ബെംഗളൂരു : കർണാടകത്തിൽ എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ആഴ്ചയിൽ രണ്ടു ക്ലാസുകൾവീതം നിർബന്ധമാക്കാനാണ് ആലോചന.
ക്ലാസുകളിൽ ഡോക്ടർമാരുമായി കുട്ടികൾക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഉറപ്പുവരുത്തും. വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ നിയമസഭാ കൗൺസിൽ സമ്മേളനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ധാർമിക വിദ്യാഭ്യാസം നൽകുന്നത് നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
ബെംഗളൂരു: സംസ്ഥാനത്ത് ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ നേരിട്ടുള്ള ക്ലാസുകൾ ഒക്ടോബർ 21-ന് പുനരാരംഭിക്കും. ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകൾ നേരെത്തെ തന്നെ ആരംഭിച്ചിരുന്നു. ദസറ അവധിക്കുശേഷം ഒക്ടോബർ 21 മുതൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആണ് അറിയിച്ചത്. സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം നടത്തുമെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. പ്രൈമറി സ്കൂളുകൾ തുറക്കുന്നതിനും ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിക്കുന്നതിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും…
ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 1–10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്നു മുതൽ ആഴ്ചയിൽ 2 ദിവസം മുട്ടയും പഴവും നൽകും. മുട്ട കഴിക്കാത്ത വിദ്യാർഥികൾക്ക് കടലമിഠായി ലഭ്യമാക്കും. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മണ്ഡ്യ ഹൊസഹള്ളി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ നിർവഹിക്കും. നേരത്തേ എട്ടാം ക്ലാസ് വരെയാണ് ഉച്ചയൂണിനൊപ്പം ഇതു നൽകിവന്നിരുന്നത്. തുടർന്നാണു മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ട് പദ്ധതി പത്താം ക്ലാസ് വരെയുള്ളവർക്കാക്കിയത്.…
ബെംഗളൂരു: അധ്യാപകരെപ്പോലെ വിദ്യാർഥികൾക്ക് ക്ലാസെടുത്ത് റോബോട്ടുകൾ. നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിൽ, ഏഴുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ മുന്നൂറോളം വിദ്യാർഥികൾക്ക് ദിവസേന അഞ്ചു വിഷയങ്ങളിലാണ് യന്ത്രമനുഷ്യർ ക്ലാസെടുക്കുന്നത്. വിദ്യാർഥികളുമായി സംവദിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയുംചെയ്യുമെന്ന് ഇൻഡസ് ഇന്റർനാഷണൽ സ്കൂൾ ചീഫ് ഡിസൈൻ ഓഫീസർ വിഘ്നേഷ് റാവു പറഞ്ഞു. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള യന്ത്രമനുഷ്യർ സ്ത്രീവേഷത്തിലാണുള്ളത്. 45 കിലോഗ്രാമാണ് ഭാരം. ക്ലാസെടുക്കുമ്പോൾ മനുഷ്യരെപ്പോലെതന്നെ ആംഗ്യങ്ങളും കാണിക്കും. വിഘ്നേഷ് റാവുവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനേഴംഗസംഘവുംചേർന്ന്…