ഗൗരി ലങ്കേഷ് വധം;തുമ്പ് ലഭിച്ചതായി സൂചന;ദൃക്സാക്ഷി അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരായി.

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നിർണായക വിവരം നൽകാൻ ദൃക്സാക്ഷി മുന്നോട്ടുവന്നതായി സൂചന. ഗൗരിയുടെ അയൽവാസിയായ ഒരു വിദ്യാർഥിയാണു കൊലപാതകികളെക്കുറിച്ചു വ്യക്തതയാർന്ന ചിത്രം എസ്ഐടിക്കു നൽകിയിരിക്കുന്നത്.

രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ ഗൗരി കൊല്ലപ്പെട്ട അഞ്ചിനു രാത്രി ഹെൽമറ്റ്ധാരികളായ രണ്ടു പേരാണ് ബൈക്കിൽ എത്തിയതെന്ന് ഇയാൾ മൊഴി നൽകി. ഘാതകർ തന്നെ കണ്ടിരുന്നതായും, ഇവർ കൊലപ്പെടുത്തുമെന്നു ഭയമുള്ളതിനാൽ നഗരം വിട്ടു പോയിരുന്നതായും വിദ്യാർഥി എസ്ഐടി മുൻപാകെ വിശദീകരിച്ചു.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

ദൃക്സാക്ഷിയിൽനിന്നുള്ള വിവരങ്ങൾ വിശ്വാസത്തിലെടുത്ത പൊലീസ് സംഘം, പ്രാദേശിക ഗുണ്ടാ സംഘങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കി. അതേസമയം രണ്ടു പേരെ എസ്ഐടി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നതായും സൂചനയുണ്ട്.

നരേന്ദ്ര ദാബോൽക്കർ വധത്തിൽ സിബിഐ കസ്റ്റഡിയിലുള്ള സനാതൻ സൻസ്ത പ്രവർത്തകൻ ഡോ.വീരേന്ദ്ര താവ്ഡെയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനും എസ്ഐടി ശ്രമം നടത്തിവരുന്നു. സനാതൻ സൻസ്തയ്ക്ക് ആയുധങ്ങൾ തരപ്പെടുത്തിക്കൊടുത്തതിനാണ് വീരേന്ദ്ര താവ്ഡെയെ കഴിഞ്ഞ വർഷം സിബിഐ കസ്റ്റഡിയിലെടുത്തത്.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts