ടിപ്പു സുൽത്താനെ അവഹേളിക്കുന്ന പോസ്റ്റർ; ബെളഗാവിയിൽ സുരക്ഷ ശക്തമാക്കി പോലീസ്

ബംഗളൂരു: ടിപ്പു സുൽത്താനെ അപമാനിച്ച്‌ പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന് ബെളഗാവിയിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു. ശനിയാഴ്ചയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ടിപ്പുവിനെ അപമാനിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.  വാട്‌സ് ആപ്പിലൂടെ ഇത്തരം പോസ്റ്ററുകൾ ഷെയർ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ചിക്കോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.പി. ഗൗഡയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദർശിച്ചു. 50ലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Read More

ടിപ്പു സുൽത്താനെ അപമാനിച്ച് പോസ്റ്ററുകൾ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം 

ബെംഗളുരു: ടിപ്പു സുൽത്താനെ അപമാനിച്ച്​ പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന്​ സംസ്ഥാനത്ത് പ്രതിഷേധം. ബെളഗാവി ജില്ലയിലെ ചിക്കോടിയിലാണ് ശനിയാഴ്​ച്ച​ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്​. സംഘർഷ സാധ്യതാ റിപ്പോർട്ടുകളെ തുടർന്ന്​ പ്രദേശത്ത്​ പോലീസ്​ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്​. ടിപ്പുവിനെ അപമാനിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ ചിക്കോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി എസ്​.പി സിബി ഗൗഡയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 50ലധികം പോലീസുകാരെ പ്രദേശത്ത്​ വിന്യസിച്ചിട്ടുണ്ട്​. ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനാൽ കർണാകയിൽ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡിസംബർ…

Read More

മൈസൂരുവിൽ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ മെഡിക്കൽ വിദ്യാർത്ഥി കനാലിൽ മുങ്ങി മരിച്ചു. എച്ച്.ഡി. കോട്ടെ താലൂക്കിലെ ബിദർഹള്ളി ഗ്രാമത്തിനടുത്താണ് സംഭവം. ബെംഗളൂരു അംബേദ്കർ മെഡിക്കൽ കോളജ് വിദ്യാർഥി കിഷൻ (21) ആണ് മരിച്ചത്. സരഗുരു താലൂക്കിലെ വിവേകാനന്ദ മെമ്മോറിയൽ ഹോസ്പിറ്റലിൽ അഞ്ച് വിദ്യാർത്ഥികൾ പരിശീലനത്തിന് എത്തിയിരുന്നു. ഞായറാഴ്ച ബീച്ചനഹള്ളി ഇടതുകര കനാലിൽ ഇവർ നീന്താൻ പോയിരുന്നു. ഈ സമയം നീന്തൽ അറിയാത്ത കിഷൻ വെള്ളത്തിൽ ഉറങ്ങുകയും  മുങ്ങിമരിക്കുകയായിരുന്നു. വെള്ളത്തിൽ മുങ്ങിപ്പോയ കിഷനെ സുഹൃത്തുക്കൾ ഉയർത്താൻ ശ്രമിച്ചെങ്കിലും ഉയർത്തുന്നതിന് മുമ്പ് കിഷൻ മരിച്ചു. മൃതദേഹം സർഗൂർ ആശുപത്രിയിലേക്ക് മാറ്റി.

Read More

ഒന്നര വയസുകാരനെ പിതാവ് കുളത്തിൽ എറിഞ്ഞ് കൊന്നു 

ബെംഗളൂരു: പെരിയപട്ടണയിൽ ഒന്നരവയസ്സുള്ള മകനെ പിതാവ് കുളത്തിലെറിഞ്ഞു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു. കുട്ടിയെ പ്രസവിച്ചതോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും രണ്ടുമക്കളുമുൾപ്പെടെ മൂന്നുകുട്ടികളുമായി ഇയാളുടെ അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു. അമ്മയുമായി വഴക്കുണ്ടാക്കി ഇളയ കുട്ടിയെയുമെടുത്ത് ഗണേഷ് വീടുവിട്ട് ഇറങ്ങുകയായിരുന്നു. തുടർന്ന് കുട്ടിയെ വീടിനടുത്തുള്ള കുളത്തിലെറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തശേഷം നടത്തിയ അന്വേഷണത്തിലാണ് ഗണേഷ് അറസ്റ്റിലായത്. കുട്ടിയെ സംരക്ഷിക്കാൻ വഴിയില്ലാത്തതിനാലാണ് കുളത്തിലെറിഞ്ഞതെന്ന് ഇയാൾ മൊഴിനൽകി.

