ബെംഗളുരു; സംസ്ഥാനത്ത് പാൽവില ഉയർത്തില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കർണ്ണാടക മിൽക്ക് ഫെഡറേഷൻ പാൽവില 3 രൂപ വർധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ലിറ്ററിന് 2 രൂപ വർധനവ് വരുത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് വില വർധിപ്പിച്ചത്. ക്ഷീര കർഷകർക്ക് സംഭരണത്തിനുള്ള അധിക വില നൽകേണ്ടി വരുന്നുണ്ട്. ഇത്തരത്തിൽ അധിക വില നൽകുന്നതിനാണ് പാൽ വിലയിൽ വർധനവ് വേണമെന്ന് കെഎംഎഫ് ആവശ്യപ്പെട്ടത്.
Read MoreTag: price
സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളുരു; നിയമ സഭയിൽ വിലക്കയറ്റത്തെക്കുറിച്ച് സംസാരിയ്ക്കവേ സുബ്രഹ്മണ്യൻ സ്വാമിയെക്കുറിച്ച് പരാമർശിച്ച് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപിയുടെ രാജ്യസഭാംഗമായ സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്ന വ്യക്തിയാണെന്നാണ് മുഖ്യമന്ത്രി പറയ്ഞ്ഞത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കഴിഞ്ഞ ഫെബ്രുവരിയിലെ പെട്രോൾ വിലവർദ്ധനയുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യൻ നടത്തിയ ട്വീറ്റിനെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് ബൊമ്മെ ഇക്കാര്യം പറഞ്ഞത്. രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപയും, സീതയുടെ നേപ്പാളിൽ 53 രൂപയും, രാവണന്റെ ലങ്കയിൽ 51 രൂപയും മാത്രമാണെന്നായിരുന്നു സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തത്. ഇത് തെറ്റാണെങ്കിൽ ബിജെപി നേതാക്കൾ എതിർക്കണമെന്നും സിദ്ധരാമയ്യ…
Read Moreകർഷകർക്ക് ദുരിതം തന്നെ; സവാള വിലയിടിവ് തുടരുന്നു
ബെംഗളുരു: കർഷകർക്ക് തിരിച്ചടിയായി സവാള വിലയിടിവ് തുടരുന്നു. ചില്ലറ മൊത്തവില 5 രൂപയിലും താഴെ തുടരുന്നതാണ് പ്രതിസന്ധി സൃഷ്ട്ടിക്കുന്നത്. താങ്ങുവില സർക്കാർ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കർഷകർ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്. വായ്പയെടുതും , സ്ഥലങ്ങൾ പാട്ടത്തിനെടുത്തും കൃഷി ചെയ്തവർക്ക് സവാള കൃഷി കനത്ത നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നത്.
Read Moreമൊത്തവില 5 രൂപയിലും താഴെ; കച്ചവടക്കാർ സവാളക്ക് ഈടാക്കുന്നത് 16 മുതൽ 22വരെ
ബെംഗളുരു: സവാള വില കുത്തനെയിടിഞ്ഞ് 5 രൂപയിലെത്തിയപ്പോഴും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. കച്ചവടക്കാർ ഇപ്പോഴും 16 മുതൽ 22 വരെയാണ് ഈടാക്കുന്നത്. ഇതിന് കാരണമായി കച്ചവടക്കാർ പറയുന്നത് പഴയസ്റ്റോക്ക് വിറ്റ് തീരുന്നതിനനുസരിച്ച് മാത്രമേ ചില്ലറ വിപണിയിൽ വില വ്യത്യാസം ഉണ്ടാകൂ എന്നതാണ്.
Read Moreസബ്സിഡിയില്ലാത്ത പാചകവാതകത്തിന്റ വില കൂട്ടി; പാചക വാതകം വീട്ടിലെത്തിക്കാൻ മുടക്കേണ്ടി വരുന്നത് 1000 രൂപയോളം
ബെംഗളുരു: സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില ഉയർന്ന് (14.2) 941 രൂപയായി. വീട്ടിലെത്തിക്കാനുള്ള കമ്മീഷനും കൂടി ചേർക്കുമ്പോളൾ ഇത് 1000 രൂപയോളമാകും. നികുതികൾക്ക് പുറമേ ബോട്ലിങ് പ്ലാന്റിൽ നിന്നുള്ള ചരക്ക് കൂലി കൂടി ചേർത്താണ് അന്തിമ വില നിശ്ചയിക്കുന്നത്.
Read Moreസവാള വില കുത്തനെ ഇടിഞ്ഞു
ബെംഗളുരു; ഒരാഴ്ച്ച കൊണ്ട് സവാളവില കുത്തനെയിടിഞ്ഞു. 20-25എന്ന വിലയിൽ നിന്നും 14-20 ആയാണ് കുറവ് വന്നിരിക്കുന്നത്. മഹാരാഷ്ട്ര ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിളവെടുപ്പ് വ്യാപകമായതിനെ തുടർന്നാണ് വില ഇടിഞ്ഞത്.
Read More