അനിത ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ നിശബ്ദയായി. ഇത്രയും നേരം ചോദിച്ചതിനൊക്കെ മടിയോ പേടിയോ കൂടാതെ സ്വന്തം ലക്ഷ്യവും സ്വപ്നവും മാത്രം മുന്നില്‍ കണ്ടു കൊണ്ടായിരുന്നു ആ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറിംഗ്ക്കാരി മറുപടി പറഞ്ഞിരുന്നത്.. പക്ഷെ ഈ ചോദ്യം അവളെ മൌനിയാക്കി.
തൊട്ടു മുന്നത്തെ ചോദ്യത്തിനുള്ള അവളുടെ മറുപടി ഇങ്ങനെ മറ്റൊരു ചോദ്യത്തില്‍ എത്തിക്കും എന്ന് അവള്‍ക്കുറപ്പായിരുന്നു. അതിനാല്‍ തന്നെ അവള്‍ക്കു ഇതിനും വ്യക്തമായ ഒരു ഉത്തരവും ഉണ്ടുതാനും. പക്ഷെ എന്തു കൊണ്ടോ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയ പോലെ ഇതിനു പെട്ടൊന്ന് മറുപടി നല്‍കാന്‍ അവള്‍ക്കു കഴിയുന്നുണ്ടായില്ല… മനസ്സില്‍ പലതും ഓടിയെത്തി. പല മുഖങ്ങളും മിന്നി മാഞ്ഞു. അവളെ മാറത്തു പിടിച്ചു തേങ്ങുന്ന അമ്മയുടെ അരുകില്‍ ആശ്വാസ വാക്കുകളുമായി നിന്ന ആ കാക്കി കുപ്പായത്തിലെ മനുഷ്യന്‍..എന്തൊക്കെ സംഭവിച്ചിട്ടും തന്നോടുള്ള സ്നേഹവും വിശ്വാസവും തെല്ലോളം നഷ്ട്ടപ്പെടാതെ എല്ലാത്തിനും ഒപ്പം നിന്ന ആ പ്രതിശ്രുത വരന്‍ ബാലു എന്ന ബാലഗോപാല്‍.
അനിതാ.!!! എന്ന ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്നുള്ള ഒരാളുടെ വിളി അവളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി.അവള്‍ പറഞ്ഞു തുടങ്ങി, അവളോടുള്ള ചോദ്യത്തിന്റെ ഉത്തരം. തൊട്ടു മുന്നിലത്തെ ചോദ്യം സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയാല്‍ അനിത ഏതു തിരഞ്ഞെടുക്കും എന്നതായിരുന്നു. ഒരു നിമിഷം പോലും ആലോചിക്കാതെ ഐ പി എസ് എന്നവള്‍ മറുപടി പറഞ്ഞിരുന്നു. എന്ത് കൊണ്ട് ഐ പി എസ് എന്നുള്ള ചോദ്യത്തിനു ഇപ്പോള്‍ അവള്‍ മറുപടി പറഞ്ഞു തുടങ്ങുകയാണ്.
അനിത എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അറിയില്ലായിരിക്കും. പക്ഷെ രണ്ടു കൊല്ലം മുന്‍പ് ഒരു പോലീസുകാരന്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ക്രൂരപീഡനത്തില്‍ നിന്നും രക്ഷിച്ച പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ പെട്ടന്നു മനസിലാവും. അതെ ഞാന്‍ അനിത, ഒരു റേപ്പ് വിക്ടിം.. അന്ന് എന്റെ മുന്നില്‍ ദൈവദൂതനെ പോലെ എത്തിയ മനുഷ്യന്റെ കാക്കി കുപ്പായത്തോടുള്ള ബഹുമാനവും സ്നേഹവുമാണ് ഇന്ന് ഞാന്‍ ഐ പി എസ് തിരഞ്ഞെടുക്കും എന്ന് പറയാനുള്ള കാരണം.
