സുഹൃത്തുക്കൾ കുളത്തിൽ മരിച്ച നിലയിൽ

ബെംഗളൂരു: ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിൽ കുളക്കടവിലെ പുതുവത്സരാഘോഷത്തിനിടെ സുഹൃത്തുക്കളായ യുവാക്കളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ബേലൂർ താലൂക്കിലെ കനനഹള്ളി സ്വദേശികളായ അജിത്ത് (37), അശോക് (35) എന്നിവരാണ് മരിച്ചത്.

കനനഹള്ളിയിലെ ആളൊഴിഞ്ഞ കൃഷിയിടത്തിനരികിലുള്ള കുളത്തിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടത്.

ഇരുവരും പുതുവത്സരാഘോഷത്തിനായി കുളക്കടവിൽ എത്തിയതായിരുന്നു.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

എന്നാൽ, ബുധനാഴ്ച ഉച്ചയായിട്ടും ഇരുവരും വീട്ടിലെത്തിയിരുന്നില്ല.

തുടർന്ന് വീട്ടുകാരും സുഹൃത്തുക്കളും അന്വേഷിച്ചെത്തിയപ്പോഴാണ് കുളത്തിൽ രണ്ടുപേരും മരിച്ച നിലയിൽ കണ്ടത്.

പോലീസും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

മദ്യലഹരയിലായിരിക്കാം ഇരുവരും കുളത്തിൽ വീണതെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.

കുളക്കടവിൽ മദ്യ കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയതായി അരേഹള്ളി പോലീസ് അറിയിച്ചു.

മരിച്ച അശോക് ഡ്രൈവറും അജിത്ത് കർഷകനുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts