ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി കർണാടകയിൽ 15 ദിവസത്തെ സേവന പരിപാടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടു. പദ്ധതിയുടെ ഉദ്ഘാടനം മല്ലേശ്വരം നിയമസഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി 35 ലക്ഷം ആയുഷ്മാൻ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
Read MoreTag: Prime Minister
യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു
തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ എൻ എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ കപ്പൽ നാവിക സേനയ്ക്ക് പ്രധാനമന്ത്രി സമ്മാനിച്ചു. രാജ്യത്തിന്റെ സമുദ്രാതിർത്തികൾക്കു കവചമായി വിക്രാന്ത് വരുന്നതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാവിക ശക്തി കേന്ദ്രമാകും. ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സർക്കാരിന്റെ തുടർച്ചയായ ശ്രമമാണ് ഐഎൻഎസ് വിക്രാന്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളതീരത്ത് ഓരോ ഭാരതീയനും ഇന്ന് പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷികളാണെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശീയ വിമാനവാഹിനി നിർമ്മിക്കാൻ ശേഷിയുള്ള…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മംഗളൂരുവിൽ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തീരനഗരത്തിൽ എത്തും,അദ്ദേഹം 3,800 കോടി രൂപയുടെ യന്ത്രവൽക്കരണ, വ്യവസായവൽക്കരണ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഒരു മെഗാ ഇവന്റിനെ അഭിസംബോധന ചെയ്യുകായും ചെയ്യും. അയൽ സംസ്ഥാനമായ കേരളത്തിലെ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം ഈ തുറമുഖ നഗരത്തിലേക്കുള്ള മോദിയുടെ സന്ദർശനം, ആകെയുള്ള 224 സീറ്റിൽ 150 സീറ്റെങ്കിലും നേടി സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കർണാടക ബിജെപിക്ക് ഉണർവ് നൽകും. പാർട്ടിയുടെയും ഔദ്യോഗിക വൃത്തങ്ങളുടെയും കണക്കനുസരിച്ച് ഉച്ചയ്ക്ക് 1.30ന് പ്രധാനമന്ത്രി മംഗളൂരു…
Read Moreപ്രധാന മന്ത്രി സെപ്റ്റംബർ 2 ന് കർണാടക സന്ദർശിക്കും
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ രണ്ടിന് കർണാടക സന്ദർശിക്കും. യാത്രയുടെ ഭാഗമായി മംഗളൂരുവിൽ 3800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. മംഗളൂരുവിലെ യന്ത്ര-വ്യവസായവൽക്കരണ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നിർവഹിക്കുന്നു. കണ്ടെയ്‌നറുകളും മറ്റ് ചരക്കുകളും കൈകാര്യം ചെയ്യുന്നതിനായി ബർത്ത് നമ്പർ 14 യന്ത്രവൽക്കരിക്കുന്നതിനുള്ള ന്യൂ മംഗളൂരു തുറമുഖ അതോറിറ്റിയുടെ 280 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Read Moreപ്രധാനമന്ത്രിക്ക് പഞ്ചാബില്‍ സുരക്ഷാവീഴ്ചയുണ്ടായി; സുപ്രീംകോടതി സമിതി
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഫിറോസ്പുരിലെ റാലിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരേ പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ പോലീസ് സുരക്ഷാവീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി സമിതി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തക്കുറിച്ച് പഞ്ചാബിലെ ഫിറോസ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിന് നേരത്തെ വിവരങ്ങള്‍ നല്‍കിയിരുന്നെങ്കിലും മതിയായ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ പോലീസ് വിഴ്ച വരുത്തിയെന്നാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സുപ്രീംകോടതി സമിതിയുടെ കണ്ടെത്തല്‍.
