ബെംഗളൂരു: ഹോറമാവിലെ ക്രിസ്ത്യൻ നഴ്സിംഗ് കോളേജിന് ചുറ്റുമുള്ള 800 നടുത്ത് വരുന്ന താമസക്കാരെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകർ പറഞ്ഞു.
മഹാദേവപുര സോണിൽ പെട്ട ഈ പ്രദേശം സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 34 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് ശേഷം ഇവിടെ കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. കെജിഎഫിലെ ഒരു നഴ്സിംഗ് കോളേജിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ക്ലസ്റ്റർ രൂപീകരിച്ചത്. രോഗം ബാധിച്ച വിദ്യാർത്ഥികൾ കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമുള്ളവരാണ്.
സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന വിദ്യാർത്ഥികളെക്കുറിച്ച് ജാഗ്രത പാലിക്കാൻ എല്ലാ കോളേജുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹംപറഞ്ഞു. കോളേജ് 7-8 ദിവസത്തേക്ക് അടച്ചിരിക്കുന്നു, പരിശോധന വീണ്ടും നടത്തും. എല്ലാ സ്കൂളുകളും കോളേജുകളും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. സംസ്ഥാനത്ത് 800 ഓളം നഴ്സിംഗ് കോളേജുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കേരളം ഇപ്പോഴും ധാരാളം കേസുകൾക്ക് സാക്ഷ്യം വഹിക്കുന്നു. അതിനാൽ, അതിർത്തി ജില്ലകൾക്കായി ഞങ്ങൾ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് നെഗറ്റീവ് ആർടി–പിസിആർ ടെസ്റ്റ് റിപ്പോർട്ട് ഉണ്ടായിരിക്കുകയും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കുകയും വേണം. സ്കൂളുകളുടെയും കോളേജുകളുടെയും മാനേജ്മെന്റുകൾ ഇത് കർശനമായി പരിശോധിക്കണം,” എന്ന് മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.