Read More

മൈസൂരു-ബെംഗളുരു എക്സ്പ്രസ്സ്‌ വേയിൽ അപകടം; ദമ്പതികൾ ഉൾപ്പെടെ 3 മരണം 

ബംഗളൂരു: മൈസൂരു-ബെംഗളുരു എക്സ്പ്രസ്സ്‌ വെയിൽ വാൻ ലോറിയിൽ ഇടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബംഗളൂരു പീനിയ സ്വദേശികളായ രാജേഷ്, ഭാര്യ സുമ, ലക്ഷ്മണ്ണമ്മ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ശ്രീരംഗപട്ടണയിലേക്ക് പോയ വാൻ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിടിക്കുകയായിരുന്നു.

Read More

കേരളത്തിലേക്ക് അനധികൃതമായി കന്നുകാലി കടത്ത്; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു :  കേരളത്തിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന നൂറ് കന്നുകാലികളെ മൈസൂരു എച്ച്.ഡി. കോട്ടെയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. കന്നുകാലികളെ കടത്തിയ രണ്ടുപേരെ പിടികൂടി.  രണ്ട് ലോറികളിലും അഞ്ച് പിക്കപ്പ് ജീപ്പുകളിലുമായാണ് കാലികളെ കടത്തിയത്. വാഹനങ്ങൾ പോലീസ് തടഞ്ഞതോടെ ഡ്രൈവർമാർ ഇറങ്ങിയോടി. പിന്നീട് രണ്ടുപേരെ പിടികൂടുകയായിരുന്നു. പശുക്കളെയും പശുക്കിടാങ്ങളെയും പോത്തുകളെയുമാണ് കടത്തിയത്. ഇവയെ പിന്നീട് മൈസൂരിലെ പിഞ്ജാരപോൾ ഗോശാലയിലേക്ക് മാറ്റി.

Read More

മൈസൂരുവിൽ എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയതായി കരുതുന്ന കടുവ പിടിയിൽ 

ബെംഗളൂരു: മൈസൂരുവിൽ എട്ടുവയസ്സുകാരനെ കൊലപ്പെടുത്തുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്തതായി കരുതുന്ന കടുവയെ മൈസൂരുവിൽ പിടികൂടി. എച്ച് ഡി കോട്ട താലൂക്കിൽ ചൊവ്വാഴ്ച രാത്രിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആൺകടുവയെ പിടികൂടിയത്. നാഗർഹോലെ ടൈഗർ റിസർവിലെ മെതിക്കുപ്പെ വന്യജീവി റെഞ്ചിൽ ഉൾപ്പെടുന്ന കല്ലഹട്ടി ഗ്രാമത്തിലാണ് എട്ടുവയസ്സുള്ള ചരൺ നായക്കിനെ കടുവ കൊന്നത്. സെപ്റ്റംബർ 4ന് മാതാപിതാക്കളോടൊപ്പം കൃഷിയിടത്തിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. കടുവ കടിച്ചെടുത്ത് കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം അൽപം അകലെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെടുത്തത്. സമീപ ഗ്രാമങ്ങളിലെ കന്നുകാലികളെയും കടുവ കൊന്നിരുന്നു. ഇത് ഗ്രാമവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.…

Read More

മൈസൂരുവിൽ കടുവയുടെ ആക്രമണത്തിൽ എട്ട് വയസുകാരന് ദാരുണാന്ത്യം 

ബെംഗളൂരു: മൈസൂരിലെ എച്ച്.ഡി.കോട്ടെ താലൂക്കിലെ കല്ലഹട്ടി ഗ്രാമത്തിലെ പ്രദേശത്തെ ആൺകുട്ടിയെ കടുവ കടിച്ചുകൊന്നു. കൃഷ്ണനായകിന്റെയും മധുബായിയുടെയും മകൻ എട്ടു വയസുകാരൻ ചരൺ നായക് ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആണ് സംഭവം. കൃഷിയിടത്തിൽ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു കുട്ടി. രണ്ടാംക്ലാസ് വിദ്യാർത്ഥിയായ ചരൺ കായികമേളയായതിനാൽ സ്കൂളിൽ പോയിരുന്നില്ല. മാതാപിതാക്കൾ മുളകുപറിക്കുന്നതിനിടെ ചരണിനു നേർക്ക് കടുവ ചാടിവീണ് സമീപത്തെ കുറ്റിച്ചെടികൾക്കിടയിലേക്ക് വലിച്ചുകൊണ്ടുപോവുകയാണ്.  കുട്ടിയുടെ കരച്ചിൽകെട്ട് മാതാപിതാക്കൾ ഓടിയെത്തി കടുവയെ ഓടിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വന്യജീവികളിൽ നിന്ന് നാട്ടുകാരെ…

Read More

25 കോടി വില വരുന്ന കിങ് ഫിഷര്‍ ബിയറുകൾ പിടിച്ചെടുത്തു

ബെംഗളൂരു: മൈസൂരുവിൽ നിന്നും 25 കോടിരൂപ വില വരുന്ന ബിയര്‍ എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു. കെമിക്കല്‍ ടെസ്റ്റില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയ കിങ് ഫിഷര്‍ ബിയറാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ബിയറുകള്‍ നശിപ്പിച്ചു കളയാന്‍ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മൈസൂരു ജില്ലയിലെ നനഞ്ചന്‍ഗുഡിയിലെ യുണൈറ്റഡ് ബ്രൂവറീസില്‍ നിര്‍മ്മിച്ച കിങ് ഫിഷര്‍ ബിയറിന്റെ സ്‌ട്രോങ്, അള്‍ട്രാ ബ്രാന്‍ഡുകളുടെ 7സി, 7ഇ ബാച്ചുകളിലെ ബിയറുകളാണ് നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിശോധനയില്‍, ബിയര്‍ മനുഷ്യ ഉപയോഗത്തിന് യോജിച്ചതല്ലെന്ന് ഇന്‍ ഹൗസ് കെമിസ്റ്റ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബിയര്‍ പിടിച്ചെടുത്ത്…

Read More

ബെംഗളൂരു-​മൈ​സൂ​രു പാ​ത​യി​ലെ ടോ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി ഡ്രൈവർമാർ തെരഞ്ഞെടുക്കുന്നത് അപകടവഴി 

ബെംഗളൂരു : ബെംഗളൂരു-​മൈ​സൂ​രു പാ​ത​യി​ലെ ടോ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി വാ​ഹ​ന​ഡ്രൈ​വ​ർ​മാ​ർ കാ​ണി​ക്കു​ന്ന അ​തി​ബു​ദ്ധി അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. നി​ർ​മി​ത ബു​ദ്ധി, സ്പീ​ഡ് റ​ഡാ​ർ ഗ​ൺ കാ​മ​റ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ത​യി​ൽ ട്രാ​ഫി​ക് പോലീ​സ് വ​ൻ സു​ര​ക്ഷാ​ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ടോ​ൾ ഒ​ഴി​വാ​ക്കാ​നാ​യി സ​ർ​വി​സ് റോ​ഡി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ വ​ൺ​വേ തെ​റ്റി​ച്ച് പ്ര​ധാ​ന പാ​ത​യി​ലേ​ക്കു ക​യ​റു​ക​യാ​ണ്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. ബി​ഡ​ദി ക​ണ​മി​ണി​ക്കെ, ശേ​ഷ​ഗി​രി​ഹ​ള്ളി, ശ്രീ​രം​ഗ​പ​ട്ട​ണ ഗ​ണ​ങ്കൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ടോ​ൾ പ്ലാ​സ​ക​ൾ ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് സ​ർ​വി​സ് റോ​ഡു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ വ​ൺ​വേ ലം​ഘി​ച്ച് പ്ര​വേ​ശി​ക്കു​ന്ന​ത്. ആ​റു​വ​രി പ്ര​ധാ​ന​പാ​ത​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, ഓ​ട്ടോ, ട്രാ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്…

Read More
Click Here to Follow Us