കന്നഡ നടൻ മൻദീപ് റോയ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ കന്നഡ ഹാസ്യതാരം മന്‍ദീപ് റോയ് (73) ബെംഗളൂരുവില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കാവല്‍ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. 500 ഓളം സിനിമകളിൽ വേഷമിട്ട ഇദ്ദേഹം നടൻ ശങ്കർ നാഗിന്റെ സിനിമകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 1981 ൽ പുറത്തിറങ്ങിയ മിഞ്ചിന ഊട്ട് ആയിരുന്നു ആദ്യ ചിത്രം. ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, കുരിഗാലു സാർ കുരിഗാലു, അമൃതധാര തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 2021 ൽ പുറത്തിറങ്ങിയ ഓട്ടോ രമണൻ ആയിരുന്നു അവസാന ചിത്രം.

Read More

നടൻ വടിവേലുവിന്റെ അമ്മ അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടൻ വടിവേലുവിൻറെ അമ്മ പാപ്പ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വടിവേലുവിനെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. നിരവധി സിനിമാ താരങ്ങളും നേരിട്ടെത്തിയും അല്ലാതെയും അനുശോചനം അറിയിച്ചു. മധുരയ്ക്കടുത്തുള്ള വിരഗനൂരിലാണ് പാപ്പ താമസിച്ചിരുന്നത്. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം വടിവേലു അടുത്തിടെ ‘നായ് ശേഖർ റിട്ടേൺസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. മാരി സെൽവരാജ് സംവിധാനം…

Read More

വന്യജീവി ഫോട്ടോഗ്രാഫർ രാംകി ശ്രീനിവാസൻ അന്തരിച്ചു

ബെംഗളൂരു: സാങ്കേതിക സംരംഭകനും വന്യജീവി ഫോട്ടോഗ്രാഫറും സംരക്ഷകനുമായ രാംകി ശ്രീനിവാസൻ ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ അന്തരിച്ചു. 49 വയസ്സായിരുന്നു അദ്ദേഹത്തിന് ഭാര്യയും മകനുമുണ്ട്. 2017-ലാണ് രാംകിക്ക് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്, എന്നാൽ അതിനെ മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ അഞ്ച് മാസം മുമ്പ് രോഗം വീണ്ടും വന്നതായി സ്ഥിരീകരിക്കുകയായിരുന്നു. ഭൗതികശാസ്ത്ര ബിരുദധാരിയായ രാംകി എംബിഎ ബിരുദധാരിയായിരുന്നു, ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ മാർക്കറ്റിക്സ് സ്ഥാപിക്കുകയും അതിനെ മികച്ച വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഒടുവിൽ കമ്പനി വിൽക്കുകയും 36-ാം വയസ്സിൽ വിരമിക്കുകയും ചെയ്തു: പക്ഷിനിരീക്ഷണം, അപൂർവ ജീവികളുടെ…

Read More

തെലുങ്ക് താരവും സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്‌ണ അന്തരിച്ചു

ബെംഗളൂരു: തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ പിതാവും നടനുമായ കൃഷ്ണ (80) അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ അദ്ദേഹത്തെ ഹൈദരാബാദിലെ കോണ്ടിനന്റൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംവിധായകനും നിർമാതാവും കൂടിയായ അദ്ദേഹത്തിന്റെ മുഴുവൻ പേര് ഘട്ടമനേനി ശിവരാമ കൃഷ്ണ മൂർത്തി എന്നാണ്. 1942 മേയ് 31ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജനനം. 1960കളിൽ തെലുങ്ക് സിനിമയിലെ സൂപ്പർ താരമായിരുന്ന കൃഷ്ണ, 350 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2009ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.…

Read More

കുളങ്ങൾ കുഴിച്ച് പ്രധാനമന്ത്രിയുടെ പ്രശംസ നേടിയ കാമഗൗഡ അന്തരിച്ചു

ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ബസവനദൊഡ്ഡി ഗ്രാമത്തിൽ 16 ചെക്ക് ഡാമുകൾ നിർമിച്ച് രാജ്യശ്രദ്ധ ആകർഷിച്ച കൽമനെ കാമഗൗഡ (84) തിങ്കളാഴ്ച രാവിലെ അന്തരിച്ചു. കുളം മനുഷ്യൻ’ എന്നറിയപ്പെട്ടിരുന്ന കാമഗൗഡ ജലസംരക്ഷണത്തിനുള്ള തന്റെ സേവനത്തിന് ‘ബസവശ്രീ’ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ ‘മൻ കി ബാത്ത്’ പരിപാടിയിൽ കാമഗൗഡയുടെ പ്രയത്‌നങ്ങളെ കുറിച്ച് സൂചിപ്പിച്ചിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്

