25 കോടി വില വരുന്ന കിങ് ഫിഷര്‍ ബിയറുകൾ പിടിച്ചെടുത്തു

ബെംഗളൂരു: മൈസൂരുവിൽ നിന്നും 25 കോടിരൂപ വില വരുന്ന ബിയര്‍ എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു.

കെമിക്കല്‍ ടെസ്റ്റില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയ കിങ് ഫിഷര്‍ ബിയറാണ് പിടിച്ചെടുത്തത്.

പിടിച്ചെടുത്ത ബിയറുകള്‍ നശിപ്പിച്ചു കളയാന്‍ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മൈസൂരു ജില്ലയിലെ നനഞ്ചന്‍ഗുഡിയിലെ യുണൈറ്റഡ് ബ്രൂവറീസില്‍ നിര്‍മ്മിച്ച കിങ് ഫിഷര്‍ ബിയറിന്റെ സ്‌ട്രോങ്, അള്‍ട്രാ ബ്രാന്‍ഡുകളുടെ 7സി, 7ഇ ബാച്ചുകളിലെ ബിയറുകളാണ് നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

പരിശോധനയില്‍, ബിയര്‍ മനുഷ്യ ഉപയോഗത്തിന് യോജിച്ചതല്ലെന്ന് ഇന്‍ ഹൗസ് കെമിസ്റ്റ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

തുടര്‍ന്നാണ് ബിയര്‍ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ എക്‌സൈസ് വകുപ്പ് ഉത്തരവിട്ടത്.

അതേസമയം, വിഷയത്തില്‍ യുണൈറ്റഡ് ബ്രൂവറീസ് പ്രതികരണം നടത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts