഹാറിലെ സരൺ ജില്ലയിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ പല്ലി വീണതിനെ തുടർന്ന് 36 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. വിദ്യാർത്ഥികളിൽ ഒരാൾ ആണ് ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയത്. പ്ലേറ്റിൽ പല്ലിയെ കണ്ടതിന് ശേഷം വിദ്യാർത്ഥി ഉടൻ തന്നെ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉച്ചഭക്ഷണ വിതരണം നിർത്തി.
Read Moreഅധ്യാപിക ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ: ജാതി വിളിച്ച് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ കേസെടുത്തു. ദിണ്ടിഗല്‍ ചിന്നലപ്പട്ടിയിലെ എയിഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളാണ് ശുചിമുറിയില്‍ ഫിനോയില്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചിന്നലപ്പട്ടി പോലീസ് സ്റ്റേഷന് ഉപരോധിച്ചു. അധ്യാപകര്‍ ശകാരിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്ന് കുട്ടികള്‍ പരാതി പറഞ്ഞിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. അധ്യാപികയ്ക്കെതിരെ എസ്സിഎസ്ടി നിമയപ്രകാരം…
Read Moreഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാട്ടർ ബെല്ലുമായി സ്കൂളുകൾ
ബെംഗളൂരു: കുട്ടികളെ വെള്ളംകുടിക്കാന്‍ പ്രേരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ വീണ്ടും വാട്ടര്‍ ബെല്ലുകള്‍ മുഴങ്ങും. ഇടവേളക്കു ശേഷമാണ് ഈ പദ്ധതി വീണ്ടും തുടങ്ങുന്നത്. നിശ്ചിത ഇടവേളകളില്‍ വാട്ടര്‍ ബെല്ലുകള്‍ അടിക്കും. ഈ സമയങ്ങളില്‍ കുട്ടികള്‍ വെള്ളം കുടിക്കണം. നിര്‍ജലീകരണം, വയറുവേദന, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടാകുന്നുവെന്ന രക്ഷിതാക്കളുടെ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണിത്. കുട്ടികളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ കൂടിവരുന്നുമുണ്ട്. 2019ലാണ് ആദ്യമായി കര്‍ണാടകയില്‍ വാട്ടര്‍ ബെല്‍ ആശയം വരുന്നത്. വെള്ളം കുടിക്കാന്‍ ഓര്‍മപ്പെടുത്തുന്ന ഈ ബെല്‍ അടിക്കുന്നതോടെ കുട്ടികള്‍ വെള്ളം കുടിക്കുകയാണ്…
Read Moreവിനോദ യാത്ര, സ്കൂളുകൾക്ക് പുതിയ മാനദണ്ഡങ്ങളുമായി സർക്കാർ
തിരുവനന്തപുരം: സ്കൂൾ വിനോദയാത്രകൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. രാത്രി പത്തിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്ര ചെയ്യരുതെന്ന് സർക്കാർ നിർദ്ദേശം. വിനോദയാത്രകൾ സർക്കാർ അംഗീകൃത ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമായിരിക്കണം. യാത്ര പുറപ്പെടും മുമ്പ് പോലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്നും മാനദണ്ഡത്തിൽ പറയുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കി. മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.…
Read Moreഉച്ചഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ
ബെംഗളൂരു: സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ 50 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റായ്ച്ചൂരിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ വയറുവേദനയും ചർദ്ദിയും ഉണ്ടായതിനെ തുടർന്ന് 1 മുതൽ 7 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ആണ് ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. കൃത്യമായി പാകം ചെയ്യാത്ത ഭക്ഷണം ആണ് കുട്ടികൾക്ക് നൽകിയതെന്നാണ് ചികിത്സയിൽ ഉള്ള കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നത്.
