ബെംഗളൂരു : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ഏറ്റെടുത്ത് നടത്തുന്ന രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സംരംഭമെന്ന് പറയപ്പെടുന്ന ‘കർണാടക ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവ്’ ജനുവരി 25 ചൊവ്വാഴ്ച കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ ഉദ്ഘാടനം ചെയ്തു. നിംഹാൻസ് നീതി ആയോഗുമായി സഹകരിച്ച്. ബെംഗളൂരു, കോലാർ, ചിക്കബല്ലാപ്പൂർ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന സംരംഭത്തിന് കീഴിൽ, മാനസികാരോഗ്യ രോഗികളെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ഡോക്ടർമാർക്ക് പരിശീലനം നൽകുമെന്ന് പരിപാടിയുടെ വെർച്വൽ ലോഞ്ചിൽ സുധാകർ പറഞ്ഞു.
Read MoreTag: nimhans
ഓരോ ജില്ലകളിലും ന്യൂറോ കെയർ സെന്ററുകൾ വേണം.
ബെംഗളൂരു: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളതെന്നും ന്യൂറോളജിക്കൽ പരിചരണം നൽകുന്ന കൂടുതൽ സ്ഥാപനങ്ങൾ സംസ്ഥാനത്ത് ആവശ്യമാണെന്നും നിംഹാൻസ് ഡയറക്ടർ ഡോ.പ്രതിമ മൂർത്തി പറഞ്ഞു. വ്യാഴാഴ്ച ബാംഗ്ലൂർ ന്യൂറോളജിക്കൽ സൊസൈറ്റിയുടെയും ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജിയുടെയും സഹകരണത്തോടെ നിംഹാൻസ് ന്യൂറോളജി വിഭാഗം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. “നമ്മൾക്ക് ഓരോ ജില്ലകളിലും താലൂക്കുകളിലും ന്യൂറോ കെയർ സെന്ററുകൾ ആവശ്യമാണ്, അങ്ങനെവരുമ്പോൾ രോഗികൾക്ക് നിംഹാൻസിലേക്ക് യാത്ര ചെയ്യേണ്ടതില്ല ”എന്ന് ഡോ പ്രതിമ പറഞ്ഞു. നാഡീസംബന്ധമായ പരിചരണത്തിന്റെ…
Read Moreരോഗികൾക്ക് അനുയോജ്യമായ വസ്ത്രങ്ങളുമായി നിംഹാൻസ്
ബെംഗളൂരു: ഒക്യുപേഷണൽ തെറാപ്പി ദിനത്തോടനുബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ശാരീരികവും വൈജ്ഞാനികവും സെൻസറി വൈകല്യവും വൈകല്യവുമുള്ള ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അഡാപ്റ്റീവ് വസ്ത്രങ്ങൾ അവതരിപ്പിച്ചു. വൈവിധ്യവും ഉൾപ്പെടുത്തലും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ പ്രമേയം ‘ബിലോംഗ്, ബി യു’ എന്നതായിരുന്നു.വസ്‌ത്രത്തിലെ ചില പരിഷ്‌ക്കരണങ്ങളിൽ വലുതാക്കിയ ബട്ടണുകൾ ഉപയോഗിക്കുന്നതും അവരുടെ വൈകല്യങ്ങൾ കണക്കിലെടുത്ത് അവരുടെ വസ്ത്രങ്ങൾ വ്യക്തിഗതമാക്കുന്നതും ഉൾപ്പെടുന്നു.ഒക്യുപേഷണൽ തെറാപ്പി ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ വകുപ്പിന്റെ കീഴിലാണ് പരുപാടി സങ്കെടുപ്പിച്ചത്
Read Moreരാജ്യത്തെ പൗരൻമാർക്ക് മികച്ച ആരോഗ്യപരിപാലനമെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നം ഡോക്ടർമാർ യാഥാർഥ്യമാക്കണം; കേന്ദ്രമന്ത്രി
ബെംഗളുരു; രാജ്യത്തെ പൗരൻമാർക്ക് ഏറ്റവും മികച്ച ആരോഗ്യപരിപാലനമെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നം ഡോക്ടർമാർ സാധ്യമാക്കണമെന്ന് ഡോക്ടർമാരോട് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കോവിഡിനെ തുരത്താൻ മാത്രമല്ല, ഡോക്ടർമാരിൽ വിശ്വാസം അർപ്പിക്കാൻ കൂടിയാണ് പ്രധാനമന്ത്രി ഓരോ കാര്യങ്ങളും നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞത്. ലോക മാനസിക ആരോഗ്യ ദിനം പ്രമാണിച്ച് നിംഹാൻസ് തയ്യാറാക്കിയ ആപ്പും അദ്ദേഹം പുറത്തിറക്കി. നിംഹാൻസിന്റെ സേവനം ഗ്രാമാന്തരങ്ങളിലും എത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
Read Moreമൈൻഡ് നോട്ട്സ്; എല്ലാവർക്കും മാനസികാരോഗ്യം, ആപ്പുമായി നിംഹാൻസ്
ബെംഗളുരു; നാളത്തെ ദേശീയ മാനസികാരോഗ്യ ദിനം പ്രമാണിച്ച് ആപ്പ് പുറത്തിറക്കി നിംഹാൻസ് രംഗത്ത്. എല്ലാ ജനങ്ങൾക്കും മാനസികാരോഗ്യം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആപ്പ് തയ്യാറാക്കിയത്. ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ മുഖ്യാതിഥിയാകും. മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് സഹായകരമാകും വിധമാണ് മൈൻഡ് നോട്ട് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ബെംഗളുരു ഐഐടി ബി , മൈക്രോസോഫ്റ്റ് റിസർച്ച് ഇന്ത്യയുടെയും സഹകരണത്തോടെയാണ് മൈൻഡ് നോട്സ് രൂപപ്പെടുത്തിയത്. മാനസിക ആരോഗ്യത്തെക്കുറിച്ച് ഉള്ള സംശയങ്ങൾ ആരായുവാനും അവ ശാസ്ത്രീയമായി പരിഹരിക്കപ്പെടാനും ഉള്ള അവസരവും, ഡോക്ടർമാരുമായി സംസാരിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും. പരീക്ഷണാടിസ്ഥാനത്തിൽ…
