ഇന്ന് കർണാടക ബന്ദ്

ബെംഗളൂരു : ബെളഗാവിയിൽ നോർത്ത് വെസ്റ്റ് കർണാടക ആർടിസി ബസ് കണ്ടക്ടറെ മറാത്തി സംഘങ്ങൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കന്നഡ സംഘടനകൾ ശനിയാഴ്ച കർണാടക ബന്ദ് ആചരിക്കും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും (കെഎസ്ആർടിസി) ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും (ബിഎംടിസി) ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർവീസ് പൂർണമായി മുടങ്ങിയേക്കില്ല. ഓൺലൈൻ ടാക്സി സർവീസുകളായ ഒല, ഉബർ എന്നിവയും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്. ഹോട്ടലുകൾ തുറന്നുപ്രവർത്തിക്കും.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

കർണാടക ആർടിസിയുടെ കേരളത്തിലേക്കുള്ള സർവീസുകൾ വൈകീട്ട് ആറിനുശേഷമായതിനാൽ ബാധിക്കില്ല. കോഴിക്കോട്ടേക്കുള്ള പകൽ സർവീസിന്റെ കാര്യം ശനിയാഴ്ചത്തെ സാഹചര്യംനോക്കി തീരുമാനിക്കും. മറാത്തി സംസാരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു ഒരു സംഘമാളുകൾ കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ടക്ടറെ മർദിച്ചത്.

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
[masterslider id="10"]

Related posts