ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത മഴയെ തുടർന്ന് ബന്ദിപ്പൂർ വനം പച്ചപ്പ് വീണ്ടെടുത്തു. വേനലവധിക്കാലത്ത് കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആശങ്കയിലായ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇത് വലിയ ആശ്വാസമായിരിക്കുകയാണ്. ഉണങ്ങിയ ചെടികളിലും മരങ്ങളിലും കൊണ്ട് അഗ്നിരേഖകൾ വരച്ച സ്ഥലങ്ങൾ പോലും ഇപ്പോൾ പച്ചയായി മാറിയിരിക്കുകയാണ്. ഹെഡിയാല സബ് ഡിവിഷനു കീഴിലുള്ള ബന്ദിപ്പൂർ, കുണ്ടുകെരെ, ഗോപാലസ്വാമി ബേട്ട, മദ്ദൂർ, മൂലേഹോളെ തുടങ്ങിയ റേഞ്ചുകളിലാണ് മഴ ലഭിച്ചത്. കാട്ടുതീ ഭീതിയിൽ കഴിഞ്ഞ നാലഞ്ചു മാസമായി വനംവകുപ്പ് സൂപ്പർവൈസർമാരും ജീവനക്കാരും അവധിയെടുക്കുന്നില്ല. കുണ്ടുകെരെ, ബന്ദിപ്പൂർ റേഞ്ചുകളിൽ മനുഷ്യനിർമിതമെന്ന് പറയപ്പെടുന്ന…
Read MoreTag: Rain
സംസ്ഥാനത്തെ പലയിടങ്ങളിലും പൊള്ളുന്ന ചൂടിന് ആശ്വാസമായി മഴ
ബെംഗളൂരു: ചൊവ്വാഴ്ച ചാമരാജനഗർ ജില്ലയുടെ ചില ഭാഗങ്ങളിൽ നല്ല മഴയാണ് ലഭിച്ചത്. യലന്തൂർ, ഹനൂർ താലൂക്കുകളിൽ കനത്ത മഴ പെയ്തപ്പോൾ മറ്റു ഭാഗങ്ങളിൽ സാധാരണ നിലയിലായിരുന്നു മഴ. ഹനൂർ മേഖലയിൽ ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ ആലിപ്പഴം പെയ്ത മഴയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നുവെങ്കിലും ആപേക്ഷിക ആർദ്രതയും കൂടുതലായിരുന്നു. ഹംപാപുരയിലും മൈസൂരു ജില്ലയുടെ ചില ഭാഗങ്ങളിലും ചൊവ്വാഴ്ച ചാറ്റൽ മഴ പെയ്തു. എന്നിരുന്നാലും നല്ല മഴ പെയ്തത് പലയിടങ്ങളിലും പൊള്ളുന്ന ചൂടിന് ആശ്വാസം നൽകിയിട്ടുണ്ട്.
Read Moreനഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും നേരിയ മഴ
ബെംഗളൂരു: ആൻഡമാൻ കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ചതിനാൽ തിങ്കളാഴ്ച വൈകുന്നേരം നഗരത്തിന്റെ പല ഭാഗങ്ങളിലും ചെറിയ മഴ ലഭിച്ചു. തെക്ക്, കിഴക്ക്, മഹാദേവപുര മേഖലകളിലാണ് കൂടുതൽ മഴ പെയ്തത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കനുസരിച്ച് ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിൽ നഗരത്തിൽ 6.2 മില്ലിമീറ്റർ മഴ ലഭിച്ചട്ടുണ്ട്. ആൻഡമാൻ കടലിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് ആഴത്തിലുള്ള ന്യൂനമർദം നിലവിൽ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഐഎംഡി കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
Read Moreഇന്ന് കേരളത്തിൽ പലയിടത്തായി ആശ്വാസ മഴ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പല ഇടങ്ങളിൽ ആയി ഇടവിട്ട് മഴ ലഭിക്കാന്‍ സാധ്യത. തീരദേശത്തും മലയാേര മേഖലയിലും ചൂട് വരും ദിവസങ്ങളില്‍ അല്‍പ്പം കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ റിപ്പോർട്ട്. മധ്യകേരളത്തില്‍ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിലെ ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം…
Read Moreസംസ്ഥാനത്ത് അഞ്ച് മുതൽ ഏഴു വരെ മഴ
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അഞ്ചു മുതല്‍ ഏഴുവരെ പല ഇടങ്ങളിൽ ആയി ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം അതി തീവ്രമായി ശക്തി പ്രാപിച്ച് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതായി കാണുന്നു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്ടിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗരൂകരാവണമെന്ന് തിരുവനന്തപുരം ജില്ല കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള,…
