ബെംഗളൂരു: ലൈംഗിക പീഡന ആരോപണ വിധേയനായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്. രാജ്യം വിടാന്‍ പ്രധാനമന്ത്രിയുടെ ഒത്താശയുണ്ടാകുമെന്ന് പ്രിയങ്ക ആഞ്ഞടിച്ചു. സംസ്ഥാനത്തെ ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് രേവണ്ണ ജര്‍മനിയിലേക്ക് കടന്നെന്ന വിവരം പുറത്തുവന്നിരുന്നു. കര്‍ണാടകയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേ. എന്നിട്ട് ഇവരാണ് സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതെന്നും പ്രിയങ്ക തുറന്നടിച്ചു. സാധാരണക്കാരുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും പ്രധാനമന്ത്രി വളരെ അകലെയാണ്. തന്റെ കാര്യം മാത്രം നോക്കുന്ന പ്രധാനമന്ത്രിക്ക് സാധാരണക്കാരുടെ വിഷമതകള്‍ മനസിലാകില്ല. കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്…
Read MoreTag: priyanka gandhi
രാഹുൽ ഗാന്ധിയുമായി തെറ്റിയെന്ന വാർത്തകൾക്ക് പിന്നാലെ മറുപടിയുമായി പ്രിയങ്ക
ന്യൂഡൽഹി: താനും സഹോദരനുമായി തെറ്റിയെന്ന ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രചാരണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും കാലത്ത് ഇത്തരം അസംബന്ധങ്ങളാണോ നിങ്ങൾ ചർച്ച ചെയ്യുന്നതെന്ന് പ്രിയങ്ക ചോദിച്ചു. ”ബി.ജെ.പിക്കാർ, വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ഈ സമയത്ത് ഈ അസംബന്ധ പ്രശ്നമാണോ നിങ്ങൾക്ക് മുന്നിലുള്ളത്? പക്ഷേ ക്ഷമിക്കണം, നിങ്ങളുടെ ഇടുങ്ങിയ മനസ്സിലെ ആ സ്വപ്‌നം ഒരിക്കലും യാഥാർത്ഥ്യമാകില്ല. എനിക്കും എന്റെ സഹോദരനുമിടയിൽ പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും സത്യസന്ധതയുമാണുള്ളത്. അത് എന്നും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും. അപ്പോൾ പരിഭ്രാന്തരാകരുത്, നിങ്ങളുടെ നുണകളുടെയും…
Read Moreലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മൈസൂരുവിൽ മത്സരിക്കുമെന്ന് സൂചന
ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മൈസൂരു കുടക് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് സംസ്ഥാന കോൺഗ്രസിൽ ചർച്ചകൾ നടന്നതായി സൂചന. മൈസൂരു കുടക് 6 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിച്ചു. അങ്ങനെ കോൺഗ്രസിന് ഈ ലോക്സഭാ മണ്ഡലത്തിൽ ആധിപത്യം വർധിച്ചു. ഇക്കാരണത്താൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ഈ മണ്ഡലത്തിൽ മത്സരിക്കുമെന്ന് സംസ്ഥാന വൃത്തങ്ങളിൽ ചർച്ചകൾ നടന്നതായി പറയപ്പെടുന്നു. പ്രിയങ്ക ഗാന്ധി ഈ മണ്ഡലത്തിൽ മത്സരിച്ചാൽ വിജയം എളുപ്പമാകുമെന്നാണ് സൂചന. കൂടാതെ തൊഴിലാളിവർഗത്തിന് ഭൂരിപക്ഷമുള്ള മൈസൂരു കുടക് ലോക്സഭാ…
Read Moreസത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ രാഹുലും പ്രിയങ്കയും
ബെംഗളൂരു: സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. ഡി.കെ. ശിവകുമാർ വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഹേമന്ത് സോറൻ, സീതാറാം യെച്ചൂരി, ഉദ്ധവ് താക്കറെ, ശരദ് പവാർ, ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടും.
