ബെംഗളൂരു : രണ്ട് വർഷത്തിന് ശേഷം ഓഫീസുകളിൽ തിരിച്ചെത്തിയ ബെംഗളൂരു നിവാസികൾ ഒല, ഊബർ കാബുകളുടെ ക്ഷാമം നേരിടുന്നു . മേയ് മാസത്തിൽ നഗരം തീവ്രമായ മഴ അനുഭവിക്കുകയും റൈഡ് റദ്ദാക്കൽ സാധാരണമായിരിക്കുകയും ചെയ്തപ്പോഴാണ് പ്രതിസന്ധിയുടെ ആഴം എത്രയാണെന്ന് യാത്രക്കാർക്ക് മനസ്സിലായത്. “എനിക്ക് എല്ലാ ദിവസവും യൂണിവേഴ്സിറ്റിയിലേക്ക് പോകണം, എനിക്ക് ചുറ്റും ക്യാബുകളൊന്നും കണ്ടെത്താനാകുന്നില്ല, ഞാൻ അവ കണ്ടെത്തുമ്പോൾ, അവസാന നിമിഷം അവ റദ്ദാക്കുക പതിവാണ്,” ബനശങ്കരിയിൽ താമസിക്കുന്ന വിദ്യാർത്ഥി പറയുന്നു. ഇതൊരു ഒറ്റപ്പെട്ട ആശങ്കയല്ല. ട്രാവൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ബിസിനസ്സുകളിൽ ഉയർച്ചയുണ്ടായിട്ടുണ്ടെങ്കിലും, റൈഡ്-ഹെയ്ലിംഗ്…
Read MoreTag: OLA
ഒലയ്ക്കും ഊബറിനും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ്
ന്യൂഡല്‍ഹി: നിരവധി പരാതികൾ വന്ന സാഹചര്യത്തിൽ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളായ ഒലയ്ക്കും ഊബറിനും ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് അയച്ചു. ഒലയ്ക്കെതിരെ 2482 പരാതികളും ഊബറിനെതിരെ 770 പരാതികളുമാണ് ലഭിച്ചത്. പരാതികള്‍ പരിശോധിക്കുന്ന ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ടാക്സി കമ്പനികളുടെ യോഗം വിളിച്ചിരുന്നു. ഉപഭോക്തൃ പ്രശ്ന പരിഹാര സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ആപ്പുകളില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്ന സാഹചര്യം ഉപഭോക്താവിനെ മുന്‍കൂട്ടി അറിയിക്കുന്നില്ല, ഉപഭോക്താവ് ആവശ്യപ്പെട്ടാലും എ.സി ഇടാന്‍ തയ്യാറാവുന്നില്ല, ഓണ്‍ലൈനായി പണം സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല തുടങ്ങി…
Read Moreവീണ്ടും തകരാറിലായി ഒല, അപകടത്തിൽ 65 കാരന് പരിക്ക്
ജോധ്പൂർ : ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടര്‍ കമ്പനിയായ ഒല വീണ്ടും നിര്‍മാണ തകരാര്‍ മൂലം അപകടത്തില്‍പ്പെട്ടു. റിവേഴ്സ് പോകാനുള്ള സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്ന ഒല എസ് 1 പ്രോയിലാണ് അപകടമുണ്ടായിരിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ യാതൊരു മുന്നറിയിപ്പും കൂടാതെ ഒല സ്കൂട്ടര്‍ പിറകോട്ട് നീങ്ങുകയായിരുന്നു. പിറകോട്ട് നീങ്ങി പിന്നിലെ ചുമരിലിടിച്ച് 65കാരന് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അപകടത്തില്‍ അദ്ദേഹത്തിന്റെ കൈ ഒടിയുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യമായല്ല നോര്‍മല്‍ മോഡിലിട്ടിട്ടും ഒല പിറകിലോട്ട് ഓടുന്നത്. ഇതിന് മുമ്പും ഇത്തരത്തില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്.…
Read Moreനോ എസി ക്യാമ്പയിനുമായി ഒല, ഊബർ ടാക്സികൾ