ഞാന്‍ ഇന്നും വെക്തമായി ഓര്‍ക്കുന്ന ദിവസം. അടുത്ത ദിവസം എന്റെ വിവാഹ നിശ്ചയമായിരുന്നു. ട്രെയിന്‍ ഇറങ്ങി ഓട്ടോ പിടിക്കാന്‍ ചെന്നപ്പോള്‍ അവിടെയുള്ള അവസാനത്തെ ഓട്ടോ, എന്റെ കൂടെ തന്നെ ആ സ്റ്റേഷനില്‍ ഇറങ്ങിയ ഒരു കുടുംബം വിളിച്ചു. ആദ്യമായാണ് അവിടെ ഓട്ടോ ഇല്ലാതെ കാണുന്നത്. സമയം ഏഴു മണിയെ ആയിട്ടുണ്ടായിരുന്നൊള്ളൂ. പിന്നെ സ്ഥിരം യാത്ര ചെയ്യുന്ന വഴിയും. പത്തു മിനിറ്റ് നടന്നാല്‍ ജംഗ്ഷനില്‍ എത്തും. എന്തായാലും നടക്കാന്‍ തീരുമാനിച്ചു. അതിനു മുന്നേ വീട്ടില്‍ വിളിച്ചു അറിയിച്ചു, ഇങ്ങു എത്തി എന്നുള്ള വിവരം.
അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങള്‍ ആയിരുന്നു മനസ് മുഴുവന്‍. പെട്ടൊന്നൊരാള്‍ എവിടെന്നോ എന്റെ മുന്നിലെത്തി. പലതും ചിന്തിച്ചു നടന്നതിനാല്‍ അയാള്‍ എങ്ങിനെയെത്തി എന്ന് മനസിലായില്ല.
പിന്നെ അറിയില്ല എന്താ നടന്നതെന്ന്.. ആ ബലിഷ്ടമായ കൈകള്‍ എന്നെ കടന്നു പിടിച്ചു. കുതറി മാറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശബ്ദം ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ വാ പൊത്തി ആ വഴിയിലെ പൊന്തകാട്ടിലേക്ക് എന്നെ തള്ളിയിട്ടു. എന്റെ മുകളിലേക്ക് ആ മനുഷ്യനും വന്നു. അയാളെ തള്ളി മാറ്റാനും അടിക്കാനും ഇടിക്കാനുമൊക്കെ ശ്രമിച്ചു. പക്ഷെ അയാളുടെ കൈയ്യിലുണ്ടായിരുന്ന കത്തി വെച്ച് ഒരു മനസാക്ഷി കുത്തും ഇല്ലാതെ എന്റെ ദേഹത്ത് മുറിവുകള്‍ ഉണ്ടാക്കാനും എന്നെ ഭോഗിക്കാനും അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ആ ശ്രമത്തില്‍ ഏതാണ്ടൊക്കെ അയാള്‍ വിജയിച്ചു എന്ന് വേണം പറയാന്‍.പക്ഷെ അയാളുടെ ഭാഗ്യക്കെടോ അതോ എന്റെ ഭാഗ്യമോ എന്നറിയില്ല, ഡ്യൂട്ടി കഴിഞ്ഞു വരുന്ന ഒരു പോലീസുകാരന്‍, പൊന്തക്കുള്ളിലെ വേദന കൊണ്ടുള്ള എന്റെ ഞെരുക്കം കേട്ടു അതിനടുത്തേക്ക് വന്നു. വേദനയാൽ പുളയുന്ന എന്നെ കണ്ടു അയാൾ പെട്ടെന്നു മൊബൈൽ എടുത്തു സഹപ്രവർത്തകനെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും റെയിൽവേ സ്റ്റേഷൻ അടുത്ത് എന്ന് പറഞ്ഞു നിർത്തും മുന്നേ തന്നെ അക്രമകാരി ശബ്ദം കേട്ട് എന്നെ വിട്ടു കത്തിയുമായി പോലീസുകാരന്റെ പക്കലേക്കു നീങ്ങി . കത്തി താഴെ ഇടെടാ ***** മോനെ എന്ന വിളിക്കു മുന്നേ തന്നെ അവൻ അയാളുടെ നേരെ കത്തി വീശിയിരുന്നു . കൈയിൽ മുറിവ് ഏറ്റെങ്കിലും എന്നെ രക്ഷിക്കുക മാത്രമായിരുന്നു അയാളുടെ ലക്‌ഷ്യം . എന്തായാലും ഫോണിന്റെ അങ്ങേ തലയ്ക്കൽ ഉള്ള ആൾ ഈ ബഹളങ്ങൾ ഒക്കെ കേട്ടിട്ടാകണം പന്തിയല്ല മനസിലാക്കി നൈറ്റ് പെട്രോളിംഗ് ടീമിനെ വിവരം അറിയിച്ചു. അവർ റെയിൽവേ സ്റ്റേഷനിലേക്ക് വഴിയിൽ ഞങ്ങളുടെ അടുക്കലെത്തിയപ്പോൾ ആ പോലീസുകാരൻ കൈയിലെ പല മുറിവുകളും വക വെക്കാതെ അക്രമിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുക ആയിരുന്നു. അവസാനം നൈറ്റ് പെട്രോളിംഗ് ടീം ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചു.
