5% ജിഎസ്ടി; ഓല, ഉബർ റൈഡുകൾക്ക് ജനുവരി 1 മുതൽ ബെംഗളൂരുവിൽ വില കൂടും

ബെംഗളൂരു: കേന്ദ്ര സർക്കാർ അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയതിന് ശേഷം ജനുവരി 1 മുതൽ ഒല, ഊബർ അല്ലെങ്കിൽ മറ്റ് റൈഡ്-ഹെയ്ലിംഗ് ആപ്പുകളിലൂടെ ബുക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്ക് വില കൂടും. ഇതുവരെ ടാക്സികൾക്ക് മാത്രമാണ് ജിഎസ്ടി ബാധകമാക്കിയിരുന്നത്.

ഹെയ്‌ലിംഗ് ആപ്പുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾ ജിഎസ്ടി പരിധിയിൽ വരില്ലെങ്കിലും ബെംഗളൂരു ട്രാൻസ്‌പോർട്ട് അതോറിറ്റി നഗരത്തിലെ ഓട്ടോ നിരക്ക് 15 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മാറ്റം.

ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സംഘടനയായ പീസ് ഓട്ടോ പറയുന്നത് 50 ശതമാനം ഡ്രൈവർമാരും ഒലയും ഊബറും വഴിയാണ് തങ്ങളുടെ ദൈനംദിന സവാരി നടത്തുന്നതെന്നാണ്. “കോവിഡ് -19 കാരണം വരുമാനം കുറഞ്ഞു, ഇപ്പോൾ ഞങ്ങളുടെ വരുമാനത്തിൽ നിന്ന് 5 ശതമാനം വെട്ടിക്കുറയ്ക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. ഇത് നിർഭാഗ്യകരമാണ് എന്നും നികുതി പിൻവലിക്കാൻ ഞങ്ങൾ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,” എന്നും ഡ്രൈവർമാരുടെ പ്രതിനിധി രഘു എൻ പറഞ്ഞു.

അഞ്ച് ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) ഓട്ടോറിക്ഷകളിലേക്കും നീട്ടുന്നത് ആർക്കും ഗുണം ചെയ്യില്ലെന്ന് റൈഡ് ഹെയ്‌ലിംഗ് കമ്പനിയായ ഊബർ പറഞ്ഞു. “ഓട്ടോ ഡ്രൈവർമാരുടെ വരുമാനത്തെയും സർക്കാരിന്റെ ഡിജിറ്റൈസേഷൻ അജണ്ടയെയും ഇത് ബാധിക്കും” എന്നതിനാൽ നികുതി പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട് .

“ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് ഓട്ടോ ഡ്രൈവർമാർ ഉപജീവനത്തിനായി ഊബറിനെയും മറ്റ് ആപ്ലിക്കേഷനുകളെയും ആശ്രയിക്കുന്നുണ്ടെന്നും ഒരു യൂബർ വക്താവ് പറഞ്ഞു.

സ്ത്രീകളും പ്രായമായ റൈഡർമാരും സുരക്ഷയ്ക്കും സൗകര്യത്തിനുമായി ആപ്പിൽ റൈഡ് ബുക്ക് ചെയ്യുന്നതാണ് ഇഷ്ടപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ അവർ താങ്ങാനാവുന്ന വിലയും ശ്രദ്ധിക്കുന്നു എന്നും ഈ നികുതി പ്ലാറ്റ്‌ഫോം നിരക്കുകൾ ഉയരുന്നതിനും ഓട്ടോ റൈഡുകളുടെ ഡിമാൻഡ് കുറയുന്നതിനു ഇടയാക്കും, എന്നും അവർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us