തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായതിന് പിന്നാലെ കാറ്റഗറി അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. സംസ്ഥാനത്തെ 8 ജില്ലകളിലാണ് ഇന്നുമുതല്‍ നിയന്ത്രണം കടുപ്പിക്കുന്നത്.
ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. പരിശോധിച്ച രണ്ടിലൊരാള്‍ പോസീറ്റിവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ നിലവിലെ സാഹചര്യം.
- ഇവിടെ തീയറ്ററുകള്‍, ജിംനേഷ്യം,നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം.
- കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ളാസുകള്‍ മാത്രമേ ഓഫ്ലൈനില്‍ നടക്കാവൂ.
- ഇന്നുമുതല്‍ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും.
- ഇവിടെ ഇനി സിന്‍ഡ്രോമിക് മാനേജ്മന്റ് രീതിയാണ് ഉണ്ടാവുക.
- പരിശോധനകളുടെയും ടിപിആറിന്റെയും പ്രസക്തി അവസാനിച്ച അവസ്ഥയാണിത്.
ആശുപത്രികളില്‍ പ്രവേശിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയില്‍.
- ഇവിടെയും നിയന്ത്രണങ്ങള്‍ കര്‍ശനമാണ്.
- വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.
കാറ്റഗറി – എ– യില്‍ കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
- പൊതുപരിപാടികള്‍,വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് ഇവിടെ അനുവാദമുണ്ട്.