ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയ മകൻ എസ്‌. ശശി അന്തരിച്ചു.

കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന  ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയ മകന്‍ എസ് ശശി(67) മുംബൈയില്‍ അന്തരിച്ചു. മുംബൈയില്‍ മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുന്‍പേ മരണം സംഭവിച്ചു.

ഇ.എം.എസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം.  ദേശാഭിമാനി ചീഫ് അകൗണ്ട്‌സ് മാനേജരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ദേശാഭിമാനി യൂനിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. 2000-ല്‍ തൃശൂരില്‍ ദേശാഭിമാനി യൂനിറ്റ് ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക് താമസം മാറ്റി.

  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

കൂടാതെ സി.പി.എം ദേശാഭിമാനി മാനേജ്‌മെന്‍റ് ബ്രാഞ്ച്‌ അംഗമായിരുന്നു. എസ് ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ്‌ ഗിരിജയാണ്‌ ഭാര്യ.

മക്കൾ: അനുപമ ശശി, അപർണ ശശി.

മരുമക്കൾ: എ എം ജിഗീഷ്‌, രാജേഷ്‌ ജെ വർമ.

പരേതയായ ആര്യ അന്തര്‍ജനമാണ് അമ്മ.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

ഡോ. മാലതി, പരേതനായ ഇ എം ശ്രീധരന്‍, ഇ എം രാധ എന്നിവരാണ് സഹോദരങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts