ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പാസ്റ്റർ അറസ്റ്റില്‍. കാഞ്ചീപുരത്ത് പൊൻമാർ ഗ്രാമത്തിലാണ് സംഭവം. മുംബൈ സ്വദേശിയായ വൈശാലി (33) ആണ് കൊല്ലപ്പെട്ടത്. പൊൻമാറിലെ പള്ളിയിലെ പാസ്റ്ററായ വിമല്‍രാജാണ് അറസ്റ്റിലായത്. വാക്കുതർക്കത്തെ തുടർന്നാണ് യുവതിയെ പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. കുടുംബവഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് പ്രകോപിതനായ വിമല്‍രാജ് യുവതിയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണതെന്നാണ് യുവതിയുടെ ബന്ധുക്കളോട് വിമല്‍രാജ് പറഞ്ഞിരുന്നത്. എന്നാല്‍ യുവതിയുടെ സഹോദരന് സംശയം തോന്നുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.…
Read MoreTag: murder
സഹോദരിക്ക് വിവാഹ സമ്മാനം നൽകി; യുവാവിനെ ഭാര്യ അടിച്ചു കൊന്നു
ലഖ്നൗ: സഹോദരിക്ക് വിവാഹസമ്മാനം നൽകിയതിൽ തർക്കം. യുവാവിനെ ഭാര്യയും ഭാര്യാസഹോദരന്മാരും ചേർന്ന് അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ബാരാബങ്കി സ്വദേശിയായ ചന്ദ്രപ്രകാശ് മിശ്ര(35)യെയാണ് ഭാര്യ ഛാബിയും സഹോദരന്മാരും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്. ചന്ദ്രപ്രകാശിന്റെ സഹോദരിക്കുള്ള വിവാഹസമ്മാനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഏപ്രില്‍ 26-നാണ് സഹോദരിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. സഹോദരിക്ക് വിവാഹസമ്മാനമായി ഒരു സ്വർണമോതിരവും ടി.വി.യും നല്‍കാനായിരുന്നു ചന്ദ്രപ്രകാശ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സഹോദരിക്ക് മോതിരവും ടി.വി.യും സമ്മാനിക്കുന്നതിനെ ചന്ദ്രപ്രകാശിന്റെ ഭാര്യ ഛാബി എതിർത്തു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കവുമുണ്ടായി. ഇതിനുപിന്നാലെയാണ് ഭർത്താവിനെ ‘ഒരു പാഠം പഠിപ്പിക്കണമെന്ന്’ ആവശ്യപ്പെട്ട്…
Read Moreറൊട്ടി തീർന്നതിനെ ചൊല്ലി തർക്കം; യുവതിയുമായി വഴക്കിട്ട ആളെ സഹോദരനും സുഹൃത്തും കൊലപ്പെടുത്തി
ബെംഗളൂരു: റൊട്ടി തീർന്നതിന്റെ പേരില്‍ സഹോദരിയുമായി വഴക്കിട്ടയാളെ യുവാവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. യാദ്ഗിരി ജില്ലയിലാണ് ദലിത് യുവാവായ രാകേഷ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഫയാസ്,ആസിഫ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. 22 കാരനായ രാകേഷ് ഫയാസിന്റെ സഹോദരിയുടെ കടയില്‍ റൊട്ടി വാങ്ങാനായി പോയി. എന്നാല്‍ കടയിലുണ്ടായിരുന്ന റൊട്ടികളെല്ലാം വിറ്റുതീർന്നതായി പ്രതിയുടെ സഹോദരി അറിയിച്ചു. പക്ഷേ തനിക്ക് ഇന്ന് തന്നെ റൊട്ടി കിട്ടണമെന്ന് വാശിപിടിക്കുകയും അവിടെനിന്ന് ബഹളമുണ്ടാക്കുകയും ചെയ്തു. ഈ സമയത്ത് യുവതി മാത്രമായിരുന്നു കടയിലുണ്ടായത്. പേടിച്ചുപോയ യുവതി സഹായത്തിനായി സഹോദരൻ ഫയാസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഫയാസ്…
Read Moreമദ്യപിച്ച് എത്തി അമ്മയെ മർദ്ദിച്ച അച്ഛനെ 15 കാരൻ വെട്ടിക്കൊന്നു
ചെന്നൈ: മദ്യപിച്ചെത്തി അമ്മയെ മർദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാള്‍ പാചകക്കാരനായി ജോലിചെയ്യുന്നയാളാണ്. ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രിയും മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മർദിച്ചു. ഇതോടെയാണ് മൂത്തമകനായ 15-കാരൻ അരിവാള്‍ കൊണ്ട് അച്ഛനെ വെട്ടിക്കൊന്നത്. വെട്ടേറ്റ അച്ഛൻ തല്‍ക്ഷണം മരിച്ചു. തുടർന്ന് അയല്‍ക്കാർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രതിയായ 15-കാരനും പോലീസിന്റെ കസ്റ്റഡിയിലാണ്.