ഹൈദരാബാദ്: ഇന്ധനവില അനുദിനം കുത്തനെ കൂടുന്നതിനാല്‍ ഒല/ഊബര്‍ ടാക്സികളില്‍ എസി ഉപയോഗിക്കേണ്ടെന്ന് യൂനിയന്‍ അറിയിച്ചു. ഡ്രൈവര്‍മാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കുന്നതിനായി ഹൈദരാബാദില്‍ ‘നോ എസി’ ക്യാംപയിന് നടക്കുമെന്ന് തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍കേഴ്സ് യൂനിയന്‍ വ്യക്തമാക്കി. ഡ്രൈവര്‍മാരുടെ പരാതി കേള്‍ക്കാനും പ്രശ്നം പരിഹരിക്കാനും ഒല/ഊബര്‍ കമ്പനികള്‍ തയ്യാറാവുന്നില്ല. ഹൈദരാബാദില്‍ ഡീസല്‍ വില ലിറ്ററിന് 98.10 രൂപയാണ്. ഗതാഗത വകുപ്പ് ഇടപെടണം. എസി ഉപയോഗിച്ചുള്ള സവാരിക്ക്, കിലോമീറ്ററിന് 24-25 രൂപയെങ്കിലും വേണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. നിലവില്‍ കിലോമീറ്ററിന് 12-13 രൂപയില്‍ താഴെയാണ് ഈടാക്കുന്നത്. സംസ്ഥാനത്ത് ചൂട്…
Read More5% ജിഎസ്ടി; ഓല, ഉബർ റൈഡുകൾക്ക് ജനുവരി 1 മുതൽ ബെംഗളൂരുവിൽ വില കൂടും
ബെംഗളൂരു: കേന്ദ്ര സർക്കാർ അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയതിന് ശേഷം ജനുവരി 1 മുതൽ ഒല, ഊബർ അല്ലെങ്കിൽ മറ്റ് റൈഡ്-ഹെയ്ലിംഗ് ആപ്പുകളിലൂടെ ബുക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്ക് വില കൂടും. ഇതുവരെ ടാക്സികൾക്ക് മാത്രമാണ് ജിഎസ്ടി ബാധകമാക്കിയിരുന്നത്. ഹെയ്ലിംഗ് ആപ്പുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾ ജിഎസ്ടി പരിധിയിൽ വരില്ലെങ്കിലും ബെംഗളൂരു ട്രാൻസ്പോർട്ട് അതോറിറ്റി നഗരത്തിലെ ഓട്ടോ നിരക്ക് 15 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മാറ്റം. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സംഘടനയായ പീസ് ഓട്ടോ പറയുന്നത് 50 ശതമാനം ഡ്രൈവർമാരും ഒലയും…
Read More5% ജിഎസ്ടി; ഓല, ഉബർ ഓട്ടോ റൈഡുകൾക്ക് നിരക്ക് വർധിക്കും
ബെംഗളൂരു : കേന്ദ്ര സർക്കാർ അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയതിന് ശേഷം ജനുവരി 1 മുതൽ ഒല, ഊബർ അല്ലെങ്കിൽ മറ്റ് ആപ്പ് അധിഷ്ഠിത ഓട്ടോ റൈഡുകൾക്ക് നിരക്ക് കൂടും. ഹെയ്ലിംഗ് ആപ്പുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾ ജിഎസ്ടി പരിധിയിൽ വരില്ലെങ്കിലും ബെംഗളൂരു ട്രാൻസ്പോർട്ട് അതോറിറ്റി നഗരത്തിലെ ഓട്ടോ നിരക്ക് 15 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സംഘടനയായ പീസ് ഓട്ടോ പറയുന്നത് 50 ശതമാനം ഡ്രൈവർമാരും ഒലയും ഊബറും വഴിയാണ് തങ്ങളുടെ ദൈനംദിന സവാരി നടത്തുന്നതെന്ന്.…
Read Moreഓല യൂബർ ഓഫീസുകളിൽ മിന്നൽ റൈഡ്
ബെംഗളൂരു: ഓല, ഉബർ എന്നീ ഓൺലൈൻ ടാക്സി സേവന ദാതാക്കളുടെ ഓഫീസുകളിൽ ഗതാഗത വകുപ്പ് റെയ്ഡ് നടത്തി. പരിശോധന നടത്താൻ വകുപ്പ് പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും ശനിയാഴ്ചയും പരിശാധന തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കോറമംഗലയിലെ ഓല ഓഫീസിലും മുരുകേഷ്പാളയയിലെ ഊബർ ഓഫീസിലും റെയ്ഡ് നടത്തിയതായി അധികൃതർ അറിയിച്ചു. വാഹനങ്ങളുടെ ഇൻഷുറൻസ്, പൊലൂഷൻ, മറ്റു അനുമതി പത്രങ്ങൾ തുടങ്ങിയവ ഓരോ മൂന്നുമാസം കൂടുമ്പോഴും ആർടിഒയ്ക്ക് സമർപ്പിക്കണം എന്നാൽ ഈ സ്ഥാപനങ്ങൾ അത് കൃത്യമായി പാലിച്ചില്ല. അതോടൊപ്പം എച്.എസ്.ആർ ലേയൗട്ടിൽ രജിസ്റ്റർ ചെയ്തിരുന്ന യൂബർ ഓഫീസ്…
Read Moreഓല,ഊബർ, വെബ് ടാക്സി നിരക്കുകൾ 92% വരെ വർധിപ്പിച്ചു.
