ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ വാഹനാപകടത്തിൽ പെട്ട് ഇരുചക്രവാഹനം ഓടിച്ചിരുന്ന എൻജിനീയറിങ് വിദ്യാർഥി മരിച്ചു. നന്തൂർ ജംഗ്ഷനിൽ നിന്ന് ബികർണക്കാട്ടെ ഭാഗത്തേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന അതീഷ് ആണ് അപകടത്തിൽ പെട്ടത്. കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ അതീഷ് മരിച്ചു. സുഹൃത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു സിറ്റി കോർപ്പറേഷന് മുന്നിൽ പ്ലക്കാർഡും പിടിച്ച് അതീഷിൻറെ സുഹൃത്ത് നിശബ്ദ പ്രതിഷേധം നടത്തി.
Read MoreTag: potholes
റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കുറ്റബോധം വേട്ടയാടുന്നു; ഹൈക്കോടതി
ബെംഗളൂരു : ബെംഗളൂരു റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച് ദിവസങ്ങൾക്ക് ശേഷം, ഇത്തരം റിപ്പോർട്ടുകൾ വായിക്കുമ്പോഴെല്ലാം കുറ്റബോധം വേട്ടയാടുന്നുവെന്ന് കർണാടക ഹൈക്കോടതി. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, അശ്വിന്റെ മരണം പരാമർശിക്കുകയും 15 ദിവസത്തിനകം എല്ലാ പ്രധാന റോഡുകളിലെയും കുഴികൾ നികത്താൻ ബൃഹത് ബെംഗളൂരു മഹാനഗര പാലകെയോട് (ബിബിഎംപി) ആവശ്യപ്പെടും ചെയ്തു. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് കോടതി പൗരസമിതിയോട് പറഞ്ഞു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) മേഖലയിൽ മൂന്ന്…
Read Moreബെംഗളൂരു സിബിഡിയിലെ കുഴികൾ നികത്താൻ വർക്ക് പ്ലാൻ തയ്യാറാക്കും; ഹൈക്കോടതിക്ക് ഉറപ്പ് നൽകി ബിബിഎംപി
ബെംഗളൂരു : സാങ്കേതിക വിദ്യ ഉപയോഗിച്ച് ബെംഗളൂരു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) കുഴികൾ നികത്താനും നന്നാക്കാനും കൃത്യമായ വർക്ക് പ്ലാൻ തയ്യാറാക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ശനിയാഴ്ച ഹൈക്കോടതിക്ക് ഉറപ്പ് നൽകി. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ കോടതിയിൽ ഹാജരായ ഗുപ്ത, കുഴികൾ നന്നാക്കുന്നതിനുള്ള പുതിയ വർക്ക് പ്ലാൻ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടു. അടുത്തിടെ സർവീസ് നീട്ടിയ പൈത്തൺ മെഷീൻ പ്രധാന റോഡുകളിലെ കുഴികൾ നികത്താൻ മാത്രമാണ് ഉപയോഗിക്കുന്നതെന്നും മറ്റ് റോഡുകളിൽ ബിബിഎംപി സ്വന്തം ഹോട്ട് മിക്സ് മെഷീനുകൾ ഉപയോഗിക്കുന്നുണ്ടെന്ന്…
Read Moreറോഡിലെ കുഴി നികത്തൽ; ബിബിഎംപി ചീഫ് എൻജിനീയർ കർണാടക ഹൈക്കോടതിക്ക് മുന്നിൽ മാപ്പ് പറഞ്ഞു
ബെംഗളൂരു: കുഴികൾ നികത്തുന്നതുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവുകളിൽ നേരിട്ട് ഹാജരാകാത്തതിന് ബിബിഎംപി എഞ്ചിനീയർ ഇൻ ചീഫ് എസ് പ്രഭാകർ വ്യാഴാഴ്ച കർണാടക ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. തുടർന്ന് ഭാവിയിൽ താൻ കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്നും എല്ലാ ഉത്തരവുകളും ആത്മാർത്ഥമായി പാലിക്കുമെന്നും വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, 182.38 കിലോമീറ്റർ ദൂരത്തിൽ കുഴികൾ നികത്താൻ നേരത്തെ ഹോട്ട് മിക്സിന്റെ നൂതന സാങ്കേതിക വിദ്യ ലഭ്യമാക്കിയ…
Read Moreറോഡുകളുടെ ശോചനീയാവസ്ഥ; ഉത്തരമില്ലാതെ ബി.ബി.എം.പി
ബെംഗളൂരു: റോഡുകളിലെ കുഴികൾ നികത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും റവന്യൂ മന്ത്രി ആർ അശോകനും ബിബിഎംപിയും നിശ്ചയിച്ച സമയപരിധികളുടെ പരമ്പര കഴിഞ്ഞു. നഗര റോഡുകൾ കുഴിയും പൊടിയും അവശിഷ്ടങ്ങളും നിറഞ്ഞ യുദ്ധമേഖലയിലെ റോഡുകളോട് സാമ്യമുള്ളതായി തുടരുകയാണിപ്പോഴും . മഴ മാറിയാൽ കുഴികൾ നികത്തുമെന്ന് നിരവധി റസിഡന്റ് വെൽഫെയർ മീറ്റിംഗുകളിൽ പൗരസമിതി നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒക്ടോബറിലെ കനത്ത മഴയ്ക്ക് ശമനമുണ്ടാകാൻ കാത്തിരിക്കുകയായിരുന്ന ബിബിഎംപി വരണ്ട കാലാവസ്ഥ ഒരാഴ്ച പിന്നിട്ടിട്ടും റോഡ് പണികൽ തുടങ്ങിയില്ല. മറ്റ് ഏജൻസികളുമായുള്ള ഏകോപനമില്ലായ്മ എന്ന വിഷയമാണ് ഇപ്പോൾ,സമയം വാങ്ങാനുള്ള…
Read Moreനഗരത്തിലെ റോഡുകളുടെ മോശസ്ഥിതി: ഒരു മരണം കൂടെ
ബെംഗളൂരു: നഗരരത്തിലെ റോഡുകളിലെ കുഴികളുടെ ഫലമായി ഒരു വാഹനയാത്രികൻ കൂടി മരിച്ചു. ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച ദാസറഹള്ളി സ്വദേശിയായ 47 കാരനായ ആനന്ദപ്പഎസ്, നഗരത്തിന്റെ വടക്കേ അറ്റത്തുള്ള ഹെസരഘട്ട മെയിൻ റോഡിലൂടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബാംഗ്ലൂർ ജലവിതരണ, മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) സ്ഥാപിച്ച പ്രധാന റോഡിന്റെ മധ്യഭാഗത്തുള്ള ബാരിക്കേഡുകളിൽ ഇടിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. റോഡിൽ കുഴികൾ നിറഞ്ഞത് മാത്രമല്ല, ആവശ്യത്തിന് വെളിച്ചമോ ശരിയായ മുന്നറിയിപ്പ് ബോർഡോ ഇല്ലാത്തതിനാൽ സ്ഥിതി മോശമാണെന്ന് പോലീസ് പറഞ്ഞു. റോഡ് കുഴിച്ച ഒരു…
Read More