മുടങ്ങിയ വിദേശ മെഡിക്കല്‍ ഇന്‍റേണ്‍ഷിപ് ഇന്ത്യയില്‍ പൂര്‍ത്തിയാക്കാം.

ബെംഗളൂരു: യുദ്ധത്തിന്‍റെയും കോവിഡിന്‍റെയും സാഹചര്യത്തില്‍ വിദേശത്ത് മെഡിക്കല്‍ ഇന്‍റേണ്‍ഷിപ് മുടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അവശേഷിക്കുന്ന ഭാഗം ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി ദേശീയ മെഡിക്കല്‍ കമീഷന്‍റെ ഉത്തരവ്

2021 നവംബർ 18-ന് മുമ്പ് വിദേശത്ത് നിന്നും മെഡിക്കൽ ബിരുദം നേടിയവർക്കാകും അവസരം ലഭിക്കുക. എഫ് എം ജി പരീക്ഷ പാസായാൽ ഇതിനുള്ള അനുമതി നൽകും. നേരത്തെ കൊവിഡ് സാഹചര്യത്തിൽ ചൈനയിൽ നിന്നുമടക്കം വിദ്യാർത്ഥികൾ മടങ്ങിയിരുന്നു. ഈ കുട്ടികൾക്കും പുതിയ തീരുമാനത്തോടെ ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അവസരം ലഭിക്കും.

  വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ

റഷ്യ – യുക്രെയ്ൻയുദ്ധസാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് വിദ്യാർത്ഥികൾക്ക് 12 മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകുമെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി എൻഎംസി സർക്കുലറും പുറത്തിറക്കി. പഠനം തുടരാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന യുക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികൾ ആവശ്യമുയർത്തുന്നതിനിടെയാണ് പുതിയ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്ററിനും വിഷുവിനും ബെം​ഗളൂരുവിൽ നിന്നടക്കം 42 അധിക സർവീസുമായി കെഎസ്ആർടിസി; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us