ബെംഗളൂരു: ഓല, ഉബർ ക്യാബുകൾ യാത്രാക്കൂലി വർധിപ്പിച്ചു. സംസ്ഥാന ഗതാഗത വകുപ്പ്, ആപ്ലിക്കേഷൻ അധിഷ്ഠിത ടാക്സികളുടെ നിരക്ക് 35% മുതൽ 92% വരെ ആണ് ഉയർത്തിയിരിക്കുന്നത്. ചെറിയ ക്യാബുകൾക്ക് കുറഞ്ഞത് 75 രൂപയും ആഡംബര ടാക്സികൾക്ക് 150 രൂപയുമാണ് ആദ്യത്തെ 4 കിലോമീറ്ററിന് യാത്രക്കാർ ഇനി മുതൽ നൽകേണ്ടി വരുക. നേരത്തെ നിരക്ക് യഥാക്രമം 44 രൂപയും 80 രൂപയുമായിരുന്നു. പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും. മുമ്പത്തെ താരിഫ് പുനരവലോകനം ചെയ്തത് 2018 ലായിരുന്നു. 4 കിലോമീറ്ററിന് മുകളിൽ വരുന്ന ഓരോ കിലോമീറ്ററിനും ഈടാക്കേണ്ട താരിഫ് വിജ്ഞാപനത്തിൽ, അതത് ക്ലാസ്സിന്…
Read Moreബെംഗളുരുവിൽ ഒല ടാക്സികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ല ?; ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് യുവതിയുടെ ട്വീറ്റ്, സ്ത്രീ സുരക്ഷ പേരിൽ മാത്രം; വഴി നന്നായി അറിയാവുന്നത് കൊണ്ട് മാത്രം കഷ്ട്ടിച്ച് രക്ഷപ്പെട്ട് യുവതി
ബെംഗളുരു: ഒല വെബ് ടാക്സിയിലെ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് യുവതി. ഞെട്ടിക്കുന്ന അനുഭവങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. മുംബൈയിലെ സ്വകാര്യ കമ്പനി സ്ഥാപക ആകാംക്ഷ ഹസാരിയാണ് കഴിഞ്ഞ ദിവസം ബെംഗളുരു എയർപോർട്ടിലേക്ക് പോയ അനുഭവം പങ്ക് വച്ചത്. രാത്രി 11.30 ന് കാറിൽ കയറിയ ആകാംക്ഷക്ക് . ടോൾ റോഡിലൂടെയാണ് പോകേണ്ടിയിരുന്നത് , എന്നാൽ ഒല ഡ്രൈവർ വിജനവും ഇടുങ്ങിയതുമായ വഴിയിലൂടെ കൊണ്ടുപോകുകയായിരുന്നു, വഴി കൃത്യമായി അറിയാവുന്നതിനാൽ ഡ്രൈവറോട് ടോൾ റോഡിലൂടെ പോകാൻ ആവശ്യപ്പെടുകയായിരുന്നു, എന്നാൽ ക്ഷുഭിതനായ ഡ്രൈവർ രാത്രി വഴിയിലിറക്കി വിടാൻ ശ്രമിക്കുകയായിരുന്നു,…
Read Moreനിക്ഷേപകർക്ക് പ്രിയം ഒല
ബെംഗളുരു: ഒലയിൽ 100 കോടി വരെ നിക്ഷേപിക്കാൻ താത്പര്യം കാണിച്ച് കമ്പനികൾ രംഗത്ത്. ഇതിൽ നിലവിലെ ഒാഹരി പങ്കാളികളായ സോഫ്റ്റ് ബാങ്കും ഉൾപ്പെടുന്നു. നിലവിൽ വെബ് ടാക്സികളിൽ ഏറെ ലാഭത്തിൽ പ്രവർത്തിക്കുന്നവയിൽ ഒന്നാണ് ഒല.
Read More