ബെംഗളൂരു: പ്രശസ്ത സുഗമ സംഗീത ഗായകൻ ശിവമൊഗ്ഗ സുബ്ബണ്ണ വ്യാഴാഴ്ച രാത്രി അന്തരിച്ചു. 83 വയസ്സായിരുന്നു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഭാര്യയും ഒരു മകളും ഒരു മകനുമുണ്ട്. 1978-ൽ ‘കാടു കുടുറേ’ എന്ന ചിത്രത്തിലെ ‘കാടു കുദൂരേ ഓടി ബന്ദിട്ട’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സുബ്ബണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. സംഗീതജ്ഞരുടെയും പണ്ഡിതരുടെയും കുടുംബത്തിൽ നിന്നുള്ള, ശിവമൊഗ്ഗ സുബ്ബണ്ണ എന്നറിയപ്പെടുന്ന ജി സുബ്രഹ്മണ്യ അഭിഭാഷകനായും സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ആദ്യ നാളുകളിൽ, ഗായകൻ…
Read MoreTag: PASSED AWAY
ശിശുസംരക്ഷണ വിദഗ്ധ മിന സ്വാമിനാഥൻ അന്തരിച്ചു.
ചെന്നൈ: സംയോജിത ശിശുവികസനം പദ്ധതി (ഐസിഡിഎസ്) ആയി മാറ്റാൻ ശുപാർശ ചെയ്ത സമിതിയുടെ അധ്യക്ഷയായ പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധയും ശിശുസംരക്ഷണ വിദഗ്ധയുമായ മിന സ്വാമിനാഥൻ (89) ചെന്നൈയിൽ അന്തരിച്ചു. മൊബൈൽ ക്രെഷുകളുടെ സ്ഥാപകരിലൊരാളും കുട്ടികളുടെ കുട്ടിക്കാലത്തെ പരിചരണവും വിദ്യാഭ്യാസവും സംബന്ധിച്ച് യുനെസ്കോയുടെയും യുനിസെഫിന്റെയും അന്താരാഷ്ട്ര കൺസൾട്ടന്റുമായിരുന്നു മിന സ്വാമിനാഥൻ. കൂടാതെ സാമൂഹിക, സ്ത്രീ ശാക്തീകരണത്തിനുള്ള ഉപാധിയായി നാടകരംഗത്തും മിന സ്വാമിനാഥൻ പ്രവർത്തിച്ചട്ടുണ്ട്. പ്രീസ്‌കൂൾ ചൈൽഡിനെക്കുറിച്ചുള്ള സെൻട്രൽ അഡ്വൈസറി ബോർഡ് ഓഫ് എജ്യുക്കേഷൻ (CABE) കമ്മിറ്റിയുടെ ചെയർപേഴ്സൺ എന്ന നിലയിൽ, മീന പ്രീസ്‌കൂൾ ചൈൽഡ് (1972)…
Read Moreമുതിർന്ന കന്നഡ നടൻ രാജേഷ് അന്തരിച്ചു
ബെംഗളൂരു: മുതിർന്ന കന്നഡ നടൻ രാജേഷ് ശനിയാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം ആദ്യമാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബെംഗളൂരുവിൽ ജനിച്ചു വളർന്ന രാജേഷ് നാടകങ്ങളിൽ പ്രവർത്തിക്കുന്നതിനും തിരക്കഥകൾ എഴുതുന്നതിനും മുമ്പ് സർക്കാർ ഓഫീസുകളിൽ ടൈപ്പിസ്റ്റായി ജോലി ചെയ്തട്ടുണ്ട്. സിനിമ ലോകത്ത് രാജേഷ് എന്നായപെട്ടിരുന്ന അദ്ദേഹത്തിന്റെ യഥാർത്ഥ പേര് വിദ്യാസാഗർ എന്നായിരുന്നു. വീര സങ്കൽപ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിൽ അഭിനയിച്ച ശേഷം നിരവധി കന്നഡ…
Read Moreകന്നഡ എഴുത്തുകാരനും കവിയുമായ ചെന്നവീര കനവി അന്തരിച്ചു
ബെംഗളൂരു : കന്നഡ എഴുത്തുകാരനും കവിയുമായ ചെന്നവീര കനവി (93) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. ധാർവാഡിലെ എസ്‌ഡിഎം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1928 ജൂൺ 28 ന് ഗഡഗ് ജില്ലയിലെ ഹോമ്പലിൽ സക്കറെപ്പയുടെയും പാർവതവയുടെയും മകനായി കനവി ജനിച്ചു. സ്കൂൾ, കോളേജ് വിദ്യാഭ്യാസം ധാർവാഡിൽ പൂർത്തിയാക്കി. 1956 മുതൽ 1983 വരെ കർണാടക സർവകലാശാലയുടെ പ്രസാരംഗ ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം 1981-ൽ ജീവധ്വനി (കവിത) എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാർഡ് നേടി.
