കീവ്: പതിനൊന്നാം ദിവസവും യുക്രെയിനില്‍ വ്യാപക ആക്രമണം തുടരുന്നു. കീവിന്റെ വടക്ക് പടിഞ്ഞാറന്‍ നഗരം പൂര്‍ണമായും തകര്‍ന്നെന്ന് യുക്രെയിന്‍ വ്യക്തമാക്കി.അതേസമയം യുക്രെയിനിലെ മരിയുപോൾ, വോൾനോവാഖ എന്നീ രണ്ട് നഗരങ്ങളില്‍ പ്രഖ്യാപിച്ച വെടിനിറുത്തല്‍ അവസാനിച്ചെന്ന് റഷ്യ അറിയിച്ചു. എന്നാൽ വെടിനിർത്തൽ തുടരാൻ യുക്രൈന്റെ ഭാഗത്തു നിന്നും ഒരു പ്രവണതയും ഉണ്ടായിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി. നഗരത്തിലെ ജലവിതരണവും വൈദ്യുതിയും തടസപ്പെട്ട നിലയിലാണ് ഇപ്പോൾ. സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രധാനമന്ത്രി നഫാതാലി ബെന്നറ്റ് മോസ്കോയില്‍ എത്തി. ചർച്ച നാളെ നടക്കും.
Read MoreTag: Russia
ഡൽഹിയിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ
ന്യൂഡൽഹി : യുക്രെയ്‌നില്‍ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ നാട്ടിലേയ്‌ക്ക് പോകാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി മലയാളി വിദ്യാര്‍ത്ഥികള്‍. 40 ഓളം വിദ്യാർത്ഥികളാണ് ഡൽഹിയിൽ കുടുങ്ങി ഇരിക്കുന്നത്. കഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് എത്തിയിട്ടും നാട്ടിലേയ്‌ക്ക് പോകാന്‍ സാധിക്കുന്നില്ല. 12 മണിക്കൂറായി ഡല്‍ഹിയില്‍ കുടുങ്ങി കിടക്കുകയാണ്. യുക്രെയ്‌നില്‍ നിന്നും തിരികെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. എന്നാല്‍, കേരള സര്‍ക്കാര്‍ പറഞ്ഞ ഉറപ്പ് പാഴ് വാക്കാകുകയാണ്. ഇന്ത്യയിലെത്തിയാല്‍, ഉടന്‍ തന്നെ കേരളത്തിലേയ്‌ക്ക് തിരികെ വരാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത്രയും മണിക്കൂറായിട്ടും, കേരളത്തിലേയക്കുള്ള…
Read Moreസുമിയിലും വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് ഇന്ത്യ
മോസ്കോ : യുക്രൈനിയന്‍ നഗരങ്ങളായ മരിയുപോള്‍, വോള്‍നോവാഖ എന്നിവിടങ്ങളിൽ നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ നിരവധി ആളുകളെ അവിടെ നിന്നും ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സമയം പന്ത്രണ്ടര മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. എത്ര സമയം വരെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. അഞ്ചു മണിക്കൂര്‍ മാത്രമായിരിക്കും വെടിനിര്‍ത്തല്‍ എന്നാണ് അന്തര്‍ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്ത് ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കുകയാണ്. അതേസമയം, സുമിയിലും വെടിനിര്‍ത്തല്‍ വേണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍ നിരവധി ഇന്ത്യക്കാന്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാന്‍ താല്‍ക്കാലികമായെങ്കിലും…
Read Moreതാത്കാലികമായി വെടിനിർത്തലിന് ഉത്തരവിട്ട് റഷ്യ
മോസ്കോ : യുക്രയിനിൽ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി സ്വദേശത്തു എത്തിക്കുന്നതിന്റെ ഭാഗമായി വെടി നിർത്തൽ പ്രഖ്യാപിച്ച് റഷ്യ. മരിയുപോൾ, വോൾനോവക്ക എന്നിവിടങ്ങളിലെ രക്ഷപ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. മറ്റ് മേഖലകളില്‍ വെടിനിര്‍ത്തല്‍ ഉണ്ടാവുമോയെന്നതില്‍ ഇതുവരെയും വ്യക്തതയില്ല.വെടിനിര്‍ത്തലിന്റെ സമയപരിധിയെ സംബന്ധിച്ച് റഷ്യന്‍ അധികൃതരുടെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. എന്നാല്‍, ആറ് മണിക്കൂര്‍ സമയത്തേക്ക് വെടിനിര്‍ത്തല്‍ നീളാൻ സാധ്യത ഉണ്ടെന്നാണ് നിലവിലെ പ്രതീക്ഷ.
Read Moreറഷ്യയില്‍ സമൂഹമാധ്യമങ്ങൾക്ക് വിലക്ക്.
മോസ്കോ: ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി റഷ്യ. റഷ്യന്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കുമെന്ന ഫേസ്ബുക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. ഒക്ടോബര്‍ 2020 മുതല്‍ റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരായ വിവേചനത്തിന്‍റെ പേരില്‍ 20 കേസുകള്‍ ഫേസ്ബുക്കിനെതിരെ ഉണ്ടെന്ന് റഷ്യ പ്രതികരിച്ചു. രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളായ ആര്‍.ടി, ആര്‍.ഐ.എ ന്യൂസ് എന്നിവക്ക് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു. ആര്‍.ടി, സ്പുട്നിക് തുടങ്ങിയ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഫേസ്ബുക്കിന് പുറമേ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിലും ചാനലുകള്‍ക്ക് നിയന്ത്രണമുണ്ട്. റഷ്യയെ മോശമാക്കുന്ന വാർത്തകളാണ് കൂടുതലും പുറത്തു…
Read Moreവ്യോമസേനയുടെ രണ്ടാം വിമാനവും യുക്രെയിനില്‍ നിന്ന് ഡല്‍ഹിയിലെത്തി.
