ആരോഗ്യ കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ

ബെംഗളൂരു: എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ചതായി ആരോഗ്യമന്ത്രി ഡോ കെ സുധാകർ അറിയിച്ചു. കേന്ദ്രത്തിന്റെ 2011ലെ പ്ലാസ്റ്റിക് മാലിന്യ (മാനേജ്‌മെന്റ് ആൻഡ് ഹാൻഡ്‌ലിംഗ്) ആക്‌ട് 2016, ഭേദഗതി ചട്ടങ്ങൾ 2016, സംസ്ഥാനത്തിന്റെ 2016ലെ വിജ്ഞാപനം എന്നിവ പ്രകാരം പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഇതിനകം നിയന്ത്രിച്ചിരിക്കുന്നു. ആരോഗ്യ കേന്ദ്രങ്ങളിലെ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ഹെൽത്ത് ഓഫീസർമാർക്കും ജില്ലാ സർജൻമാർക്കും അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യവകുപ്പ് സർക്കുലർ നൽകിയിട്ടുണ്ട്.

Read More

പുഷ്പമേളയ്ക്ക് പിന്നാലെ ലാൽബാഗിൽ കുന്നുകൂടി പ്ലാസ്റ്റിക് മാലിന്യം

ബെംഗളൂരു: നിരോധനം ഏർപെടുത്തിയിട്ടും പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ ഫലം കാണാതെ നഗരം. ലാൽബാഗിൽ പുഷ്പമേളയ്ക്ക് പിന്നാലെ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്ന. റിപ്പബ്ലിക്ക് ദിന പുഷ്പമേള കാണാൻ അയൽസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ പ്രതിദിനം നൂറുകണക്കിന് പേരാണ് എത്തുന്നത്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപെടുത്തിയിട്ടും കഴിഞ്ഞ ദിവസങ്ങളിൽ കുന്നുകൂടി മാലിന്യം ഏറെയും നിരോധിത ഉൽപന്നങ്ങളാണ്. പുഷ്പമേള കാണാൻ എത്തുന്നവർ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് പരമാവധി ഒഴുവാക്കണമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് ഡയറക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു.

Read More

ജൂലൈ മാസത്തിൽ മാത്രം 127 ടൺ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പിടികൂടി ബിബിഎംപി

ബെംഗളൂരു: കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) ജൂലൈയിൽ മാത്രം സംസ്ഥാനത്തുടനീളം നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ 127.052 ടൺ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് (എസ്‌യുപി) പിടികൂടുകയും 37 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. കടകൾ, നിർമാണ യൂണിറ്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയ്‌ക്കെതിരെ നടത്തിയ പരിശോധനയിൽ ജൂലൈയിൽ 22,116 പരിശോധനകൾ നടത്തുകയും 15,629 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. അനുയോജ്യമായ ഒരു ബദൽ ഇല്ലാത്തതിനാൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് മുൻഗണന നൽകുന്നത് തുടരുന്നുതെന്നും ബയോഡീഗ്രേഡബിൾ ബാഗുകൾ, സംയോജിത വസ്തുക്കൾ എന്നിവയെ കുറിച്ച് ഞങ്ങൾ…

Read More

പ്ലാസ്റ്റിക് നിരോധനത്തിന്റെ മറവിൽ പണപ്പിരിവ്, ബിബിഎംപി ജീവനക്കാർക്കെതിരെ പരാതി

ബെംഗളൂരു: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ബിബിഎംപി ജീവനക്കാർ നഗരത്തിലെ വ്യാപാരികളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതായി പരാതി. നിരോധിച്ച പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഒഴിവാക്കിയതിനാൽ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്നു എന്നാണ് പരാതി. കൈക്കൂലിയുടെ പേരിൽ ചെറുകിട, ഇടത്തരം കച്ചവടക്കാർക്ക് ആണ് കൂടുതൽ ക്ഷീണം.  ദിവസത്തിൽ 2,3 തവണ ബിബിഎംപി മാർഷൽമാരുടെ നേതൃത്വത്തിൽ ജീവനക്കാർ പരിശോധനയ്ക്കായി എത്തുന്നുണ്ട്. ഇതിന്റെ പേരിൽ വ്യാപാരികളും മാർഷൽമാരും തമ്മിൽ തർക്കവും ഉണ്ടാവുന്നുണ്ട്.

