ബെംഗളൂരു: ഒരു കുടുംബത്തിലെ രണ്ട് പേർ വിഷം കലർന്ന കൂൺ കഴിച്ച് മരിച്ചു. ധർമ്മസ്ഥല പോലീസ് സ്റ്റേഷൻ പരിധിയിലെ ബെൽത്തങ്ങാടിയിലെ പുതുവെട്ട് വില്ലേജിലെ കേരിമാരു വീട്ടിൽ ഗുരുവ മേര (80), മകൻ ഒടിയപ്പ (41) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ കർത്ത (60) വീട്ടിൽ നിന്ന് ബന്ധുവീട്ടിൽ സന്ദർശനം നടത്താൻ ഇറങ്ങിയപ്പോൾ സഹോദരൻ ഒടിയപ്പ കാട്ടിൽ നിന്ന് കൂൺ കൊണ്ടുവന്ന് വൃത്തിയാക്കി പാചകം ചെയ്യാൻ തയ്യാറെടുക്കുന്നത് കണ്ടതായി ദക്ഷിണ കന്നഡ എസ്പി ഋഷികേശ് സോനവാനെ പറഞ്ഞു. അച്ഛൻ ഗുരുവ മേര വീട്ടിൽ…
Read MoreTag: poison
വിഷം കഴിക്കുന്ന സെൽഫി വീട്ടുകാർക്ക് അയച്ചു, പോലീസ് എത്തി രക്ഷിച്ചു
ബെംഗളൂരു: ഹാസൻ ജില്ലയിൽ അറക്കലഗുഡു രമനാഥപുരത്തെ സുനിൽ കുമാറിന്റെ ജീവൻ രക്ഷപ്പെട്ടത് മംഗളൂരു ധർമ്മസ്ഥല പോലീസ് സബ് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ സമയോചിത ഇടപെടലിലൂടെ. ഭാര്യയോട് പിണങ്ങി ധർമ്മസ്ഥലത്തെത്തി ക്ഷേത്രദർശനം നടത്തിയ സുനിൽ വനമേഖലയിൽ കയറി വിഷം കഴിക്കുകയായിരുന്നു. വിഷം കഴിക്കുന്ന രംഗം മൊബൈൽ ഫോണിൽ സെൽഫിയെടുത്ത് കുടുംബാംഗങ്ങൾക്ക് ഫോർവേഡ് ചെയ്തു. ഇത് കൈമാറി കിട്ടേണ്ട താമസം ധർമ്മസ്ഥല എസ്ഐയും സംഘവും സ്ഥലത്തേക്ക് കുതിച്ചു. വനമേഖലയിൽ അരിച്ചുപെറുക്കിയ പോലീസ് സംഘം മഹാത്മാഗാന്ധി സർക്കിളിൽ നിന്ന് വളരെ ഉയരത്തിൽ കാട്ടിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. …
Read Moreരണ്ട് പെൺമക്കൾക്ക് വിഷം നൽകി യുവതി ആത്മഹത്യ ചെയ്തു
ബെംഗളൂരു: രാമനഗരയിലെ മഗഡി താലൂക്കിൽ 36 കാരിയായ യുവതി തന്റെ രണ്ട് പെൺമക്കൾക്കും വിഷം നൽകി കൊലപ്പെടുത്തി. വീട്ടിലെ കലഹമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. രൂപ, മക്കളായ ഹർഷിത (6), സ്പൂർതി (4) എന്നിവരാണ് മരിച്ചത്. മഗഡിയിലെ ഹൊസപാല്യയിലാണ് കുടുംബം താമസിച്ചിരുന്നത്, രൂപയുടെ ഭർത്താവ് ലോകേഷ് കർഷകസംഘത്തിന്റെ താലൂക്ക് പ്രസിഡന്റാണ്. ഭർത്താവ് വീട്ടിലില്ലാത്തപ്പോൾ ശനിയാഴ്ച വൈകീട്ടാണ് രൂപ പെൺമക്കളോടൊപ്പം വീടുവിട്ടിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ ഗ്രാമവാസികൾ ഇവരുടെ മൃതദേഹം കൃഷിഭൂമിയിൽ കണ്ടെത്തി. വിഷം കലർത്തിയ ചോക്ലേറ്റ് സ്വയം കഴിക്കുന്നതിന് മുമ്പ് രൂപ മക്കൾക്ക്…
Read Moreമകളുടെ സഹപാഠിയെ അമ്മ വിഷം നൽകി കൊലപ്പെടുത്തി
ചെന്നൈ: മകളുടെ സഹപാഠിയെ അമ്മ വിഷം നൽകി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ പുതുച്ചേരിയിലാണ് ഞെട്ടിക്കുന്ന സംഭവം. ബാലമണികണ്ഠനാണ് മരിച്ചത്. തന്റെ മക്കളേക്കാൾ ബാലമണികണ്ഠൻ പഠനത്തിൽ മികവ് കാട്ടിയതിനാണ് അമ്മ ഈ പ്രവർത്തി ചെയ്തത്. ബാലമണികണ്ഠൻ പഠിച്ചിരുന്ന ക്ലാസിലെ രണ്ടാം സ്ഥാനം കാരിയുടെ അമ്മ വിക്ടോറിയ സകയാണിയാ കേസിലെ പ്രതി. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു. കാരയ്ക്കൽ നെഹ്റു നഗരത്തിലെ സ്വകാര്യ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബാലമണികണ്ഠൻ. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ എത്തിയ കുട്ടി ചർദ്ദിക്കുകയും അവശനാവുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read Moreകർണ്ണാടകയെ ഞെട്ടിച്ച് വീണ്ടും ഭക്ഷ്യ വിഷബാധ; ഹോസ്റ്റൽ കന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 120 കുട്ടികൾ ആശുപത്രിയിൽ
ബെംഗളുരു: ചിക്കബെല്ലാപുരയിൽ ബിജിഎസ് ഹോസ്റ്റൾ കന്റീനിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 120 കുട്ടികൾ ആശുപത്രിയിൽ. വയറുവേദനയും ഛർദിയെയും തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിചചതെന്നും കുട്ടികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Read More