പ്രശസ്ത ഹോളിവുഡ് നടി ആൻ ഹേഷ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് താരം ആൻ ഹേഷ് (53) അന്തരിച്ചു. കാർ അപകടത്തെ തുടർന്ന് തലച്ചോറിന് സാരമായി ക്ഷതമേൽക്കുകയും ഗുരുതമായി പൊള്ളലേൽക്കുകയും ചെയ്ത താരം കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. കുടുംബം ഹേഷിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതായി അറിയിച്ചു.

ലോസ് ഏഞ്ചലസിലെ മാർ വിസ്റ്റയിലുള്ള വാൾ​ഗ്രോവ് അവന്യൂവിൽ വെച്ച് ആ​ഗസ്റ്റ് അഞ്ചിനാണ് അപകടമുണ്ടാകുന്നത്. താരത്തിന്റെ കാർ ഒരു കെട്ടിട സമുച്ചയത്തിൽ ഇടിയ്ക്കുകയും തീപിടിയ്ക്കുകയും ചെയ്തിരുന്നു. 65 മിനിറ്റ് നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അ​ഗ്നിശമന സേനാം​ഗങ്ങൾ തീ അണച്ച് ഹേഷിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് എൽഎഎഫ്ഡി പാരാമെഡിക്സ് ഏരിയ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഹേഷ് വാഹനം ഓടിച്ചിരുന്നത് അമിതവേഗത്തിലായിരുന്നു എന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts