ആര്‍എസ്എസ് സോഷ്യല്‍ മിഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കി ആർഎസ്എസ്. ആർ.എസ്.എസിന്‍റെ കാവി പതാകയുടെ ചിത്രം മാറ്റി പ്രൊഫൈലുകളിൽ ദേശീയ പതാകയുടെ ചിത്രമാക്കി.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കാൻ അഭ്യർത്ഥിച്ചിരുന്നു.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

കഴിഞ്ഞ 52 വർഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താത്ത ആർഎസ്എസ് ത്രിവർണ പതാക
പ്രൊഫൈല്‍ ആക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ചെവികൊടുക്കുമോ എന്ന വിമർശനങ്ങൾക്കിടെയാണ് ആർഎസ്എസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കി മാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts