ബെംഗളൂരു: ഗോവയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന വ്യക്തികൾക്ക് ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് അതിർത്തി ജില്ലയായ ബെലഗാവി ആവശ്യപ്പെട്ടു. മൂന്ന് സംസ്ഥാനങ്ങളിലും പകർച്ചവ്യാധി വ്യാപനം ഗണ്യമായി കുറഞ്ഞതിനാൽ കർണാടകയിലേക്ക് ആളുകളെ സ്വതന്ത്രമായി പ്രവേശിക്കാൻ അനുവദിക്കണമെന്ന് ജില്ലാ ഭരണകൂടം സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ ഇതാവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർ എം.ജി. ഹിരേമത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും കോവിഡ് -19 മാനേജ്മെൻറ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സെക്രട്ടറിയുമായ തുഷാർ ഗിരിനാഥിന് ഹിരേമത്ത് കത്തയച്ചു.
Read MoreTag: RTPCR
ആർടി-പിസിആർ ടെസ്റ്റുകളിൽ നിന്ന് ഇളവ് ആവശ്യപ്പെട്ട് കാസർകോട് നിന്ന് സംസ്ഥാനത്തേക്ക് വരുന്ന പതിവ് യാത്രക്കാർ
ബെംഗളൂരു: കാസർകോട് ജില്ലയിൽ നിന്നും ദക്ഷിണ കന്നഡ ജില്ല വഴി സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിർബന്ധിത ആർടി–പിസിആർ പരിശോധനയിൽ നിന്ന് ഇളവ് അനുവധിക്കണം എന്ന് കാസർകോട് നിന്നുള്ള പതിവ് യാത്രക്കാർ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്രന് ദൈനംദിന യാത്രക്കാരുടെ ഒരു ഫോറമായ സഹയാത്രി ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. സംസ്ഥാനത്തേക്കുള്ള തുടർച്ചയായ യാത്രകൾക്കിടയിൽ നിരന്തരമായ പരിശോധന അസൗകര്യമുണ്ടാക്കുന്നുവെന്ന് മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഞങ്ങൾ നാല് തവണ കോവിഡ് -19 ടെസ്റ്റിന് വിധേയരായിട്ടുണ്ട് എന്ന് യാത്രക്കാർപറഞ്ഞു. സ്കൂളുകളും കോളേജുകളും ക്ലാസുകൾ പുനരാരംഭിക്കുന്നതിനാൽ,…
Read Moreആർ.ടി.പി.സി.ആർ ടെസ്റ്റിന് കോവിഡിന്റെ തീവ്രത പ്രവചിക്കാൻ കഴിയും: ഐ.ഐ.എസ്.സി പഠനം
ബെംഗളൂരു: ആർ.ടി.പി.സി.ആർ പരിശോധനയ്ക്കായി ശേഖരിച്ച നേസൽ സ്വാബ് സാമ്പിളുകൾ രോഗിക്ക് കോവിഡ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് തിരിച്ചറിയാൻ മാത്രമല്ല, രോഗത്തിന്റെ തീവ്രത അറിയാനും സഹായിക്കുമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ഗവേഷകർ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പരിശോധന കേന്ദ്രത്തിൽ ലഭിച്ച നേസൽ സ്വാബ് സാമ്പിളുകളുടെ വിശദമായ വിശകലനവും പഠനവും നടത്തിയ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലുകൾ നടത്തിയത്. ഇവിടുത്തെ കോവിഡ് പരിശോധന കേന്ദ്രം 2020 മേയിൽ ആണ് ആരംഭിച്ചത്. അതിന് ശേഷം ഒരു ലക്ഷത്തിലധികം സാമ്പിളുകൾ ഇവിടെ ടെസ്റ്റ് ചെയ്തു. സ്വാബ് സാമ്പിളുകളിൽ നിന്ന് മറ്റ് എന്ത് പ്രസക്തമായ വിവരങ്ങൾ കണ്ടെത്താനാകുമെന്ന്…
Read Moreകേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള യാത്രാ നിയന്ത്രണം നീക്കണം; ഹൈകോടതി തീരുമാനം ഇന്ന്
