ബെംഗളുരു; നിരോധിച്ച കറൻസികളുടെ 5.80 കോടി അച്ചടിച്ചവർ പിടിയിലായി. കള്ള നോട്ടുകൾ അച്ചടിച്ച സംഘത്തെ ബെംഗളുരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കാസർകോട് നിന്നാണ് 5 കോടി പിടിച്ചെടുത്തത്. 80 ലക്ഷം ബെംഗളുരുവിൽ നിന്നും പിടികൂടി. നിരോധനം ഏർപ്പെടുത്തിയ 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. രാജാജി നഗർ സ്വദേശി രാമകൃഷ്ണ (32), കെആർ എൽപുരം സ്വദേശി സുരേഷ് കുമാർ (32), അനേകൽ സ്വദേശി മഞ്ജുനാഥ് (43), ഹൊങ്കസാന്ദ്ര സ്വദേശികളായ ദയാനന്ദ് (45), വെങ്കടേഷ് (53) എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ നിരോധനം ഏർപ്പെടുത്തിയ നോട്ടുകളുടെ കോടിക്കണക്കിന്…
Read MoreTag: police
പോലീസ് യൂണിഫോമിൽ കുടിച്ച് പൂസായി; 2 പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളുരു; പോലീസ് യൂണിഫോമിൽ കുടിച്ച് പൂസായ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ബെംഗളുരു പെൻഷൻ മൊഹല്ല പോലീസ് സ്റ്റേഷനിലെ എഎസ്ഐ രംഗസ്വാമി, ഇതേ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാമഗൗഡ എന്നീ പോലീസുകാരെയാണ് പോലീസ് സൂപ്രണ്ട് ശ്രീനിവാസ ഗൗഡ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. പോലീസ് യൂണിഫോണിൽ കഴിഞ്ഞ ഒക്ടോബറിൽ ഇരുവരും ചേർന്ന് ബാറിൽ പോയിരുന്ന് കുടിച്ച് ലക്കുകെട്ട വിവരം കൃത്യമായി പോലീസ് ഉന്നതങ്ങളിൽ എത്തിയിരുന്നു. പോലീസുകാർ യൂണിഫോമിൽ മദ്യപിക്കുന്നത് പകർത്തിയ ചിലർ ഇത് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. പോലീസുകാരുടെ മദ്യപാനം സോഷ്യൽ…
Read Moreകൈക്കൂലി വാങ്ങി കേസൊതുക്കി; 7 പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളുരു; ലഹരി ഇടപാട് കേസൊതുക്കി തീർത്തത് കൈക്കൂലിവാങ്ങി, ഹുബ്ബള്ളി എപിഎംസി സ്റ്റേഷൻ ഇൻസ്പെക്ടർ വിശ്വനാഥ് ചൗഗളെ ഉൾപ്പെടെ 7 പോലീസുകാർക്ക് സസ്പെൻഷൻ. 2 പേരിൽ നിന്ന് 1.5 കിലോഗ്രാമോളം വരുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് ഉന്നത പോലീസുകാർ ഉൾപ്പെടെ കൈക്കൂലി ആവശ്യപ്പട്ടത്. കേസ് ചുമത്താതിരിക്കാനായാണ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി പോലീസുകാർ ഒത്തുകളിച്ചത്. സംഭവത്തിൽ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഡിപ്പാർട്ട്മെന്റ്തല അന്വേഷണത്തിന് ധാർവാഡ് പോലീസ് കമ്മീഷ്ണർ ലഭുറാം ഉത്തരവിട്ടു കഴിഞ്ഞു. ഡിസിപി കെ രാമരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Read Moreമകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കൊലപ്പെടുത്താൻ ശ്രമം; യുവാക്കൾ പിടിയിൽ
ബെംഗളുരു; മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വിത്സൻ ഗാർഡൻ സ്വദേശികളായ ഡേവിഡ് (24) ആണ് പെൺകുട്ടിയെ വർഷങ്ങളായി ശല്യം ചെയ്തിരുന്നത്. ഇയാളുടെ 4 സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസം മുൻപ് പെൺകുട്ടിയുടെ വീടിന് മുന്നിൽ വച്ച് ഡേവിഡ് പിറന്നാൾ ആഘോഷം നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം, ഇത് പെൺകുട്ടിയുടെ പിതാവ് ചോദ്യം ചെയ്തു. പിറന്നാൾ ആഘോഷം ചോദ്യം ചെയ്തതോടെ പെൺകുട്ടിയുടെ അച്ഛനും ഡേവിഡും സുഹൃത്തുക്കളും തമ്മിൽ വാക്കേറ്റം നടന്നു, തുടർന്ന്…