Read Moreനിംഹാൻസിലെ നേഴ്സിനോട് അപമര്യാദയായി പെരുമാറി; മേധാവിക്കെതിരെ നടപടി
ബെംഗളൂരു: നഗരത്തിലെ പ്രസിദ്ധമായ നിംഹാൻസ് ആശുപത്രിയിലെ നേഴ്സിനോട് അപമര്യാദയായി പെരുമാറിയ ക്ലിനിക്കൽ നഴ്‌സിങ് മേധാവിക്കെതിരെ നടപടി. മേധാവിയോട് താത്കാലികമായി ഏഴുദിവസം അവധിയിൽ പ്രവേശിക്കാൻ നിംഹാൻസ് ഡയറക്ടർ നിർദേശം നൽകി. ഈ വിഷയത്തെ കുറിച്ച് വിശദമായി പഠിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു. കഴിഞ്ഞ മാസം 30 നാണ് നഴ്‌സിങ് മേധാവിയുടെ മുറിയിലേക്ക് പോയ നഴ്‌സിനെ കൈയേറ്റം ചെയ്യുകയും മുറിക്ക് പുറത്തേക്ക് തള്ളുകയും ചെയ്തത്. നഴ്‌സിങ് മേധാവിക്കെതിരേ നടപടി കരിക്കണമെന്നാവശ്യപ്പെട്ട് നിംഹാൻസിൽ മലയാളികളുൾപ്പെടെയുള്ള നഴ്‌സുമാർ പ്രതിഷേധം നടത്തിയതിനെത്തുടർന്നാണ് നടപടി. നിംഹാൻസ് നഴ്‌സസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം…
Read Moreപിരിച്ചുവിട്ട നിംഹാൻസ് ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സന്നദ്ധ പ്രവർത്തകർ രംഗത്തെത്തി
ബെംഗളൂരു: നിംഹാൻസ് ആശുപത്രിയിലെ 19 തൊഴിലാളികളെ പിരിച്ചുവിട്ടതിനെത്തുടർന്ന് സന്നദ്ധപ്രവർത്തകർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ഡയറക്ടർക്കും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും തുറന്ന കത്ത് നൽകി. രാത്രിയിലെ ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് ആശങ്ക ഉയർത്തിയതിനാലാണ് ദളിത് സമുദായത്തിലെ 15 സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളെ ജോലിയിൽ നിന്ന് നീക്കിയതെന്ന് പ്രവർത്തകർ പറഞ്ഞു. “രാത്രിയിൽ സംസ്ഥാന സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയ സമയത്താണ് രാത്രി 9 മണിക്ക് ശേഷം ജോലിക്ക് പോകാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നത്. പൊതുഗതാഗതമോ നിംഹാൻസിന്റെ സഹായമോ ഇല്ലാതെ, അവർ ജോലിക്ക് എത്തേണ്ടതാണ്.…
Read Moreനിംഹാൻസ് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു.
ബെംഗളൂരു: യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ആശുപത്രി ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ നിംഹാൻസ് ആശുപതിയിലെ കരാർ ജീവനക്കാർ പ്രതിഷേധിച്ചു. ഏകദേശം 19 ഓളം വരുന്ന ജീവനക്കാരാണ് ഇന്നലെ പ്രതിഷേധിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്തതിൽ ഏറിയ പങ്കും വനിതകളാണ്. രാത്രികാല കർഫ്യൂ നിലവിലുള്ളസാഹചര്യത്തിലും ജീവനക്കാരുടെ ജോലിസമയം അവരോടു ആലോചിക്കാതെ രാത്രിവരെ വരെ നീട്ടിയതിലുള്ള ബുദ്ധിമുട്ട് അറിയിച്ച കരാറുകാരുടെ കരാറാണ് റദ്ദാക്കിയതെന്നും ജീവനക്കാർ ആരോപിച്ചു. സ്ത്രീകൾ അടക്കമുള്ള നിരവധി ജീവനക്കാർക്ക് രാത്രിയിൽ അവരുടെ വീടെത്താൻ ഏറെ പ്രയാസം ആണെന്നുള്ള വിവരം അധികൃതരെ അറിയിച്ചിരുന്നതായി ജീവനക്കാർ പറഞ്ഞു. എന്നാൽ യാതൊരുവിധ ചർച്ചകൾക്കും മുതിരാതെ…
Read Moreശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി; ഉദ്ഘാടനം മാർച്ച് 3ന്; ഒരുങ്ങുന്നത് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളുടെ പേരിൽ കേരളത്തിന് പുറത്ത് നടപ്പാക്കുന്ന ബൃഹത് സംരംഭം
ബെംഗളൂരു: നിംഹാൻസ് ആസ്പത്രിക്ക് സമീപം ഓൾ ഇന്ത്യ കെ.എം.സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റി നിർമാണം പൂർത്തിയാക്കിയ കാരുണ്യ കേന്ദ്രമായ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി മാർച്ച് മൂന്നിന് ഉദ്ഘാടനം നടത്തും. സാംസ്കാരിക, മത, സാമൂഹിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കും. സെന്ററിന്റെ രക്ഷാധികാരികൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം പ്രഖ്യാപിച്ചത്.
Read More