ബെംഗളൂരുവിൽ കനത്ത മഴ; മൈസൂരു എക്സ്പ്രസ്സ്‌ വേ യാത്രക്കാർക്ക് ജാഗ്രത നിർദേശം 

ബെംഗളൂരു: നഗരത്തില്‍ ശക്തമയ മഴയെ തുടർന്ന് ജാഗ്രത നിർദേശം. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്നും ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ മഴ തുടരുന്നതിനാലും മൈസുരു- കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിനുള്ളിനുള്ള ദൂരക്കാഴ്ച കുറവായതിനാല്‍ വേഗതയില്‍ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അര്‍ബന്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അംഗനവാടി, പ്രൈമറി, ഹൈസ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. കോളേജുകള്‍ക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും…

Read More

കേരളത്തിലെ 11 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, വയനാട്, പാലക്കാട് ജില്ലകള്‍ക്ക് പുറമേ ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ഇന്ന് റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് നാളെ അവധി. ഇടുക്കിയില്‍ ഇന്ന് അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ആലപ്പുഴയില്‍ തീവ്രമഴ മുന്നറിയിപ്പ് ആയ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണ്.

Read More

മദ്യപിച്ച് വാഹനമോടിച്ച 23 സ്കൂൾ വാഹന ഡ്രൈവർമാരുടെ പേരിൽ കേസ്

ബെംഗളൂരു : നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ച 23 സ്കൂൾ വാഹന ഡ്രൈവർമാരുടെ പേരിൽ ബെംഗളൂരു ട്രാഫിക് പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ ഏഴിനും ഒൻപതിനും ഇടയിലാണ് ട്രാഫിക് പോലീസ് പ്രത്യേക പരിശോധന നടത്തിയത്. ആകെ 3016 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചപ്പോൾ 23 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു. ഡ്രൈവർമാർക്കെതിരേ നടപടിയെടുക്കാൻ ഡ്രൈവിങ് ലൈസൻസ് അതത് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്ക് കൈമാറി. പരിശോധനയിൽ 11 വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി.

Read More

സ്കൂളുകൾ ജൂൺ 3 ന് തുറക്കും

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്കൂളിൻ്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്കൂളുകളില്‍ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം. സ്കൂള്‍…

Read More

പത്താംക്ലാസ് വിദ്യാർഥികളുടെ റാഗിങ്ങിൽ 15 വിദ്യാർത്ഥികൾക്ക് പരിക്ക് 

ബെംഗളൂരു: കൊപ്പാളിൽ റെസിഡൻഷ്യൽ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥികളുടെ റാഗിങ്ങിൽ മറ്റ് ക്ലാസുകളിലെ 15 വിദ്യാർഥികൾക്ക് പരിക്ക്. ഗംഗാവതി താലൂക്കിലെ ഹേമഗുഡ്ഡയിൽ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. 8,9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പത്താംക്ലാസിലെ എട്ട് വിദ്യാർഥികൾ ചേർന്നാണ് ഇവരെ റാഗ് ചെയ്തത്. പരിക്കേറ്റ മൂന്നു വിദ്യാർഥികളെ കൊപ്പാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി. ചില വിദ്യാർഥികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞപ്പോഴാണ് പുറത്തറിയുന്നത്. കൊപ്പാൾ ജില്ലാ അധികൃതർ ഹോസ്റ്റലിലെത്തി വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി.

Read More

സ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് 4 വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത; മലയാളി പ്രിൻസിപ്പൽ ഒളിവിൽ 

ബെംഗളൂരു: നഗരത്തിലെ സ്കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഒളിവിലെന്ന് റിപ്പോർട്ട്‌. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കുഞ്ഞ് എങ്ങനെ കെട്ടിടത്തിൽ നിന്നും വീണു എന്നതിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്കൂള്‍ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് കുഞ്ഞിന്റെ അച്ഛനമ്മമാർ ആരോപിച്ചു. ചെല്ലകെരെയില്‍ ഉള്ള ഡിപിഎസ്സിലെ പ്രീ സ്കൂള്‍ വിദ്യാർത്ഥിനി ആയിരുന്നു ജിയന്ന ആൻ ജിറ്റോ എന്ന നാല് വയസുകാരി. ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ്…

Read More

വിദ്യാർത്ഥികളോട് ശുചിമുറി വൃത്തിയാക്കാനും അധ്യാപകന്റെ വീട്ടിലെ പൂന്തോട്ടത്തിൽ പണിയെടുക്കാനും നിർബന്ധിച്ചതായി പരാതി 