Read Moreപ്രശസ്ത കന്നഡ നടി സൗജന്യയുടെ മരണം; നടനെതിരെ പരാതിയുമായി പിതാവ്
ബെംഗളുരു; കന്നഡ നടി സൗജന്യയെ(25) മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ പരാതിയുമായി നടിയുടെ പിതാവ് രംഗത്തെത്തി. സൗജന്യയുടെ കൂടെ അഭിനയിച്ചിരുന്ന വിവേക് എന്ന നടനെതിരെയാണ് നടിയുടെ പിതാവ് പ്രഭു മാടപ്പ പരാതി നൽകിയത്. വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലതവണ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പിതാവ് പരാതിയിൽ വ്യക്തമാക്കുന്നത്. നടിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന മഹേഷ് എന്നയാൾക്കെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. നടിയുടെ ആഭരണങ്ങളും മൊബൈൽ ഫോണും നഷ്ടപ്പെട്ടുവെന്നും വ്യക്തമാക്കുന്നു. പോലീസ് എത്തുന്നതിന് മുൻപ് മഹേഷ് സൗജന്യയുടെ മൃതദേഹം മാറ്റിയതായും പിതാവ് ആരോപിക്കുന്നു. മൊബൈൽ ഫോൺ കണ്ടെത്തിയാൽ കൂടുതൽ വിവരങ്ങൾ…
Read Moreഡോക്ടർ തട്ടിയെടുത്ത് കുഞ്ഞിനെ വിറ്റ സംഭവം; കോടതി ഉത്തരവ് ഇങ്ങനെ
ബെംഗളുരു; കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കാനായി ഡോക്ടർ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. കുഞ്ഞിനെ യഥാർഥ അമ്മക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബെളഗാവി സ്വദേശിനിയായ ഡോ. രശ്മികുമാറാണ് കഴിഞ്ഞ വർഷം മേയിൽ ബെന്നാർഘട്ടെയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ തട്ടിയെടുത്ത് 14.5 ലക്ഷത്തിന് വിറ്റത്. വാടക ഗർഭപാത്രത്തിൽ ജനിച്ച കുഞ്ഞാണെന്ന് പറഞ്ഞാണ് കൈമാറിയത്. 4 മാസം മുൻപാണിവരെ അറസ്റ്റ് ചെയ്തത്, കുഞ്ഞിനെ വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കുഞ്ഞിന്റെ യഥാർഥ അമ്മക്ക് മറ്റ് 2 കുട്ടികൾ കൂടി ഉള്ളതിനാൽ ഈ കുഞ്ഞിനെ തനിക്ക് വേണമെന്ന്…
Read Moreമദ്യം വിനയായി; വിദ്യാർഥികൾ അടിച്ചു തകർത്തത് 14 കാറുകൾ
ബെംഗളുരു; മദ്യ ലഹരിയിൽ വിദ്യാർഥികൾ അടിച്ചു തകർത്തത് 14 കാറുകൾ. വഴിയരികിൽ നിർത്തിയിട്ട കാറുകളാണ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെയാണ് മദ്യ ലഹരിയിലായിരുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, സ്വദേശികളായ മായങ്ക്(21), രോഹിത് (20), അദ്നൻ (21), സക്കാം(21), ജയാസ് (20) എന്നീ വിദ്യാർഥികൾ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറുകൾ അടിച്ചു തകർത്തത്. കാറുകൾ അടിച്ചു തകർത്ത നിലയിൽ കണ്ടെത്തിയ ഉടമസ്ഥർ സിസിടിവിയുടെ സഹായത്തോടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. പിറന്നാൾ ആഘോഷങ്ങൾക്കിടെ സോഫ്റ്റ് ഡ്രിങ്ക് വാങ്ങാൻ ഇറങ്ങിയപ്പോഴാണ് കാറുകൾ അടിച്ചു തകർത്തത്.
