ബെംഗളൂരു : കർണാടക ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് വർധന ശനിയാഴ്ച അർധരാത്രിയോടെ നിലവിൽ വന്നു. 15 ശതമാനം നിരക്കുവർധനയാണ് നടപ്പായത്. ഗതാഗത വകുപ്പിന് കീഴിലുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.എസ്.ആർ.ടി.സി.), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(എൻ.ഡബ്ല്യു.കെ.ആർ.ടി.സി.), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.കെ.ആർ.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) എന്നീ മൂന്നു കോർപ്പറേഷന്റെ ബസുകളിലും നിരക്കു വർധന നിലവിൽ വന്നു. കോർപ്പറേഷനുകളുടെ എല്ലാ തരം ബസുകളിലും നിരക്കുവർധനയുണ്ട്. അതേസമയം, കർണാടക ആർ.ടി.സി. യിൽ കേരളത്തിലേക്ക് വരുന്നവരുടെ ടിക്കറ്റ് നിരക്ക് വർധിക്കില്ല.…
Read MoreTag: rtc
വോൾവോ ബസ് ഓടിച്ചത് അടിച്ചു പൂസായ ഡ്രൈവർ!!! തടഞ്ഞു നിർത്തി അറസ്റ്റ് ചെയ്ത് പോലീസ്
ബെംഗളൂരു: കർണാടക ആർ.ടി.സി വോള്‍വോ ബസിന്റെ ‘യാത്രയില്‍’ പന്തികേട് അറിയിപ്പുകിട്ടി പിന്തുടർന്നെത്തി ബസ് തടഞ്ഞുനിറുത്തി പോലീസ്. ഈ സമയം സെൻട്രല്‍ പോലീസ് കണ്ടത് ‘ഫുള്‍ടാങ്കായ’ ഡ്രൈവറെയാണ്. അടിച്ച് പൂസായാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതെന്ന് അറിഞ്ഞപ്പോള്‍ യാത്രക്കാർക്കും ഞെട്ടി. ഒടുവില്‍ സഹഡ്രൈവർക്ക് പുറമേ മറ്റൊരു ഡ്രൈവറെ എത്തിച്ച് സർവീസ് തുടരാൻ അനുവദിച്ച് യാത്രാപ്രശ്‌നം പരിഹരിച്ചു. ഡ്രൈവറെ സെൻട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച രാത്രി 11.45ഓടെ എറണാകുളം സലിംരാജ റോഡിലായിരുന്നു നാടകീയ സംഭവങ്ങള്‍. തിരുവനന്തപുരം-ബെംഗളൂരു കർണാടക ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഡ്രൈവർ…
Read Moreഈസ്റ്റർ ആഘോഷം; നാട്ടിലേക്കുള്ള യാത്രയ്ക്ക് ചിലവേറും
ബെംഗളൂരു: ഈസ്റ്റർ ആഘോഷിക്കാൻ കേരള ആർടിസി ബസുകളിൽ നാട്ടിലേക്ക് പോകുന്നവർക്ക് ഇത്തവണ വീണ്ടും പണച്ചിലവേറും. പതിവ് സർവീസുകളിൽ 40 ശതമാനം വരെ ഉയർന്ന നിരക്ക് ഈടാക്കുന്നതാണ് കാരണം. മാർച്ച് 26 മുതൽ 29 വരെ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കും 30 മുതൽ ഏപ്രിൽ 1വരെ നാട്ടിൽ നിന്ന് തിരിച്ചുമുള്ള സർവീസുകളിലാണ് അധിക നിരക്ക്. കഴിഞ്ഞ വർഷം ഓണം, ക്രിസ്മസ്, ദീപാവലി സീസണുകളിൽ 30 ശതമാനം വരെ അധിക നിരക്കാണ് ഈടാക്കിയത്.
Read Moreകർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
ബെംഗളൂരു: ഹുൻസൂരിൽ കർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ജീപ്പിന്റെ ഡ്രൈവറും യാത്രക്കാരായ മൂന്ന് തോട്ടം തൊഴിലാളികളുമാണ് മരിച്ചത്. പരിക്കേറ്റവരെ ഹുൻസൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്.ഡി. കോട്ടെ താലൂക്കിലെ തിട്ടുഗ്രാമത്തിൽനിന്നുള്ള തൊഴിലാഴികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇഞ്ചിക്കൃഷിത്തോട്ടത്തിലേക്ക് പോകുന്നതിനിടെ ആർ.ടി.ഒ. റോഡിൽവെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. ബെംഗളൂരുവിൽ നിന്ന് വിരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി.യുടെ വൈദ്യുത ബസുമായിട്ടാണ് ജീപ്പ് കൂട്ടിയിടിച്ചത്.