Read More

അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു

ദുബായ്: പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേട്ടിട്ടുള്ള ഒരാള്‍ പോലും ആ മുഖം മറക്കാന്‍ സാധ്യതയില്ല.തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രന്‍. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്. വൈശാലി വസ്തുഹാര സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ചു. അറബിക്കഥ…

Read More

സീരിയല്‍ താരം രശ്മി ഗോപാല്‍ അന്തരിച്ചു

സീരിയല്‍ താരം രശ്മി ഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു മരണം. സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. ബംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ജയഗോപാല്‍. മകന്‍: പ്രശാന്ത് കേശവ്. രശ്മിയുടെ അകാല മരണത്തില്‍ മലയാള സീരിയല്‍ താരങ്ങള്‍ ഞെട്ടല്‍ അറിയിച്ചു. നടി ചന്ദ്രാ ലക്ഷ്മണ്‍, നടന്‍ കിഷോര്‍ സത്യ തുടങ്ങിയവര്‍ ഇന്‍സ്റ്റഗ്രാമില്‍ അനുശോചനം അറിയിച്ചു.

Read More

ഐസിസി മുന്‍ അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു

ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്താന്‍ അമ്പയറുമായ ആസാദ് റൗഫ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ ലാഹോറില്‍ വെച്ചാണ് മരണം. റൗഫിന്റെ സഹോദരന്‍ താഹിറാണ് മരണ വിവരം അറിയിച്ചത്. അലീം ദാറിനൊപ്പം പാകിസ്താനില്‍ നിന്നുള്ള പ്രധാന അമ്പയറായിരുന്നു റൗഫ് 2016ല്‍ അഴിമതിയുടെ പേരില്‍ റൗഫിനെ ബിസിസിഐ 5 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. അമ്പയറിങ് ഉപേക്ഷിച്ചതിന് ശേഷം പാകിസ്ഥാനില്‍ വസ്ത്രം വിറ്റ് ജീവിക്കുന്ന ആസാദ് റൗഫിന്റെ ജീവിതവും വാര്‍ത്തയായിരുന്നു. ലാഹോറിലെ ലാന്‍ഡ ബസാറിലുള്ള തന്റെ വസ്ത്രവ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റൗഫിന്…

Read More

ബിഗ്‌ബോസ് താരം അന്തരിച്ചു

ബിഗ് ബോസ് സീസൺ 14ലെ മത്സരാർഥിയും ബിജെപി നേതാവും പ്രശസ്ത നടിയുമായ സോനാലി ഫോഗട്ട് ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ഇന്നലെ രാത്രി ഗോവയില്‍ വെച്ചായിരുന്നു സംഭവം. 2019ല്‍ ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തില്‍ നിന്ന് കുല്‍ദീപ് ബിഷ്‌ണോയിക്കെതിരെ ബിജെപിക്കായി മത്സരിച്ചത് സോനാലിയായിരുന്നു. അഭിനയ രംഗത്തിന് പുറമെ ബിഗ്‌ബോസ്സിലൂടേയും ടിക്ടോക്കിലൂടേയും ധാരാളം ആരാധകരെ സമ്പാധിക്കാന്‍ താരത്തിനായിട്ടുണ്ട്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ ബിഗ്‌ബോസ്സിൽ എത്തിയത്. തുടർന്ന് ബി​ഗ് ബോസിന് ശേഷം സോനാലി പ്രശസ്തയായി. ബിജെപി നേതാവ് കൂടിയായിരുന്നു സോനാലി, 2019ലെ ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന്…

Read More

പ്രശസ്ത ഹോളിവുഡ് നടി ആൻ ഹേഷ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് താരം ആൻ ഹേഷ് (53) അന്തരിച്ചു. കാർ അപകടത്തെ തുടർന്ന് തലച്ചോറിന് സാരമായി ക്ഷതമേൽക്കുകയും ഗുരുതമായി പൊള്ളലേൽക്കുകയും ചെയ്ത താരം കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. കുടുംബം ഹേഷിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതായി അറിയിച്ചു. ലോസ് ഏഞ്ചലസിലെ മാർ വിസ്റ്റയിലുള്ള വാൾ​ഗ്രോവ് അവന്യൂവിൽ വെച്ച് ആ​ഗസ്റ്റ് അഞ്ചിനാണ് അപകടമുണ്ടാകുന്നത്. താരത്തിന്റെ കാർ ഒരു കെട്ടിട സമുച്ചയത്തിൽ ഇടിയ്ക്കുകയും തീപിടിയ്ക്കുകയും ചെയ്തിരുന്നു. 65 മിനിറ്റ് നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അ​ഗ്നിശമന സേനാം​ഗങ്ങൾ തീ അണച്ച് ഹേഷിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് എൽഎഎഫ്ഡി പാരാമെഡിക്സ് ഏരിയ ആശുപത്രിയിൽ എത്തിച്ചിരുന്നു.…

Read More
Click Here to Follow Us