യുക്രെയിനില്‍ നിന്നുള്ള വ്യോമസേനയുടെ രണ്ടാം വിമാനവും ഡല്‍ഹിയിലെത്തി. പുലര്‍ച്ചെയോടെയാണ് രണ്ട് വിമാനങ്ങളും ലഹിന്‍ഡന്‍ വ്യോമത്താവളത്തിലെത്തിയത്. ഇരുവിമാനങ്ങളിലുമായി നാനൂറോളം പേരാണ് ഉള്ളത്. നിരവധി മലയാളികളും സംഘത്തിലുണ്ട്. രണ്ട് C-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ കൂടി ഉടന്‍ എത്തും. ഓരോ വിമാനത്തിലും ഇരുനൂറിലധികം പേരാണ് ഉള്ളത്. എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. ഇന്ത്യക്കാരെ തങ്ങളുടെ സൈന്യം ഒഴിപ്പിക്കുമെന്നും, വിദ്യാര്‍ത്ഥികളെ യുക്രെയിനാണ് ബന്ദികളാക്കിയതെന്നും റഷ്യ ആരോപിച്ചു
Read Moreകർണാടകയിൽ സീറ്റ് ലഭിച്ചില്ല കണ്ണീരോടെ നവീന്റെ പിതാവ്
ബെംഗളൂരു: പ്രീ യൂണിവേഴ്സിറ്റി പരീക്ഷയില്‍ 97 ശതമാനം മാര്‍ക്കുണ്ടായിരുന്നിട്ടും അവന് കർണാടകയിൽ സീറ്റ് ലഭിച്ചില്ല. – മകന്റെ മരണത്തിന്റെ വേദന വിട്ടുമാറാത്ത ഒരു അച്ഛന്റെ വാക്കുകളാണിത്. മെഡിക്കല്‍ സീറ്റ് ലഭിക്കണമെങ്കില്‍ സ്വദേശത്തു കോടികള്‍ കൊടുക്കണമായിരുന്നു. എന്നാൽ,കുറഞ്ഞ ചെലവില്‍ വിദേശത്ത് മികച്ച രീതിയില്‍ പഠനം നടത്താമെന്നതിനാലാണ് യുക്രെയിലേക്ക് മകനെ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. മകന്റെ മൃതദേഹം എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നവീന്റെ പിതാവ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ സമീപിച്ചു.വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നും ബൊമ്മെ…
Read Moreഅഡിഡാസ് റഷ്യയെ ഒഴിവാക്കി
ജർമനി :റഷ്യന്‍ ദേശീയ ഫുട്ബോള്‍ ടീമുകളെയും റഷ്യന്‍ ക്ലബ്ബുകളെയും ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയും യുവേഫയും സസ്പെന്‍ഡ് ചെയ്തതിനു തൊട്ടു പിന്നാലെ സ്പോര്‍ട്സ് ബ്രാന്‍ഡായ അഡിഡാസ് റഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള കരാര്‍ റദ്ദാക്കി. റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അഡിഡാസ് വ്യക്തമാക്കി. റഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുമായി ദീര്‍ഘകാലത്തെ ബന്ധമാണ് അഡിഡാസിനുള്ളത്. എന്നാല്‍ രാജ്യത്തിന്റെ യുക്രെയ്ന് അധിനിവേശത്തിനെതിരേ കായികലോകം ഒന്നിച്ചു നില്ക്കുന്ന സാഹചര്യത്തില്‍ അഡിഡാസും ഇവര്‍ക്കൊപ്പം ചേരുകയാണ് ഉണ്ടായത് .
Read Moreയുക്രെയ്നിൽ പരിക്കേറ്റ കർണാടക വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: യുക്രെയ്നിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഹാവേരി ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കിഴക്കൻ യൂറോപ്യൻ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സൈനിക ആക്രമണത്തിൽ ഇന്ത്യയിൽ നിന്നുള്ള 22 കാരനായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡ എന്ന വിദ്യാർത്ഥിയാണ് കൊല്ലപെട്ടത്. നവീനെ കൊലപ്പെടുത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റയാളുടെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനാണ് വിശദാംശങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണെന്നാണെന്നുള്ള മറുപടി മുഖ്യമന്ത്രി ബൊമ്മയ് പറഞ്ഞത്. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഷെല്ലാക്രമണത്തിൽ നവീന്റെ ഒപ്പം ഇല്ലാതിരുന്നതിനാൽ യുവാവ്…
Read Moreയുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന്.
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചകളില്‍ കാര്യമായ ഫലമുണ്ടാകാത്തതിനേ തുടര്‍ന്നാണ് രണ്ട് ദിവസത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത് ബെലറൂസ്‌പോളണ്ട് അതിര്‍ത്തിയില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. എന്നാൽ ചര്‍ച്ചയ്ക്ക് മുൻപായി മ്ബായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെ തലവന്‍മാരും പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇപ്പോൾ നടക്കാൻ ഇരിക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചയെ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
Read More