ബെംഗളൂരു : അധ്യാപകൻ ബ്രാഹ്മണവിദ്യാർഥിനിയെ നിർബന്ധിച്ച് കോഴിമുട്ട കഴിപ്പിച്ചതായി പരാതി. ശിവമോഗയിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. രണ്ടാംക്ലാസ് വിദ്യാർഥിനിയുടെ രക്ഷിതാവാണ് പരാതിയുമായി രംഗത്ത് എത്തിയത്. നടപടിയാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. സ്കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകന്റെയുംപേരിൽ നടപടിയെടുക്കണമെന്നാണ് രക്ഷിതാവിന്റെ ആവശ്യം. മകൾ കോഴിമുട്ട കഴിക്കില്ലെന്ന് രക്ഷിതാക്കളുടെ യോഗത്തിൽ അധ്യാപകരെ അറിയിച്ചതാണെന്നും എന്നാൽ, പുട്ടസ്വാമി എന്ന അധ്യാപകൻ മകളെ കോഴിമുട്ട കഴിക്കാൻ നിർബന്ധിച്ചെന്നും പിതാവ് വി. ശ്രീകാന്ത് നൽകിയ പരാതിയിൽ പറഞ്ഞു. ഇങ്ങനെ സംഭവിച്ചതിനാൽ മതാചാരങ്ങളെ ബാധിച്ചെന്നും മകളെ മാനസികമായി ബാധിച്ചെന്നും പരാതിയിലുണ്ട്.…
Read MoreTag: policecase
വിദ്യാർഥിനിയെ പരസ്യമായി ശിക്ഷിച്ചു; അധ്യാപകനെതിരെ പരാതി
ബെംഗളൂരു : വിദ്യാർത്ഥിനിയെ പരസ്യമായി ശിക്ഷിച്ച കോളേജ് പ്രിൻസിപ്പലിന്റെ പേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരു കെ.ആർ. സർക്കിളിലെ എസ്.ജെ. പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ എസ്. മൂർത്തിയുടെ പേരിലാണ് സിദ്ധാപുര പോലീസ് കേസെടുത്തത്. പതിനാറുകാരിയായ പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് നടപടി. ജുവനൈൽ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പരാതിക്കാരിയായ പെൺകുട്ടിയും കോളേജിലെ മറ്റൊരു വിദ്യാർത്ഥിനിയും ക്യാമ്പസിൽവെച്ച് വഴക്കിട്ടിരുന്നു. ഇത് സംബന്ധിച്ച് ഏതാനും വിദ്യാർത്ഥികൾ പരാതി പ്രിൻസിപ്പലിന് നൽകി. തുടർന്ന് വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ വിളിച്ച് മറ്റ് കുട്ടികളുടെ മുന്നിൽവെച്ച് ‘സിറ്റ് അപ്പ്'(വ്യായാമ മുറ) എടുപ്പിച്ച് ശിക്ഷിച്ചു. ഇതോടെ…
Read Moreനടി ഗൗതമിയുടെ പരാതിയിൽ ആറ് പേർക്കെതിരെ കേസ്
ചെന്നൈ: 25 കോടി മൂല്യമുള്ള തൻറെ സ്വത്തുവകകൾ വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുക്കപ്പെട്ടെന്ന നടി ഗൗതമിയുടെ പരാതിയിൽ ആറുപേർക്കെതിരെ കേസ്. ശ്രീപെരുംപുതൂരിൽ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും ഇപ്പോൾ വധഭീഷണി നേരിടുന്നുണ്ടെന്നും ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. ചെന്നൈ പോലീസ് കമ്മിഷണർക്ക് ആണ് പരാതി നൽകിയിരുന്നു. വ്യാഴാഴ്ചയാണ് പോലീസ് കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്. അതിന് പിന്നാലെ ഗൗതമിയെ വിളിച്ചുവരുത്തി പോലീസ് വിശദമായ മൊഴി എടുത്തു. കാഞ്ചീപുരം ജില്ലാ പോലീസാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. തൻറെ ആരോഗ്യസ്ഥിതിയും മകളുടെ പഠന ചെലവുകളും മുന്നിൽ…
Read Moreസ്വകാര്യ വീഡിയോയുടെ പേരിൽ കാമുകനും സുഹൃത്തും ഭീഷണിപ്പെടുത്തുന്നു; പരാതിയുമായി അധ്യാപിക