Read Moreകന്നഡ നടി ഭാർഗവി നാരായൺ അന്തരിച്ചു
ബെംഗളൂരു : മുതിർന്ന കന്നഡ നടി ഭാർഗവി നാരായൺ തിങ്കളാഴ്ച ജയനഗറിലെ വസതിയിൽ അന്തരിച്ചു. 84 വയസ്സായിരുന്നു. ഭാർഗവി 600-ലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കൂടാതെ നിരവധി കന്നഡ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. വാർദ്ധക്യ സഹജമായ പ്രശ്‌നങ്ങൾ അലട്ടിയിരുന്ന അവർ തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെയാണ് അന്ത്യം സംഭവിക്കുന്നത്. മുതിർന്ന നടൻ പ്രകാശ് ബെലവാടിയുടെ അമ്മ കൂടിയായിരുന്നു ഭാർഗവി. സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
Read Moreഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയ മകൻ എസ്. ശശി അന്തരിച്ചു.
കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയ മകന്‍ എസ് ശശി(67) മുംബൈയില്‍ അന്തരിച്ചു. മുംബൈയില്‍ മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുന്‍പേ മരണം സംഭവിച്ചു. ഇ.എം.എസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. ദേശാഭിമാനി ചീഫ് അകൗണ്ട്‌സ് മാനേജരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ദേശാഭിമാനി യൂനിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. 2000-ല്‍ തൃശൂരില്‍ ദേശാഭിമാനി യൂനിറ്റ് ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക് താമസം മാറ്റി. കൂടാതെ സി.പി.എം ദേശാഭിമാനി മാനേജ്‌മെന്‍റ് ബ്രാഞ്ച് അംഗമായിരുന്നു. എസ് ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ…
Read Moreകഥക് മാസ്റ്റർ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു .
ബെംഗളൂരു: കഥക് ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച വൈകി ഡൽഹിയിലെ വസതിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നേടിയ അദ്ദേഹം, 1937 ഫെബ്രുവരി 4 ന് അറിയപ്പെടുന്ന കഥക് നൃത്ത കുടുംബത്തിൽ ബ്രിജ് മോഹൻ നാഥ് മിശ്ര എന്ന പേരിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ അനന്തരവനും ശിഷ്യനുമായ പിടി മുന്ന ശുക്ല 78-ആം വയസ്സിൽ ചെറിയ അസുഖത്തെ തുടർന്ന് അന്തരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ വാർത്ത വരുന്നത്. പണ്ഡിറ്റ് ബിർജു മഹാരാജ്…
Read Moreട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ എഞ്ചിനീയർ മരിച്ചു.
ബെംഗളൂരു: ഡിസംബർ 19 ന് അർദ്ധരാത്രി ഹുബാള്ളി റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ ബിബിഎംപിയിലെ സൂപ്രണ്ടിംഗ് എഞ്ചിനീയർ വീണ് മരിച്ചു. ബിബിഎംപിയിൽ സൂപ്രണ്ടിങ് എൻജിനീയറായി സേവനമനുഷ്ഠിക്കുന്ന രംഗരാജു എസ്.എ. (59) ഡിസംബർ 19ന് രാത്രി ബെംഗളൂരുവിലേക്കുള്ള ട്രെയിനിനു പകരം ബെലഗാവിയിലേക്കുള്ള ട്രെയിനിൽ ആണ് കയറിയിയത്. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോളാണ് ട്രെയിൻ മാറികയറി എന്ന് മനസ്സായിലായത്. ഇതേതുടർന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ്, അദ്ദേഹം കാൽ വഴുതി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് വീഴുകയും മരണം സംഭവിക്കുകയും ചെയ്തത്.
Read Moreമുന്‍ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം കോവിഡ് ബാധിച്ച് മരിച്ചു.
ചെന്നൈ: അര്‍ജുന അവാര്‍ഡ് ജേതാവായിരുന്ന മുന്‍ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം വേണുഗോപാല്‍ ചന്ദ്രശേഖര്‍ (64) കോവിഡാനന്തര സങ്കീര്‍ണതകളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. മൂന്ന് തവണ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്ന അദ്ദേഹം. കൂടാതെ 1982 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സെമിഫൈനലിലെത്തിയട്ടുണ്ട്, എന്നാൽ 1984-ല്‍ നടന്ന ഒരു ശസ്ത്രക്രിയയാണ് അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ത്തത്. ശസ്ത്രക്രിയക്കു പിന്നാലെ സംസാര ശേഷിയും കാഴ്ച ശക്തിയും ചലനാത്മകതയും അദ്ദേഹത്തിന് നഷ്ടമായി. അതിനെത്തുടർന്ന് ആശുപത്രിക്കെതിരേ നിയമ പോരാട്ടം നടത്തുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം പരിശീലകനായും…
Read More