Read Moreസമരക്കാരുടെ വാഹനം കയറി പോലീസ് ഉദ്യോഗസ്ഥന്റെ കാലിന് പരിക്ക്
ബെംഗളുരു; സമരത്തിനിടെ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാലിലൂടെ എസ് യുവി കയറിയിറങ്ങി പരിക്കേറ്റു. ഭരത ബന്ദിനോടനുബന്ധിച്ച് ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന പോലീസുകാരനാണ് പരിക്കേറ്റത്. ബെംഗളുരു നോർത്ത് ഡിവിഷൻ ഡിസിപി ധർമേന്ദ്ര കുമാർ മീണയുടെ കാൽപ്പാദത്തിലൂടെയാണ് സമരക്കാരുടെ കാർ കയറിയിറങ്ങിയത്. ഡ്രൈവർ ഹരീഷ് ഗൗഡയെയും വാഹനവും കസ്റ്റഡിയിൽ എടുത്തതായി പോലീസുകാർ വ്യക്തമാക്കി. സമരക്കാരുടെ വാഹനത്തിന്റെ ടയർ തന്റെ കാൽപ്പാദത്തിലൂടെ കയറിയിറങ്ങിയതായി മീണ പറഞ്ഞു.
Read Moreബെംഗളുരുവിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; കൊല്ലം സ്വദേശി പിടിയിൽ
ബെംഗളുരു; സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ പണം തട്ടിയും ബെംഗളുരുവിൽ നിരവധിപേരെ കബളിപ്പിച്ച കൊല്ലം സ്വദേശി പോലീസ് പിടിയിൽ. ബിജു തോമസ് എബ്രഹാം(49) ആണ് ബെംഗളുരുവിൽ പിടിയിലായത്. 2016 ൽ സിനിമ നിർമ്മിക്കാനെന്ന് പറയ്ഞ്ഞ് കണ്ണൂർ കണ്ണപുരം സ്വദേശിയിൽ നിന്ന് മൂന്നര ലക്ഷം വാങ്ങി വഞ്ചിച്ച കേസിലാണ് അറസ്റ്റ്. സൈന്യത്തിൽ കേണലാണെന്നും ഡോക്ടറാണെന്നും വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി നിരവധി പേരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സൈന്യത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് 18 പേരിൽ നിന്ന് 1 ലക്ഷം വീതം…
Read Moreയുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ബെംഗളുരു; അന്നപൂർണ്ണേശ്വരി നഗറിൽ ഭർത്താവ് യുവതിയെ കൊലപ്പെടുത്തി. രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്. സ്വകാര്യ കമ്പനി ജീവനക്കാരിയായ രൂപയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് കന്തരാജു (39) സംഭവത്തിന് ശേഷം ഒളിവിലാണ്. ഏറെ നേരം മൊബൈലിൽ സംസാരിച്ചതാണ് കന്തരാജുവിനെ പ്രകോപിപ്പിച്ചത്. ആരോടാണ് സംസാരിച്ചതെന്നറിയാൻ മൊബൈൽ പരിശോധിക്കണമെന്ന് പറഞ്ഞ് തർക്കം തുടങ്ങിയ കന്തരാജു അടുക്കളയിലെ കത്തിയെടുത്ത് രൂപയുടെ കഴുത്തറക്കുകയയിരുന്നു. പിന്നീട് വീട്ടിൽ നിന്നും ഒളിവിൽ പോകുകയും ചെയ്തു, ഇവരുടെ 12 വയസുകാരനായ മകൻ ട്യൂഷൻ കഴിഞ്ഞു വന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 2005 ൽ അന്നപൂർണ്ണേശ്വരി നഗറിലുണ്ടായ…
Read More