നടിയെ ആക്രമിച്ച കേസ്; ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചിരുന്ന സമയം ഇന്ന് അവസാനിക്കും.

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെയും മറ്റ് നാല് പ്രതികളെയും ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചിരുന്ന സമയം ഇന്ന് അവസാനിക്കും. ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രഞ്ചിനു കോടതി മൂന്ന് ദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്.

പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ നിരത്തിയായിരുന്നു അന്വേഷണ സംഘം ദിലീപടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളായി 22 മണിക്കൂറാണ് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാർ അടക്കമുള്ളവരുടെ സാക്ഷിമൊഴി കളുടെയും പ്രതികളുടെ ശബ്ദ രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

ഇതിനോടകം ചോദ്യം ചെയ്യലിൽ നിന്നും ഗൂഢാലോചന വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കണ്ടെത്തിയ വൈരുദ്ധ്യങ്ങളുടെയും, ഒപ്പം തന്നെ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളും നിരത്തിയാകും ഇന്നത്തെ ചോദ്യം ചെയ്യൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
[masterslider id="10"]

Related posts