Read More22 ന് കേരളത്തിലേക്ക് സ്പെഷ്യൽ ബസ് പ്രഖ്യാപിച്ച് കർണാടക ആർടിസി
ബെംഗളൂരു: ബെംഗളൂരു, മൈസൂരു നഗരങ്ങളിൽ നിന്നും ആലപ്പുഴയിലേക്ക് സ്പെഷ്യൽ ബസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. ഡിസംബർ 22 ന് മൈസൂരുവിൽ നിന്ന് വൈകുന്നേരം 6.30 ന് പുറപ്പെടുന്ന ഐരാവത് എസി ബസ് കോഴിക്കോട്, തൃശൂർ, എറണാകുളം വഴിയാണ് ആലപ്പുഴയിൽ എത്തുക. ബെംഗളൂരുവിൽ നിന്ന് രാത്രി 8.14 നുള്ള ഐരാവത് എസി ബസ് സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം വഴിയാണ് സർവീസ് നടത്തുന്നത്.
Read Moreസ്പെഷ്യൽ ബസുകളിലെ ടിക്കറ്റുകളും കാലി
ബംഗളൂരു : കേരള, കർണാടക ആർടിസികൾ പ്രഖ്യാപിച്ച ദീപാവലി സ്പെഷ്യൽ ബസുകളിലെ ടിക്കറ്റുകളും തീരുന്നു. 9 മുതൽ 11 വരെ പ്രതിദിനം 15 സ്പെഷ്യൽ ബസുകളാണ് കേരള ആർടിസി അനുവദിച്ചിരിക്കുന്നത്. ഇതിൽ രാത്രി സർവീസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും തീർന്നു. കർണാടക ആർടിസി 10 ന് മാത്രം 30 സ്പെഷ്യൽ ബസുകളാണ് കേരളത്തിലേക്ക് അനുവദിച്ചിരിക്കുന്നത്. ഭൂരിഭാഗവും എസി ബസുകളാണ്. ഇരു ആർടിസി കളും 30 ശതമാനം അധിക ഫ്ലെക്സി നിരക്കാണ് സ്പെഷ്യൽ ബസുകളിൽ ഈടാക്കുന്നത്.
Read Moreകർണാടക ആർടിസി ബെംഗളുരു-മൈസൂരു ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു
ബെംഗളുരു: കർണാടക ആർടിസി യുടെ മൈസൂരു-ബെംഗളുരു നോൺ സ്റ്റോപ്പ് ഓർഡിനറി ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. നിലവിലെ നിരക്കിനൊപ്പം 15 രൂപ കൂട്ടി ഇപ്പോൾ 200 രൂപയാണ് നിരക്ക്. ദസറ യ്ക്ക് മുൻപ് 185 രൂപയായിരുന്നു നിരക്ക്. മൈസൂരു ഡിവിഷന് കീഴിൽ 30 നോൺ സ്റ്റോപ്പ് ബസുകൾ പ്രതിദിനം 65 ട്രിപ്പുകൾ ആണ് ഓടുന്നത്. എക്സ്പ്രസ്സ്, രാജഹംസ, ഐരാവത് എസി, ഇലക്ട്രിക് പവർ പ്ലസ് ബസുകളുടെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.
Read Moreപൂജ അവധി; കേരളത്തിലേക്ക് 14 സ്പെഷ്യൽ സർവീസുകളുമായി കേരള ആർടിസി
ബെംഗളുരു: പൂജ അവധിയോടാനുബന്ധിച്ച് കേരള ആർടിസി കൂടുതൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 മുതൽ 31 വരെ നാട്ടിലേക്കും തിരിച്ചും 14 സ്പെഷ്യൽ സർവീസുകൾ ആണ് നടത്തുക. കോഴിക്കോട് -4, എറണാകുളം -4, കണ്ണൂർ -2, മലപ്പുറം-1, തൃശൂർ -2, കോട്ടയം – 1, തിരുവനന്തപുരം -1 എന്നിങ്ങനെയാണ് അധിക സർവീസ് നടത്തുക. സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
Read Moreപൂജ അവധി; ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും
ബെംഗളുരു: പൂജ അവധിക്ക് മുന്നോടിയായി ആർടിസി ബസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും. ഒക്ടോബർ 18 ന്റെ ബുക്കിങ് ആണ് ഇന്ന് ആരംഭിക്കുന്നത്. ഒക്ടോബർ 20 ൽ ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. അന്നത്തെ ബുക്കിങ് ഉടൻ തുടങ്ങുമെന്നും ആർടിസി അറിയിച്ചു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. സ്വകാര്യ ബസുകളിലെ ബുക്കിങ് കഴിഞ്ഞ മാസം തന്നെ തുടങ്ങിയിരുന്നു. എന്നാൽ മിതമായ നിരക്കിൽ നാട്ടിൽ പോയി വരാൻ കൂടുതൽ ആളുകൾക്കും കേരള, കർണാടക ആർടിസി കളെ തന്നെ ആശ്രയിക്കേണ്ടി വരും.
Read Moreആർടിസി ബസും ലോറിയും കൂട്ടിയിച്ച് അപകടം; 4 മരണം
ബെംഗളൂരു: സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിത്രദുർഗ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. റായ്ച്ചൂരിൽ നിന്ന് യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് വരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപെട്ടത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. മരണപ്പെട്ടവരിൽ ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ പോലീസ് നടത്തി. ഇടിയുടെ ആഘാതത്തിൽ…
Read More