പിരിച്ചുവിട്ട നിംഹാൻസ് ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സന്നദ്ധ പ്രവർത്തകർ രംഗത്തെത്തി

ബെംഗളൂരു: നിംഹാൻസ് ആശുപത്രിയിലെ 19 തൊഴിലാളികളെ പിരിച്ചുവിട്ടതിനെത്തുടർന്ന് സന്നദ്ധപ്രവർത്തകർ  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ഡയറക്ടർക്കും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും തുറന്ന കത്ത് നൽകി.

രാത്രിയിലെ ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് ആശങ്ക ഉയർത്തിയതിനാലാണ് ദളിത് സമുദായത്തിലെ 15 സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളെ ജോലിയിൽ നിന്ന് നീക്കിയതെന്ന് പ്രവർത്തകർ പറഞ്ഞു. “രാത്രിയിൽ സംസ്ഥാന സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയ സമയത്താണ് രാത്രി 9 മണിക്ക് ശേഷം ജോലിക്ക് പോകാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നത്. പൊതുഗതാഗതമോ നിംഹാൻസിന്റെ സഹായമോ ഇല്ലാതെ, അവർ ജോലിക്ക് എത്തേണ്ടതാണ്. നിംഹാൻസിന്റെ സമീപനം സ്ത്രീ തൊഴിലാളികളോടുള്ള അധികാരികളുടെ വിവേചനപരവും സ്ത്രീവിരുദ്ധവുമായ പെരുമാറ്റം മാത്രമാണ് സൂചിപ്പിക്കുന്നത്,” എന്ന് കത്തിൽ പറയുന്നു.

20 വർഷത്തിലേറെയായി നിംഹാൻസുമായി ബന്ധമുള്ള സ്ത്രീകളുടെ അവകാശങ്ങൾ നഷ്ടപ്പെടുകയും വെറുംകരാർ തൊഴിലാളികൾഎന്ന് വിളിക്കപ്പെടുകയും ചെയ്യുന്നുവെന്നും കത്തിൽ പറയുന്നു.

ഇത് അവരുടെ അവകാശങ്ങൾ പൂർണ്ണമായും ലംഘിക്കുന്നതാണ്, ഇത് അവരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന വ്യവസ്ഥകൾ പാലിക്കാൻ നിർബന്ധിതരാക്കുന്നു, അല്ലെങ്കിൽ അവരുടെ അവകാശങ്ങൾ ഉന്നയിക്കുന്നതിന്റെ പേരിൽ ജോലിയിൽ നിന്നും നീക്കം ചെയ്യപ്പെടും എന്നും കത്തിൽ പറഞ്ഞു. തൊഴിലാളികൾക്കൊപ്പം നിൽക്കുമെന്ന് പറഞ്ഞ പ്രവർത്തകർ അവരെ തിരിച്ചെടുക്കാൻ നിംഹാൻസിനോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us