Read Moreപ്രധാന മന്ത്രിയുടെ ഡോഗ് സ്കോഡിലേക്ക് കർണാടകയിൽ നിന്നും ഒരു നായയും
ബെംഗളൂരു: പ്രധാനമന്ത്രിയുടെ ഡോഗ് സ്കോഡില്‍ ആദ്യമായി ഇടം നേടുന്ന ആദ്യ നാടന്‍ നായ കർണാടകയിൽ നിന്നും. കര്‍ണാടകയിലെ മ്യുധോള്‍ എന്ന നാടന്‍ ഇനത്തെയാണ് പ്രത്യേക സുരക്ഷ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഡോക്ടര്‍മാരും പട്ടാളക്കാരും അടങ്ങുന്ന പ്രത്യേക സുരക്ഷ സംഘം കര്‍ണാടകയിലുള്ള കനൈന്‍ റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ എത്തുകയും രണ്ട് മാസം പ്രായമുള്ള രണ്ട് നായ്ക്കളെ വാങ്ങുകയുമായിരുന്നു. നിലവിൽ ഇവയ്ക്ക് പരിശീലനം നല്‍കി വരികയാണ്. ഉയരക്കൂടുതലും മെലിഞ്ഞ ശരീര പ്രകൃതിയും ചെറിയ തലയും മ്യൂധോളുകളുടെ സവിശേഷതയാണ്. ഇരപിടിക്കുന്നതില്‍ ഇവക്കുള്ള കഴിവ് അന്താരാഷ്ട്ര തലത്തില്‍…
Read Moreനാളെ മുതൽ എല്ലാവരും ദേശീയ പതാക പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കണം ; പ്രധാന മന്ത്രി
ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് രണ്ട് നാളെ മുതൽ 15 വരെ എല്ലാവരും സാമൂഹ്യമാദ്ധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ ചിത്രമായി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെയായിരുന്നു മോദിയുടെ ആഹ്വാനം. ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ, ഓഗസ്റ്റ് 13 മുതൽ 15 വരെ ‘ഹർ ഘർ തിരംഗ’ ക്യാമ്പെയിൻ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നേരത്തെ…
Read Moreപ്രധാനമന്ത്രിയെ വധിക്കാൻ ശ്രമം, പാട്നയിൽ മൂന്നിടങ്ങളിൽ എൻഐഎ റെയ്ഡ്
പാട്ന : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനും രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ശ്രമം നടത്തിയതുമായി ബന്ധപ്പെട്ട് പാട്നയിൽ മൂന്നിടത്ത് എൻഐഎ റെയ്ഡ് നടത്തി. ഭീകര പ്രവർത്തനങ്ങളുമായി പങ്കുള്ളതായി സംശയമുള്ള മൂന്ന് പേരുടെ വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് രാവിലെയാണ് എൻഐഎ സംഘം തെരച്ചിൽ നടത്തിയത്. ദർബംഗ സ്വദേശികളായ നൂറുദ്ദീൻ, സനാവുല്ല, മുസ്തഖീം എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. നൂറുദ്ദീനെ അടുത്തിടെ ലഖ്നൗവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു . ഇയാൾ പാട്നയിലെ ജയിലിലാണ്. അതേസമയം സനാവുല്ലയും മുസ്തഖീമും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ഇവരുമായി ബന്ധമുള്ള ആളുകളുടെ…
Read Moreപ്രധാനമന്ത്രി 4 ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു: വൈറൽ ആയി വീഡിയോ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു. ഉദ്ഘാടനം ചെയ്ത് വെറും 4 ദിവസങ്ങൾക്കു ശേഷമാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നത്. തകർന്ന റോഡിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂലായ് 16നാണ് ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത്. 8000 കോടി രൂപ രൂപയാണ് ചെലവാക്കിയാണ് ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേ നിർമിച്ചത്. https://twitter.com/ManhasSoni/status/1550105568966238208?cxt=HHwWgICzqauzioMrAAAA എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇത് തകർന്നു. എക്സ്പ്രസ് വേയുടെ വിവിധ ഇടങ്ങളിൽ…
Read Moreഅന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് പ്രധാനമന്ത്രി മൈസൂരു കൊട്ടാരത്തിൽ യോഗ അവതരിപ്പിക്കും
ബെംഗളൂരു: അന്താരാഷ്ട്ര യോഗാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാസ് യോഗ അവതരിപ്പിക്കുന്ന വേദിയെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷയ്ക്ക് അവസാനമായി. ജൂൺ 21 ന് മൈസൂർ കൊട്ടാരവളപ്പിൽ പ്രധാനമന്ത്രി യോഗ ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വെളിപ്പെടുത്തി. ശ്രീ സ്വാമിജിയുടെ 80-ാം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് ശ്രീഗണപതി സച്ചിദാനന്ദ ആശ്രമത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന ഇക്കാര്യം കേന്ദ്രമന്ത്രി അവതരിപ്പിച്ചത്. മൈസൂരു-കുടക് എംപി പ്രതാപ് സിംഹയും താനും ഒരു മാസം മുമ്പ് പ്രധാനമന്ത്രി മോദിയെ കാണുകയും ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ പങ്കെടുക്കാൻ മൈസൂരുവിലേക്ക് ക്ഷണിക്കുകയും…
Read More