Read Moreമുൻ കാമുകിയെ പാർക്കിൽ വച്ച് കുത്തിക്കൊന്നു; കൊലപാതകിയെ യുവതിയുടെ അമ്മ അടിച്ചു കൊന്നു
ബെംഗളുരു: നഗരത്തെ ഞെട്ടിച്ച രണ്ട് കൊലപാതങ്ങൾക്ക് പിന്നാലെ ഇവന്റ് മാനേജറായ 45കാരന്‍ മുന്‍ കാമുകിയായ 25 കാരിയെ കുത്തിക്കൊന്നു. സൗത്ത് ബെംഗളുരു പാര്‍ക്കില്‍ വച്ചാണ് കുത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ അമ്മ മകളുടെ ഘാതകനെ ഹോളോ ബ്രിക്‌സ് കൊണ്ട് ഇടിച്ചു കൊന്നു. കൊല്ലപ്പെട്ട അനുഷ, സുരേഷ് എന്നൊരാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ പോലീസ് വിളിപ്പിച്ച് താക്കീത് നല്‍കി വിട്ടിരുന്നു. ഒരു ഇവന്റ് മാനേജ്‌മെന്റിന് ഇടയിലാണ് 45കാരനും യുവതിയും പരിചയപ്പെടുന്നത്. പാര്‍ക്കില്‍ എത്തിയ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി ദൃക്‌സാക്ഷി പറയുന്നു. ഇതിനിടയില്‍…
Read Moreഒന്നര വയസുകാരിയെ മാതാപിതാക്കൾ കൊന്ന് കുഴിച്ചു മൂടി; തെളിവായത് അജ്ഞാതന്റെ കത്ത്
മുംബൈ: ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി രഹസ്യമായി കുഴിച്ചിട്ട സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. താനെയില്‍ മാർച്ച് 18ന് നടന്ന ക്രൂര കൊലപാതകം കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തറിയുന്നത്. പോലീസിന് ഒരു അജ്ഞാതൻ അയച്ച കത്തിലാണ് കൊലപാതകത്തെക്കുറിച്ച് സൂചന നല്‍കിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാതാപിതാക്കള്‍ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 38 കാരനായ പിതാവ് ജാഹിദ് ഷെയ്ഖ് 28 കാരിയായ ഭാര്യ നൂറമി എന്നിവരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് മാതാപിതാക്കള്‍ സഹകരിച്ചിരുന്നില്ല. പിന്നീട് ചോദ്യം…
Read Moreമക്കളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
ബെംഗളൂരു: കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഗംഗാദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഗംഗാദേവിയെ ജാലഹള്ളി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മക്കളായ ലക്ഷ്മി (9), ഗൗതം (7) എന്നിവരെയാണ് അമ്മ ഗംഗാദേവി കൊലപ്പെടുത്തിയത്. ഗംഗാദേവിയുടെ ഭർത്താവ് പോക്‌സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. പ്രതി ഗംഗാദേവി ഒരു സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് ജോലി ചെയ്തിരുന്നതായാണ് വിവരം.
Read Moreകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി
കാസർകോട്:കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കാസർകോട് ജില്ലയിലെ മുളിയാർ അർളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദുവാണ് നാലു മാസം പ്രായമുള്ള മകള്‍ ശ്രീനന്ദയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ സ്വദേശിയായ ഭർത്താവ് ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടില്‍ നിന്നു 2 ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. 6…
Read Moreകെട്ടിടത്തിന് സമീപം അജ്ഞാതയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ്
ബെംഗളൂരു: സമ്പങ്കിരാമ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം അജ്ഞാതയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. പോലീസ് കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് ഓട്ടോ കാത്തുനിന്ന യുവതിയെ കയറ്റിയ ഓട്ടോഡ്രൈവർ യുവതിയെ കെട്ടിടത്തിനുള്ളിൽ കയറ്റി ബലാത്സംഗം ചെയ്തതാണെന്ന് കണ്ടെത്തിയത്. മുബാറക്ക് എന്നയാളാണ് കൊലയാളി. ബെംഗളൂരു സുൽത്താൻ പാളയയിൽ താമസക്കാരനായിരുന്ന ഇയാൾ പകൽ ശുദ്ധജലം വിൽപനയും രാത്രിയിൽ ഓട്ടോ ഓടിക്കുകയും ആയിരുന്നു. എന്നാൽ, ഫെബ്രുവരി 18ന് ഉച്ചയ്ക്ക് റയാൻ സർക്കിളിനു സമീപം യുവതിയെ ഇയാൾ ഓട്ടോയിൽ കയറ്റി. ഉറുദു ഭാഷയിൽ മാത്രം സംസാരിച്ചിരുന്ന യുവതിയെ…
Read Moreവിവാഹാഭ്യര്‍ഥന നിരസിച്ചു; യുവാവ് പെൺസുഹൃത്തിനെ കുത്തിക്കൊന്നു
ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിൻ്റെ പേരില്‍ പെൺസുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. കൊല്ലപ്പെട്ടത് ബംഗാള്‍ സ്വദേശിനിയായ ഫരീദ ഖാത്തൂന്‍(42) ആണ്. യുവതിയെ കൊലപ്പെടുത്തിയ പ്രതി എന്‍.എല്‍. ഗിരീഷ് എന്ന റെഹാന്‍ അഹമദ്(32) കൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. നഗരത്തില്‍ കാർ ഡ്രൈവറായി ജോലി ചെയ്യുകയാണിയാള്‍. ശനിയാഴ്ച ബെംഗളൂരു ജയനഗറിലെ ശാലിനി മൈതാനത്ത് വച്ചായിരുന്നു സംഭവം. ഏറെ നാളായി സൗഹൃദത്തിലായിരുന്നു രണ്ടുകുട്ടികളുടെ മാതാവായ ഫരീദയും ഗിരീഷും. ബംഗാളില്‍ നിന്ന് തിരിച്ചെത്തിയ യുവതിയോട് പ്രതി വിവാഹാഭ്യര്‍ഥന നടത്തുകയും യുവതി ഇത് നിരസിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ കയ്യില്‍…
Read More