രാഹുൽ ഗാന്ധിയുമായി തെറ്റിയെന്ന വാർത്തകൾക്ക് പിന്നാലെ മറുപടിയുമായി പ്രിയങ്ക 

ന്യൂഡൽഹി: താനും സഹോദരനുമായി തെറ്റിയെന്ന ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രചാരണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി.

വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും കാലത്ത് ഇത്തരം അസംബന്ധങ്ങളാണോ നിങ്ങൾ ചർച്ച ചെയ്യുന്നതെന്ന് പ്രിയങ്ക ചോദിച്ചു.

”ബി.ജെ.പിക്കാർ, വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ഈ സമയത്ത് ഈ അസംബന്ധ പ്രശ്നമാണോ നിങ്ങൾക്ക് മുന്നിലുള്ളത്? പക്ഷേ ക്ഷമിക്കണം, നിങ്ങളുടെ ഇടുങ്ങിയ മനസ്സിലെ ആ സ്വപ്‌നം ഒരിക്കലും യാഥാർത്ഥ്യമാകില്ല.

  ബെംഗളൂരുവിൽ വിനോദസഞ്ചാരിയായി വന്ന് ചായക്കടക്കാരനായി കൂടി; 15 വർഷത്തെ ഫ്രഞ്ച് പൗരന്റെ താമസത്തിന് കർണാടക ഹൈക്കോടതിയുടെ 'ഫുൾസ്റ്റോപ്പ്

എനിക്കും എന്റെ സഹോദരനുമിടയിൽ പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും സത്യസന്ധതയുമാണുള്ളത്. അത് എന്നും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും.

അപ്പോൾ പരിഭ്രാന്തരാകരുത്, നിങ്ങളുടെ നുണകളുടെയും കൊള്ളയുടെയും പൊള്ളയായ കുപ്രചാരണങ്ങളുടേയും ധർമ്മത്തെ ഞങ്ങൾ രാജ്യത്തെ കോടിക്കണക്കിന് സഹോദരി സഹോദരന്മാർക്കൊപ്പം ചേർന്ന് തകർക്കും.പ്രിയങ്ക എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അമിത് മാളവ്യ രാഹുലും പ്രിയങ്കയും തർക്കത്തിലാണെന്ന തരത്തിൽ തയ്യാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹർഷ ഗുപ്തയ്ക്ക് സ്ഥലംമാറ്റം; പ്രതിഷേധം ശക്തം
[masterslider id="10"]

Related posts

Click Here to Follow Us