ബെംഗളൂരു: സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ ശുചിമുറികള്‍ വൃത്തിയാക്കാനും പ്രിന്‍സിപ്പലിന്റെ വീട്ടില്‍ പൂന്തോട്ടത്തില്‍ പണിയെടുക്കാനും നിര്‍ബന്ധിച്ചതായി പരാതി. കലബുറഗിയിലെ സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് പരാതി. കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഈ പ്രവൃത്തി തുടരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ ഡയറക്ടറേറ്റിന് കീഴില്‍ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം ആരംഭിച്ച മൗലാന ആസാദ് മോഡല്‍ സ്‌കൂളുകളിലൊന്നാണിത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും അടിയന്തര നടപടിയും ആവശ്യപ്പെട്ട് സ്‌കൂളിലെ ഒരു കുട്ടിയുടെ പിതാവ് എം.ഡി.സമീര്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയപ്പോള്‍…

Read More

പല്ലി വീണ പാൽ കുടിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ 

ബെംഗളൂരു: പല്ലി വീണ പാൽ കുടിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ. ഉള്ളഗഡ്ഡി ഖാനപുര വില്ലേജിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ 26 വിദ്യാർത്ഥികൾ ആണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ബെൽഗാം ജില്ലയിലെ ഹുക്കേരി താലൂക്കിലെ ഉള്ളഗഡ്ഡി ഖാനപുര ഗവൺമെന്റ് പ്രൈമറി സ്‌കൂളിലെ 26 വിദ്യാർത്ഥികൾ ക്ഷീരഭാഗ്യ പാൽ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രാദേശിക സങ്കേശ്വർ കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 540 വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ ആണിത്. ഇന്നും പതിവുപോലെ എൻജിഒ മുഖേന സ്കൂളിൽ പാൽ വിതരണം ചെയ്തു. പാൽ കുടിക്കാൻ വിദ്യാർഥികൾ വരി നിൽക്കുന്നതിനിടെയാണ്…

Read More

കോവിഡ് വ്യാപനം; സ്കൂളുകൾക്ക് ജാഗ്രത നിർദേശം

ബെംഗളൂരു : കോവിഡിന്റെ പുതിയ വകഭേദം ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ സ്കൂളുകൾക്ക് നിർദേശം. സ്വകാര്യസ്കൂളുകളുടെ സംഘടനയായ അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് ഇൻ കർണാടകയാണ് അംഗങ്ങളായ സ്കൂളുകൾക്ക് നിർദേശം നൽകിയത്. അസുഖം ബാധിച്ച കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്. സ്കൂളിൽ ഏതെങ്കിലും കുട്ടിക്ക് കോവിഡ് ലക്ഷണം കണ്ടാൽ ഉടൻ മാറ്റിയിരുത്തണം. രക്ഷിതാവിനെ വിവരമറിയിക്കണം. ഇതിനായി സ്കൂളിൽ ഐസൊലേഷൻ മുറി സജ്ജീകരിക്കണം. ക്ലാസ്‌മുറികൾ അണുവിമുക്തമാക്കാനും കുട്ടികളുടെ ഊഷ്മാവ് പരിശോധിക്കാനും മുഖാവരണം നിർബന്ധമാക്കാനും നിർദേശിച്ചു. സ്കൂളുകൾക്ക് കോവിഡ് പ്രതിരോധ മാർഗനിർദേശം നൽകാൻ ആരോഗ്യവകുപ്പും…

Read More

സ്കൂൾ ബാഗിന്റെ ഭാരം കുറയും; പുസ്തകം ഇനി രണ്ടാക്കും

ബെംഗളൂരു: സ്കൂൾ ബാഗുകളുടെ ഭാരം പകുതിയാകാനായി പുസ്തകങ്ങളുടെ കനം കുറയ്ക്കാൻ സർക്കാർ ഉത്തരവ്. ഒരു വർഷത്തേക്ക് ഒരു വിഷയത്തിനു ഒരു പാഠപുസ്തകം എന്ന രീതി മാറ്റി ഓരോ വിഷയത്തിന്റെയും പുസ്തകം രണ്ടായി വിഭാജിക്കാൻ ആണ് നടപടി. ഇതിലൂടെ പുസ്തകത്തിന്റെ കനം കുറയും. 1-10 വരെയുള്ള ക്ലാസ്സുകളിൽ അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നിലവിൽ വരും. 1-2 ക്ലാസുകളിലെ കുട്ടികളുടെ സ്കൂൾ ബാഗ് 2 കിലോയിൽ കൂടുതൽ ആകാൻ പാടില്ലെന്നാണ് സമിതി നിർദേശം. 2-5 ക്ലാസുകൾക്ക് 3 കിലോ വരെയും 6-8 ക്ലാസുകൾക്ക് 4…

Read More
Click Here to Follow Us