Read Moreരാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം ; പ്രിയങ്ക ഗാന്ധി
ബെംഗളൂരു: കർണാടകയിലെ വിജയത്തിനു പിന്നാലെ വോട്ടർമാർക്ക് നന്ദിയറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻറെ വിജയമാണ് കർണാടകയിലേതെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read Moreമൂന്നര വർഷത്തിനിടെ ബിജെപി സർക്കാർ 1.5 ലക്ഷം കോടി കൊള്ളയടിച്ചു ; പ്രിയങ്ക ഗാന്ധി
ബെംഗളൂരു:സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ കഴിഞ്ഞ മൂന്നര വർഷത്തിനിടെ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബുധനാഴ്ച നടന്ന വിവിധ പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അവർ . ’40 ശതമാനം കമീഷൻ’ സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതിലൂടെയാണ് ബി.ജെ.പി സംസ്ഥാനത്തെ കൊള്ളയടിച്ചത്. കൊള്ളയടിച്ച പണം ഉണ്ടായിരുന്നെങ്കിൽ 100 ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ആശുപത്രികൾ, 30,000 സ്മാർട്ട് ക്ലാസ് റൂമുകൾ, 30 ലക്ഷം പാവപ്പെട്ടവർക്ക് വീടുകൾ തുടങ്ങിയവ നിർമ്മിക്കാമായിരുന്നു. അതുകൊണ്ടാണ് ഈ ജനങ്ങളുടെ കാര്യങ്ങൾ പറയാൻ ഇപ്പോൾ ബി.ജെ.പിക്ക്…
Read Moreക്രൈ പിഎം പ്രചാരണവുമായി കോൺഗ്രസ്
ബെംഗളൂരു: പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ ഏറെ ആവേശത്തിലാണ്. നരേന്ദ്ര മോദിയും അമിത് ഷായും യോഗിയും ഹിമന്ദ് ബിശ്വ ശർമയും ജെപി നദ്ദയുമടങ്ങുന്ന വമ്പൻ നേതാക്കളെ ബിജെപിയും കളത്തിലിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പ്രചാരണത്തിനിടെ തന്നെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദി കരയുകയാണ് എന്ന് പ്രിയങ്ക പരിഹസിച്ചു. ബിജെപി നേതാക്കൾ നിരന്തരം പരിഹസിച്ചിട്ടും പ്രവർത്തന മണ്ഡലത്തിൽ നിന്ന് പിന്മാറാത്ത തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ കണ്ട് പഠിക്കണമെന്നും പ്രിയങ്ക പറഞ്ഞു. ഇതിന് പിന്നാലെയാണ് ക്രൈ പിഎം -പെസിഎം പ്രചാരണവുമായി കോൺഗ്രസ്…
Read Moreരാജ്യത്തെ എല്ലാ പൗരന്‍മാരും പ്രധാനമന്ത്രി ആരോഗ്യവാനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത് ;പ്രിയങ്ക ഗാന്ധി
ബെംഗളൂരു: തന്‍റെ ശവക്കുഴി തോണ്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ നടത്തിയ പ്രസ്താവനക്കും മറുപടി നൽകി പ്രിയങ്ക ഗാന്ധി . ഇത് എന്ത് തരം സംസാരമാണെന്നും രാജ്യത്തെ എല്ലാ പൗരന്‍മാരും പ്രധാനമന്ത്രി ആരോഗ്യവാനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. വോട്ട് ചോദിച്ചെത്തുന്ന നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കാതെ അവരുടെ മനസാക്ഷിയുടെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്തെ ജനങ്ങള്‍ ജെ.ഡി.എസിനെയും കോണ്‍ഗ്രസിനെയും തെരഞ്ഞെടുത്തെങ്കിലും ബി.ജെ.പി പണത്തിന്റെ ശക്തി ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിച്ചെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
Read Moreതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ ചുട്ട് പ്രിയങ്ക ഗാന്ധി
ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിൽ, ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ ദോശ ചുട്ട് നേതാവ് പ്രിയങ്ക ഗാന്ധി. ശേഷം ഹോട്ടലുടയ്ക്ക് നന്ദി അറിയിച്ചു പ്രിയങ്ക, അവർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു. ഇന്ന് രാവിലെ നേതാക്കളായ ഡികെ ശിവകുമാർ, രൺദീപ് സിങ് സുർജേവാല തുടങ്ങിയവർക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി പ്രമുഖ ഹോട്ടലായ മൈലാരിയിൽ പ്രിയങ്കയെത്തി. ദോശയും ഇഡ്ഡിലിയുമായിരുന്നു അവർ ഓർഡർ ചെയ്തത്. ഭക്ഷണം കഴിച്ചതോടെ സ്വന്തമായി ഒരു ദോശ ചുട്ടുതിന്നാൻ പ്രിയങ്ക ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് റെസ്റ്ററന്റ് ഉടമ പ്രിയങ്കയെ ഹോട്ടലിലെ അടുക്കളയിലേക്ക് കൊണ്ടുപോയി. ഒരു…
Read Moreപ്രിയങ്ക ഗാന്ധി നാളെ പ്രചാരണത്തിനെത്തും
ബെംഗളൂരു: തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ സംസ്ഥാനത്ത് എത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തുക. പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും കഴിഞ്ഞദിവസം സംസ്ഥാനത്ത് എത്തിയിരുന്നു. ബി.ജെ.പി.യുടെ വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ ലക്ഷ്യമിട്ടാണ് കർണാടകയിൽ കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് പ്രചാരണം. ലിംഗായത്ത് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി മുൻ ബി.ജെ.പി മുഖ്യമന്ത്രി ജഗദീഷ് ഷട്ടാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Read More