Read Moreക്ലാസിനിടെ വിദ്യാർത്ഥികൾക്ക് മസ്ജിദ് സന്ദർശനവും മതപ്രഭാഷണവും വിവാദം സൃഷ്ടിച്ച് സ്വകാര്യ സ്കൂൾ
ബെംഗളൂരു: വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ക്ലാസിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് മസ്ജിദ് സന്ദര്‍ശനം നടത്തിച്ച സ്കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം. കര്‍ണാടകയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ടാണ് ചാമരാജ് നഗറിലെ മസ്ജിദ് സന്ദര്‍ശനം നടത്തിച്ചത്. ബക്രീദിനോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. രക്ഷിതാക്കളെ അറിയിക്കാതെയായിരുന്നു പഠനയാത്രയെന്ന പേരില്‍ മസ്ജിദ് സന്ദര്‍ശനം നടത്തിയത് . ബക്രീദിന്റെ തലേന്ന് വിദ്യാര്‍ത്ഥികളെ മസ്ജിദിലെത്തിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തതായാണ് പുറത്ത് വരുന്ന വിവരം. കുട്ടികള്‍ക്കായി മസ്ജിദില്‍ പ്രത്യേക മതപ്രഭാഷണം സംഘടിപ്പിച്ചതും വിവാദത്തിന് കാരണമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെയും രക്ഷിതാക്കളുടെയും അനുമതിയില്ലാതെ ക്ലാസിനിടെ വിദ്യാര്‍ത്ഥികളെ മസ്ജിദ് സന്ദര്‍ശനത്തിന് കൊണ്ട് പോയത്…
Read Moreനടുറോഡിൽ അടിപിടി കൂടി വിദ്യാർത്ഥിനികൾ
ബെംഗളൂരു: ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് സ്കൂളില്‍ വിദ്യാര്‍ത്ഥിനികളാണ് റോഡിൽ കിടന്ന് സംഘര്‍ഷമുണ്ടാക്കിയത്. സ്കൂളിന് പരിസരത്തെ റോഡില്‍ പരസ്പരം ഏറ്റുമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ സ്കൂളില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥിനികളാണ് ഏറെ അക്രമാസക്തമായി റോഡില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചത്. ഇവര്‍ തമ്മില്‍ പരസ്പരം അടികൂടുന്നതും മുടി പിടിച്ച് വലിക്കുന്നതും അസഭ്യം പറയുന്നതും എല്ലാം വീഡിയോയില്‍ കാണാം. ചില വിദ്യാത്ഥികളുടെ മാതാപിതാക്കളും അക്രമാസക്തമായ കലഹത്തില്‍ പങ്കുചേരുന്നതായി കാണാം. ചില വിദ്യാര്‍ത്ഥികള്‍ വടികള്‍ ഉപയോഗിച്ചും സഹ വിദ്യാര്‍ത്ഥികളെ…
Read Moreഅട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്ത് മോഹൻലാൽ
വയനാട് : സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സംഘടനയാണ് മോഹന്‍ലാല്‍ നേതൃത്വം നല്കി വരുന്ന വിശ്വശാന്തി ഫൗണ്ടേഷന്. കോവിഡ് പ്രതിസന്ധി കാലത്ത് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് തണലായി വിശ്വശാന്തി നിലനിന്നിരുന്നു. ഇപ്പോള്‍ ‘വിന്റേജ്’ എന്ന പുതിയ പദ്ധതിയുമായി എത്തിയിരിയ്ക്കുകയാണ് മോഹന്‍ലാല്‍. അട്ടപ്പാടിയില്‍ നിന്നാണ് വിന്റേജ് പദ്ധതി തുടക്കം കുറിക്കുന്നത് . ഓരോ വര്‍ഷവും ആറാം ക്ലാസില്‍ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നല്‍കുകയാണ് ലക്ഷ്യം. പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്ക്കനുസരിച്ച് അവരെ വളര്‍ത്തിക്കൊണ്ട് വരും.അടുത്ത…
Read Moreഡ്രസ് കോഡുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ബിബിഎംപി സ്കൂളുകൾക്ക് യൂണിഫോം വിതരണം ചെയ്തു.
ബെംഗളൂരു: സ്കൂളുകളിലെയും കോളേജുകളിലെയും ഡ്രസ് കോഡുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ബിബിഎംപി ബെംഗളൂരുവിലെ സ്കൂളുകളിൽ യൂണിഫോം വിതരണം ചെയ്യാൻ തുടങ്ങി. ഓഫ്ലൈൻ ക്ലാസുകൾക്കായി സ്കൂളുകൾ തുറന്ന ആഗസ്ത് മുതൽ യൂണിഫോം വിതരണം ബാക്കിയുണ്ടെന്ന് സമ്മതിച്ചെങ്കിലും ഹിജാബ് വിവാദവുമായി ഈ നീക്കത്തിന് യാതൊരു ബന്ധവുമില്ലെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബറിൽ സിവിൽ ബോഡി വർക്ക് ഓർഡർ നൽകിയെങ്കിലും ഒമിക്രോൺ ഭീഷണിയെത്തുടർന്ന് യൂണിഫോം വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ലന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഈ മാസം മുഴുവൻ യൂണിഫോം വിതരണം ചെയ്യാൻ പദ്ധതിയിട്ടതോടെ, വെള്ളിയാഴ്ച ഓസ്റ്റിൻ…
Read More