എന്റെ പഴ്സിലെ ഐഡി കാർഡിൽ നിന്നും വീട്ടു നമ്പർ കിട്ടി അങ്ങനെ അദ്ദേഹം തന്നെ എന്റെ വീട്ടിലും വിവരം അറിയിച്ചു . പിറ്റേ ദിവസം നിശ്ചയം ആയതിനാലാവാം ഹോസ്പിറ്റലിൽ എന്നെ തേടി ബാലു മാത്രമായിരുന്നില്ല എത്തിയത് അവന്റെ ഒപ്പം വീട്ടുകാരും വന്നിരുന്നു. ഇങ്ങനെ ഒരു അവസ്ഥയിൽ നിശ്ചയം നീട്ടി വെക്കാം എന്ന് പറയാൻ ചെന്ന എന്റെ സഹോദരന് ആശുപത്രിയിൽ വെച്ച് തന്നെ ബാലുവിന്റെ വീട്ടുകാര് കൊടുത്ത മറുപടി ഞങ്ങൾക്കു ഇത് നടത്താണോ എന്ന് തന്നെ ഒന്ന് കൂടി ആലോചിക്കണം എന്നതായിരുന്നു . അവരെയും അങ്ങനെ ഒരു
സാഹചര്യത്തിൽ കുറ്റം പറയാനാകില്ല . പക്ഷെ കേട്ട് നിന്ന ബാലു പ്രതികരിച്ചത് ഒരിക്കലും എന്നെ തള്ളി പറഞ്ഞു വിവാഹത്തിൽ നിന്ന് പിന്മാറില്ല എന്നായിരുന്നു. എന്നെ രക്ഷിച്ച ആ പോലീസ്‌കാരൻ അവിടെയും എത്തി എനിക്കും ബാലുവിനും ഞങ്ങളുടെ ജീവിതത്തിനും വേണ്ടി അവരോട് സംസാരിക്കാൻ .
മെഡിക്കൽ കഴിഞ്ഞു പ്രഥമ ശുശ്രുഷയും സ്വീകരിച്ചു ഇരിക്കുന്ന എന്നെ മാറോട് ചേർത്ത് പിടിച്ചു കരഞ്ഞ അമ്മയെ കല്യാണം നടക്കും മകൾക്കു ഒന്നും സംഭവിച്ചിട്ടില്ല .. ‘അമ്മ വിഷമിക്കരുത് എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു കൈയിൽ കെട്ടുമായി അതൊന്നും വക വെക്കാതെ വീണ്ടും എന്റെ കേസിന്റെ കാര്യത്തിനായി സ്റ്റേഷനിലേക്കു പോയ ആ പോലീസുകാരൻ എനിക്കും എന്റെ കുടുംബത്തിനും ദൈവതുല്യനായി കഴിഞ്ഞിരുന്നു അപ്പോഴേക്കും .
അന്ന് തുടങ്ങിയതാണ് കാക്കിയോടുള്ള ബഹുമാനവും സ്നേഹവും.ഒപ്പം ബാലു എന്നാ എന്റെ ഭര്‍ത്താവിന്റെ സപ്പോര്‍ട്ടും ആയപ്പോള്‍ ഞാന്‍ ഇന്ന് ഈ കസേരയില്‍ ഇരുന്നു ചോദ്യങ്ങള്‍ക്ക് മറുപടി തരുന്നു.. എന്റെ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും നിറവേറ്റാന്‍…..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.