കൊച്ചി. കേരളത്തിൽ നിന്നും വരുന്ന യാത്രക്കാർക്ക് കർണാടകയിൽ പ്രവേശിക്കുന്നതിനായി കർണാടക സർക്കാർ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ കെ.എം അഷ്‌റഫ് നൽകിയ ഹർജി കേരള ഹൈകോടതി ഇന്ന് പരിഗണിക്കും. കേരത്തിൽ നിന്ന് കർണാടകയിലേക്ക് ദിവസേന പോയി വരുന്ന യാത്രക്കാർ വൻതോതിൽ ആണ്. എന്നാൽ ഈ യാത്രക്കാർ മൂന്നു ദിവസം കൂടുമ്പോൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ട് അധികൃതർക്ക് സമർപ്പിക്കണം. ഇത് സാധാരണക്കാരായ രാത്രക്കാരെ വൻതോതിൽ ബാധിക്കുമെന്നും അതിനാൽ ഇത്തരം നിയന്ത്രണങ്ങൾ എടുത്തുമാറ്റി ഉചിതമായ തീരുമാനം എടുക്കണമെന്നും ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിൽ അദ്ദേഹം…
Read Moreഅതിർത്തിയിൽ പരിശോധനകൾ ശക്തമാക്കി തമിഴ്നാടും കർണാടകയും
ബെംഗളൂരു: കേരളാ അതിർത്തികളിൽ ആർ.ടി.പി.സി.ആർ പരിശോധന കർശനമാക്കി തമിഴ്നാടും കർണാടകയും. 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നുള്ള ഉത്തരവ്, തിങ്കളാഴ്‌ച മുതൽ തമിഴ്നാട് നിർബന്ധമാക്കി. കൂടുതൽ പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ത്തരെ ഇതിനായി അതിർത്തിയിൽ വിന്യസിച്ചു. തമിഴ്നാട് കൊവിഡ് പോർട്ടലിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി. വാളയാറിന് പുറമെ ഗോപാലപുരം, വേലന്താവളം, നടുപ്പുണ്ണി, മീനാക്ഷീപുരം, ഗോവിന്ദാപുരം, ആനക്കട്ടി ചെക്‌പോസ്റ്റുകളിലും ഇന്ന് മുതൽ പരിശോധന കർശനമാക്കി. അതിർത്തിയിൽ കേരളവും പരിശോധന കർശനമാക്കിയിട്ടുണ്ട്. വാളയാറിൽ ഇ-പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.…
Read Moreമാക്കൂട്ടം ചെക്‌പോസ്റ്റിൽ കർശന പരിശോധന; നിയന്ത്രണങ്ങൾ കർശനമാക്കി കൊടക് ഭരണകൂടം
ബെംഗളൂരു : കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയാതെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മാക്കൂട്ടം ചുരം വഴി കർണ്ണാടകത്തിലേക്കു പോകുന്ന യാത്രക്കാർക്ക് ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കുടക് ഭരണകൂടം. കേരളത്തിൽ നിന്നുള്ളയാത്രക്കാർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച സർട്ടിഫിക്കറ്റും ചരക്ക് വാഹനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റുമാണ് നിർബന്ധമാക്കിയത്. നിയന്ത്രണങ്ങളുടെ ഭാഗമായി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കുടക് ജില്ലാ ഭരണകൂടം പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ തടഞ്ഞു നിർത്തിയാണ് പരിശോധന. അതിർത്തിയിൽ കടുത്ത…
Read Moreകോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ തീവണ്ടിയിൽ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തിയ യാത്രക്കാർ കുരുക്കിൽ
ബെംഗളൂരു: കൈവശം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തത് കൊണ്ട് ട്രെയിനിൽ മംഗളൂരുവിലെത്തിയ നൂറിലേറെ മലയാളി യാത്രക്കാരെ പോലീസ് തടയുകയും, അതിനു ശേഷം പോലീസ് വാഹനങ്ങളിൽ ടൗൺഹാളിലേക്കും മറ്റിടങ്ങളിലേക്കും മാറ്റി. ഇന്നലെ വൈകുന്നേരം 3.30-ന് മംഗളുരു സെൻട്രൽ സ്റ്റേഷനിൽ എത്തിയ തീവണ്ടിയിൽ നിന്നു 50-ഓളം പേരെയാണ് മംഗലുരുവിലെ ഹമ്പൻകട്ടക്കടുത്തുള്ള ടൗൺഹാളിലേക്ക് മാറ്റിയത്. ഇവർക്കെല്ലാം റെയിൽവേ സ്റ്റേഷനിൽ വച്ചു തന്നെ ആന്റിജൻ പരിശോധന നടത്തിയെങ്കിലും രാത്രി 10 മാണി ആയിട്ടും അതിന്റെ ഫലം വന്നിട്ടിലായിരുന്നു. താമസസ്ഥലത്ത് ഹോം ക്വാറന്റീനിൽ കഴിയാമെന്ന വ്യവസ്ഥയിൽ സ്ത്രീകളെ മാത്രം രാത്രി 11 മണിയോടെ…
Read Moreകേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്നാടും
ബെംഗളൂരു: ഇന്നലെ കർണാടക പുറത്തിറക്കിയ യാത്ര നിയന്ത്രണങ്ങൾക്ക് പുറമെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാടും. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കൈയിൽ കരുതണം. കേരളത്തിൽ നിന്ന് കർണാടകയിലേക്കോ തമിഴ്‌നാട്ടിലെ മറ്റു സംസ്ഥാനങ്ങളിലേക്കോ യാത്ര ചെയ്യുന്നവർ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലം കയ്യിൽ കരുതേണ്ടത് നിർബന്ധമാക്കി. തമിഴ്നാട് ഏർപ്പെടുത്തിയ നിയന്ത്രണം ഈ മാസം അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വാൻ വർദ്ധനവ് മൂലമാണ് തമിഴ്നാട് സർക്കാർ…
Read Moreഅതിർത്തി ചെക്ക് പോസ്റ്റുകളിൽ കനത്ത പരിശോധന; ആർ.ടി.പി.സി.ആർ നിർബന്ധം
ബെംഗളൂരു: കർണാടക സർക്കാരിന്റെ പുതിയ അറിയിപ്പ് വന്നതോടെ സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. ബെംഗളൂരു ഹൊസൂർ അതിർത്തിയിലെ അത്തിബെല്ലെ ചെക്‌പോസ്റ്റിലും കർണാടക പോലീസ് പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്ന് വരുന്ന എല്ലാ വണ്ടികളും പ്രീത്യേകം പരിശോധന നടത്തുന്നുണ്ട്. രണ്ടു തവണ പ്രധിരോധ കുത്തിവെപ്പ് എടുത്തവർ ആണെങ്കിൽ കൂടെയും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സർക്കാർ ഉത്തരവ് വന്നതോടുകൂടിയാണ് അതിർത്തിയിൽ പരിശോധന തുടങ്ങിയത്. ഹാജരാക്കുന്ന ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന നടത്തി തന്നെ എടുത്തതാണോ എന്ന് എസ്.ആർ.എഫ് ഐഡി ഉപയോഗിച്ച് പരിശോധിക്കാനുള്ള സംവിധാനങ്ങളും…
Read Moreകേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്ന യാത്രക്കാരെ കർശനമായി പരിശോധിക്കും; സൗത്ത് വെസ്റ്റേൺ റെയിൽവേ
ബെംഗളൂരു: നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്തു കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്ന യാത്രക്കാർ കർണാടക സർക്കാർ ഇനിപ്പറയുന്ന പരിഷ്കരിച്ച പ്രത്യേക നിരീക്ഷണ നടപടികൾ കർശനമായി പാലിക്കേണ്ടതാണ് 1. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്ന വാക്‌സിൻ എടുത്തവർ ഉൾപ്പടെയുള്ള എല്ലാ യാത്രക്കാരും, 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2. കർണാടകയിലേക്ക് വിമാനത്തിൽ വരുന്ന എല്ലാ യാത്രക്കാർക്കും മുകളിൽ പറഞ്ഞ വ്യവസ്ഥ നിർബന്ധമാണ്. 3. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ട്രെയിനുകളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും നെഗറ്റീവ് RT-PCR…
Read More