Read More

1,380 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്ത് ബിബിഎംപി

PLASTIC BAGS ONE TIME USE MARKET

ബെംഗളൂരു: കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ട് സോണുകളിലായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ വിൽപന തടയുകയും 1.380.8 കിലോ പ്ലാസ്റ്റിക്ക് ബി ബി എം പി മാർഷലുകൾ പിടികൂടുകയും ചെയ്തു. ഇവരിൽ നിന്നും 5,97,800 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. 990 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിബിഎംപിയുടെ ഖരമാലിന്യ സംസ്‌കരണ വിഭാഗം എട്ട് സോണുകളിലും ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും ബിബിഎംപി മാർഷലുകളെയും വിന്യസിക്കുകയും മാർക്കറ്റുകളിലും കടകളിലും ഗോഡൗണുകളിലും നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ബിബിഎംപി പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും കവറുകൾക്കും പകരം തുണി സഞ്ചികൾ,…

Read More

പ്ലാസ്റ്റിക് നിരോധനത്തിൽ ; പിഴയും ശിക്ഷയും കർശനമാക്കി കേന്ദ്ര സർക്കാർ 

ഇന്ന് : രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പാദനം, ഇറക്കുമതി, വിതരണം, നിരോധനം തുടങ്ങിയവ. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്ര വനം പരിസ്ഥിതി കേന്ദ്രമാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് വിലക്കേർപ്പെടുത്തിയത്. മിഠായിക്ക് പുറത്തെ പ്ലാസ്റ്റിക് കവറുകൾ, ബലൂൺ പോലുള്ള സാധനങ്ങളിലെ പ്ലാസ്റ്റിക് കോലുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റ്, പിവിസി ബാനറുകൾ, പോസ്റ്റിൻ അലങ്കാര വസ്തുക്കൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.…

Read More

പ്ലാസ്റ്റിക് പെറുക്കി നൽകിയാൽ 1 കിലോ അരി; പ്രിയമേറി സ്വച്ഛ് ഭാരത് മിഷന്റെ ക്ലീൻ ഇന്ത്യ പരിപാടി

ബെം​ഗളുരു; തികച്ചും ജനകീയമായി മുന്നേറുകയാണ് സ്വച്ഛ് ഭാരത് മിഷന്റെ ക്ലീൻ ഇന്ത്യ പരിപാടി. പുനരുപയോ​ഗിക്കാൻ കഴിയാത്ത 1 കിലോ പ്ലാസ്റ്റിക് നൽകിയാൽ 1 കിലോ അരിയോ/ വെല്ലമോ(ശർക്കര) നൽകുന്നതാണ് പദ്ധതി. ഇതിനോടകം തന്നെ വൻ ജനശ്രദ്ധയാകർഷിച്ച് കഴിഞ്ഞിരിക്കുകയാണ് പദ്ധതി. ബോധവത്ക്കരണത്തിന്റെ ഭാ​ഗമായി കൊപ്പാൾ ജില്ലയാണ് പദ്ധതി നടപ്പിലാക്കിയത്. ഈ മാസം അവസാനം വരെയാണ് പദ്ധതി ഉണ്ടാവുക, എന്നാൽ പദ്ധതിയുടെ കാലാവധി നീട്ടണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരി​ഗണിക്കുന്ന വിഷയം ഭരണകൂടം അലോചിച്ച് വരികയാണെന്ന് അറിയിച്ചിട്ടുണ്ട്. കൊപ്പാളിലെ സ്വകാര്യ കമ്പനിയുമായി ചേർന്നാണ് പദ്ധതി…

Read More

പ്ലാസ്റ്റിക്കിനെ പൂർണ്ണമായി തള്ളി ബിബിഎംപി; നടപടി മാലിന്യം കുമിഞ്ഞ് കൂടുന്നതിനെ തുടർന്ന്

ബെം​ഗളുരു: പ്ലാസ്റ്റിക്കിനെ പൂർണ്ണമായി തള്ളി ബിബിഎംപി. ബിബിഎംപി ഓഫീസുകളിലും പരിപാടികളിലും പ്ലാസ്റ്റിക്കിന്റെ ഉപയോ​ഗം നിർത്തലാക്കി. ഓരോ പരിപാടികൾക്ക് ശേഷവും പ്ലാസ്റ്റിക് കുമിഞ്ഞ് കൂടി ജനജീവിതത്തെ സാരമായി ബാധിക്കുന്നതിനാലെന്ന് ബിബിഎംപിയുടെ വിശദീകരണം

Read More

കുട്ടികൾക്കുള്ള ഉച്ചഭക്ഷണ അരിയിൽ പ്ലാസ്റ്റിക് അംശം കണ്ടെത്തി

ബെം​ഗളുരു; ഉച്ച ഭക്ഷണം നടത്താൻ സ്കൂളുകളിൽ നൽകിയിട്ടുള്ള അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തി. നിരീക്ഷണം ശക്തമാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നൽകി. ബാ​ഗൽകോട്ട് ജില്ലയിലെ ഹാല​ഗേരി പ്രൈമറി സ്കൂളിൽ വിതരണം ചെയ്ത അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. 59.49 ലക്ഷം കുട്ടികളാണ് കർണ്ണാടക സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

Read More
Click Here to Follow Us