ബെംഗളൂരു: ചാമരാജ് നഗർ ജില്ലയിൽ സ്വകാര്യ വീഡിയോയുടെ പേരിൽ മുൻ കാമുകനും സുഹൃത്തും ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ ആവശ്യപ്പെട്ടുവെന്ന പരാതിയുമായി അധ്യാപിക പോലീസിനെ സമീപിച്ചു. അധ്യാപികയുടെ സ്വകാര്യ വീഡിയോ കൈവശമുണ്ടെന്നും പത്തുലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി. പത്തുലക്ഷം രൂപ നൽകുന്നതിനുപുറമേ അധ്യാപിക തൻറെ ഭർത്താവുമായുള്ള ബന്ധം പിരിയണമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. വഴങ്ങിയില്ലെങ്കിൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി. സംഭവത്തിൽ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചാമരാജ് നഗർ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതികൾ ഒളിവിൽപോയി. ഏഴുവർഷമായി അധ്യാപികയായ യുവതിയെ…
Read Moreനടൻ പ്രകാശ് രാജിനെതിരെ കേസ്
ബെംഗളൂരു :ചന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിച്ചെന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ കേസ്. ഹൈന്ദവ സംഘടന നേതാക്കളുടെ പരാതിയിൽ ബഗൽകോട്ട് ജില്ലയിലെ ബനഹട്ടി പോലീസാണ് കേസെടുത്തത്. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ നടൻ കഴിഞ്ഞ ദിവസമിട്ട പോസ്റ്റ് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെയാണ് ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാരിക്കേച്ചർ പ്രകാശ് രാജ് പങ്കുവെച്ചത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. നടൻ ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെയാണ് പരിഹസിക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം. തുടർന്ന് വിശദീകരണവുമായി…
Read Moreപരിചയം ഫേസ്ബുക്കിലൂടെ മഠാധിപതിയില്‍ നിന്നും യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ
ബെംഗളൂരു: ഫേസ്ബുക്കില്‍ കൂടി പരിചയപ്പെട്ട യുവതി മഠാധിപതിയില്‍ നിന്ന് 48 ലക്ഷം രൂപ തട്ടി. ബെംഗളൂരു റൂറല്‍ ജില്ലയില്‍ നെലമംഗല താലൂക്കിലെ മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമിയാണ് തട്ടിപ്പിനിരയായത്.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ്. വര്‍ഷ എന്ന പെണ്‍കുട്ടിയാണ് സ്വാമിയെ കബളിപ്പിച്ചത്. ഇദ്ദേഹം നല്‍കിയ പരാതിയിലെ എഫ്‌ഐആര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഹണിട്രാപ്പാണെന്നതാണ് പോലീസ് നല്‍കുന്ന സൂചന. ദാബാസ്പേട്ട് പോലീസാണ് കേസ് അന്വേഷിക്കുന്നത്. 2020ലാണ് ‘വര്‍ഷ’യും സ്വാമിയും പരിചയപ്പെട്ടത്. ഇരുവരും മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈമാറി. ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്…
Read Moreമുഖ്യമന്ത്രി സിദ്ധരാമയ്യ 24 ഹിന്ദുക്കളെ കൊന്നു എന്ന് പരാമർശം, എംഎൽഎക്കെതിരെ കേസ്
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മുൻ ഭരണകാലത്ത് 24 ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ചയ്ക്കെതിരെ പോലീസ് കേസെടുത്തു. ബെൽത്തങ്ങാടിയിൽ നടന്ന വിജയാഘോഷത്തിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. വീഡിയോയിൽ മുൻ ഹിന്ദുത്വ നേതാക്കളെ വിമർശിക്കുകയും അവർക്ക് അനുകൂലമായി പ്രചാരണം നടത്തുകയും ചെയ്തു എന്നും പറയുന്നത് കേൾക്കാം. ’24 ഹിന്ദു പ്രവർത്തകരെ കൊലപ്പെടുത്തിയ സിദ്ധരാമയ്യക്ക് വേണ്ടിയാണ് നിങ്ങൾ വോട്ട് തേടിയത്’ എന്നാണ് പൂഞ്ച തന്റെ പ്രസംഗത്തിൽ പറഞ്ഞതെന്നാണ് ആരോപണം. വനിതാ കെ.എ പ്രവർത്തക നമിത…
Read Moreആത്മഹത്യയ്ക്ക് മുൻപ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു ശേഷം മക്കൾക്ക് വിഷം നൽകി
ബെംഗളൂരു: മംഗളൂരു നഗരത്തിലെ ലോഡ്ജില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈസൂരു സ്വദേശി ദേവേന്ദ്ര (48), ഭാര്യ നിര്‍മല (45), ഇവരുടെ ഇരട്ട പെണ്‍മക്കളായ ചൈത്ര (9), ചൈതന്യ (9) എന്നിവരാണ് മരിച്ചത്. മൈസൂരുവിലെ വാണി വിലാസ എക്സ്റ്റന്‍ഷനില്‍ താമസിക്കുന്ന ദേവേന്ദ്ര മൈസൂരുവില്‍ ലാത്ത് ആന്‍ഡ് ഷട്ടര്‍ ഫാക്ടറി നടത്തുകയായിരുന്നു. കമ്പനിയില്‍ എട്ട് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ദേവേന്ദ്രയെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദേവേന്ദ്ര എഴുതിയ ആത്മഹത്യാക്കുറിപ്പ്…
Read Moreപെട്രോൾ പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ കവർന്നു
ബെംഗളൂരു: പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നര മണിയ്ക്ക് കണിയാപുരത്തുള്ള എസ്.ബി.ഐ.യുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ചാണ് കവര്‍ച്ച നടന്നത്. നിഫി ഫ്യൂവല്‍സ് പമ്പിലെ മാനേജര്‍ ഷാ ആലം ഉച്ചവരെയുള്ള വരുമാനമായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്.ബി.ഐ. ശാഖയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം തട്ടിയെടുത്ത് കടന്നു കളഞ്ഞത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്നവര്‍ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിയെടുക്കുകയായിരുന്നു. സ്റ്റാര്‍ട്ട് ചെയ്തു വച്ചിരുന്ന സ്‌കൂട്ടറോടിച്ച് ഉടന്‍ തന്നെ ഇരുവരും അമിത…
Read Moreകടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് ബിസിനസുകാരനെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം
ബെംഗളൂരു: കടംവാങ്ങിയ പണം തിരിച്ചുചോദിച്ചതിന് മംഗളൂരുവിലെ ബിസിനസുകാരന്‍ പള്ളിയബ്ബയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സിറ്റി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുഹമ്മദ് ഹംസ (47), അസ്ഹറുദ്ദീന്‍ എന്ന അസ്ഹര്‍ (29), സജിപ്പനാട് വില്ലേജില്‍ താമസിക്കുന്ന അമ്മി എന്ന അമീര്‍ (29), മുഹമ്മദ് അഫ്രാസ് (23), അല്‍ത്താഫ് (23) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പള്ളിയബ്ബയെ പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയബ്ബയില്‍ നിന്ന് മുഹമ്മദ് ഹംസ 72,000 രൂപ കടം വാങ്ങിയിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍…
Read More