Read Moreവീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് ഇത് കാരണമായേക്കും. ഫെബ്രുവരി 27 ഓടെ (ഞായറാഴ്ച) ചക്രവാതച്ചുഴി രൂപം കൊള്ളുമെന്നും പിന്നീട് ശക്തിയാർജ്ജിക്കും. തുടർന്ന് ശ്രീലങ്കൻ ഭാഗത്തേക്ക് ഇത് നീങ്ങുവാനും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലുമായാണ് ന്യൂനമർദ്ദ സാധ്യതയുള്ളത്. മാർച്ച് 2, 3 തീയതികളിൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു
Read Moreചെന്നൈയിലും സമീപ ജില്ലകളിലും ജനുവരി 19 വരെ നേരിയ മഴയ്ക്ക് സാധ്യത
ബെംഗളൂരു : ചെന്നൈയിലും സമീപ ജില്ലകളിലും ജനുവരി 19 വരെ നേരിയ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിൽ തിരുവള്ളൂരിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ നിരീക്ഷണങ്ങൾ അനുസരിച്ച്, ഇതുവരെ തിരുവള്ളൂർ ജില്ലയിലെ അമ്പത്തൂരിൽ 6 സെന്റീമീറ്റർ, കാഞ്ചീപുരം ജില്ലയിലെ എസിഎസ് മെഡിക്കൽ കോളേജിൽ 3 സെന്റീമീറ്റർ, ചെന്നൈ (വടക്ക്), പൂനമല്ലി (തിരുവള്ളൂർ), കൊരട്ടൂർ (തിരുവള്ളൂർ), താംബരത്ത് (2 സെന്റീമീറ്റർ വീതം) മഴ രേഖപ്പെടുത്തി.
Read Moreമലനാട്, തീരപ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
ബെംഗളൂരു : മലനാട്, കർണാടക തീരദേശ മേഖലകളിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം വളരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.
Read Moreഈ തവള ഇനി കർണാടകക്ക് സ്വന്തം.
ബെംഗളൂരു: കർണാടകയിൽ ഉടൻ ഒരു സംസ്ഥാന തവള ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നടപടികൾ എല്ലാം ശരിയായാൽ, ഇന്ത്യയിൽ സ്വന്തമായി ഒരു തവളയുണ്ടാകുന്ന ആദ്യ സംസ്ഥാനമാകും കർണാടക. മലബാർ ട്രീ ടോഡ് (Malabar Tree toad) എന്നറിയപ്പെടുന്ന തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കണമെന്ന് വിദഗ്ധർനിർദ്ദേശിച്ചു. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നതും ഐ യു സി എൻ ലിസ്റ്റ് പ്രകാരം വംശനാശഭീഷണി നേരിടുന്നജീവി എന്ന നിലയുമാണ് ഈ നിർദ്ദേശം വിദഗ്ധർ മുന്നോട്ട് വെച്ചിരിക്കുന്നത്.
Read Moreപരാതികൾ അവഗണിച്ചു, മുതിർന്ന പൗരന്റെ ജീവിതം ദുരിതത്തിലാക്കി മൺസൂൺ
ബെംഗളൂരു: വീട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതും ഇതേ തുടർന്ന് കൊതുകുശല്യവും രൂക്ഷമായതും നഗരവാസിയായ ഒരു മുതിർന്ന പൗരന്റെ ജീവിതം ദുരിതത്തിലാക്കിയതായി റിപ്പോർട്ടുകൾ. എൺപത്തിയേഴുകാരനായ രമേഷ്ചന്ദ്രശേഖരൻ 30 വർഷത്തോളമായി എച്ച്ബിആർ ലേഔട്ടിലെ 80 ഫീറ്റ് റോഡിലാണ് താമസിക്കുന്നത്. 2014ൽഎട്ട് അടിയോളം റോഡ് ഉയർത്തിയിരുന്നു. ഇത് ഓരോ മഴക്കാലത്തും അദ്ദേഹത്തിന്റെ വീടിനു ചുറ്റും മഴവെള്ളവുംമാലിന്യവും പരക്കുന്നതിന് കാരണമായിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, തന്റെ വീടിന്റെ താഴത്തെ നിലയിൽ മഴവെള്ളം നിറഞ്ഞിരിക്കുന്നതാണ് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം കണ്ടത്. പലതവണ ബിബിഎംപിയോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല, അതിനാൽതന്റെ താമസസ്ഥലത്ത് വെള്ളം കയറുന്നത് തടയാൻ അദ്ദേഹം സ്വന്തം ചെലവിൽ…
Read More