ബെംഗളൂരു സിബിഡിയിലെ കുഴികൾ നികത്താൻ വർക്ക് പ്ലാൻ തയ്യാറാക്കും; ഹൈക്കോടതിക്ക് ഉറപ്പ് നൽകി ബിബിഎംപി

ബെംഗളൂരു : സാങ്കേതിക വിദ്യ ഉപയോഗിച്ച് ബെംഗളൂരു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) കുഴികൾ നികത്താനും നന്നാക്കാനും കൃത്യമായ വർക്ക് പ്ലാൻ തയ്യാറാക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ശനിയാഴ്ച ഹൈക്കോടതിക്ക് ഉറപ്പ് നൽകി.

മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ കോടതിയിൽ ഹാജരായ ഗുപ്ത, കുഴികൾ നന്നാക്കുന്നതിനുള്ള പുതിയ വർക്ക് പ്ലാൻ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടു.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

അടുത്തിടെ സർവീസ് നീട്ടിയ പൈത്തൺ മെഷീൻ പ്രധാന റോഡുകളിലെ കുഴികൾ നികത്താൻ മാത്രമാണ് ഉപയോഗിക്കുന്നതെന്നും മറ്റ് റോഡുകളിൽ ബിബിഎംപി സ്വന്തം ഹോട്ട് മിക്‌സ് മെഷീനുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ബിബിഎംപി കോടതിയെ അറിയിച്ചു.

കുഴികൾ നികത്താൻ ലഭ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് പറഞ്ഞ ബെഞ്ച്, സ്തംഭനാവസ്ഥ ഹുഡറാണ് സാധിക്കില്ലെന്നും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് ഉടൻ വർക്ക് പ്ലാൻ തയ്യാറാക്കാൻ ബിബിഎംപി ചീഫ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
[masterslider id="10"]

Related posts