വാട്സ്ആപ്പ് അക്കൗണ്ട് വഴി പണതട്ടിപ്പ്

ബെംഗളൂരു: കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ചന്ദ്രശേഖര കമ്പാറിന്റെ പേരിൽ വ്യാജ വാട്സാപ് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നതായി പരാതി. അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് കമ്പാറിന്റെ അക്കൗണ്ടിൽ നിന്നും സുഹൃത്തുക്കൾക്ക് സന്ദേശം പോയത്. ഇത് ശ്രദ്ധയിൽപെട്ടതോടെ ചന്ദ്രശേഖര കമ്പാർ സൗത്ത് സൈബർ ക്രൈം പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Read More

ന​ഗരത്തിൽ ഓൺലൈനായി വീഞ്ഞ് വാങ്ങാൻ ശ്രമം; നഷ്ടമായത് അരലക്ഷം രൂപ

ബെം​ഗളുരു; ഓൺലൈനായി വീഞ്ഞ് വാങ്ങാൻ ശ്രമിച്ച ഡോക്ടർക്ക് അരലക്ഷം രൂപ നഷ്ടമായതായി പരാതി. ബെം​ഗളുരു വിക്ടോറിയ ലേ ഔട്ട് സ്വദേശിയായ ഡോക്ടർക്കാണ് 50,000 രൂപ നഷ്ടമായതെന്ന് പോലീസ്. ഓൺലൈനായി വീഞ്ഞ് വാങ്ങുന്നതിനായി ശ്രമിച്ച ഡോക്ടർ കാശ് നൽകുന്നതിനായി ഡെബിറ്റ് കാർഡ് നമ്പറും ഒടിപിയും ആവശ്യപ്പെട്ട് കാൾ വരുകയായിരുന്നു. ഉടനടി ഒടിപി കൈമാറി നൽകി കഴിഞ്ഞാണ് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 50.708 രൂപയോളം തട്ടിപ്പുകാർ കൈക്കലാക്കിയതായി മനസിലായത്. ഓൺലൈൻ തട്ടിപ്പ് സംഘം തന്നെയാണ് വീഞ്ഞ് ഓൺലൈൻ വിൽപ്പന എന്ന പേരിൽ പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു,…

Read More

കോവിഡ് മരണം; ബിപിഎൽ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഉയർത്തി

ബെം​ഗളുരു; കോവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബാം​ഗത്തിന്റെ നഷ്ടപരിഹാര തുക ഉയർത്തി. ഒരു ലക്ഷം രൂപയാണ് ഇതുവരെ നൽകിയിരുന്നത്. കർണ്ണാടക സന്ധ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 രൂപ കൂടിയാണ് അനുവദിച്ചത്. ഇതോടെ തുക ഒന്നര ലക്ഷമാക്കി ഉയർത്തി. സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് 1 ലക്ഷം നൽകുന്നത്. അപേക്ഷ ലഭിക്കുന്നവരിൽ നിന്ന് പരിശോധനകൾക്ക് ശേഷം കുറഞ്ഞ സമയം കൊണ്ട് തുക കൈമാറുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

Read More

ബെം​ഗളുരുവിൽ നിക്ഷേപ തട്ടിപ്പുമായി മലയാളികൾ; പരാതി നൽകി യുവതി

ബെം​ഗളുരു; നിക്ഷേപത്തിന് ഉയർന്ന തുക വാ​ഗ്ദാനം നടത്തി കോടികൾ വഞ്ചിച്ചതായി പരാതി. മലയാളികളാണ് തട്ടിപ്പ് നടത്തിയവരെന്നും യുവതി അറിയിച്ചു. ഓ​ഗസ്റ്റ് ഒന്നും സെപ്റ്റംബർ പത്തിനും ഇടയിലാണ് കൊല്ലം സ്വദേശി ടെറൻസ് ആന്റണി, കൂട്ടാളികളായ ഡയാന, ജോൺ,ജോൺസൻ,വിനു എന്നിവരടങ്ങിയ സംഘം യുവതിയെ കബളിപ്പിച്ചത്. നിക്ഷേപത്തിന് ഉയർന്ന പലിശയാണ് വാ​ഗ്ദാനം നൽകിയത്. 35 കാരിയായ യുവതിയും സുഹൃത്തുക്കളും 1.8 കോടിയാണ് ടെറൻസിന്റെ കമ്പനിയിൽ നിക്ഷേപിച്ചത്. തുടക്കത്തിൽ ഉയർന്ന പലിശ നൽകിയതോടെ യുവതി വീണ്ടും കനത്ത നിക്ഷേപം നടത്തുകയും എന്നാൽ പിന്നീട് പലിശ നൽകാതെ ടെറൻസ് അടക്കമുള്ളവർ മുങ്ങുകയുമായിരുന്നു.…

Read More

സർക്കാർ വകുപ്പുകളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങി ആർടിസി

ബെം​ഗളുരു; വിവിധ വകുപ്പുകളിൽ‌ നിന്ന് സൗജന്യ പാസുകൾ നൽകുന്നതിന് ലഭിക്കേണ്ട തുക പിരിച്ചെടുക്കാൻ കർണ്ണാടക ആർടിസി രം​ഗത്ത് . തൊഴിൽ, സാമൂഹിക ക്ഷേമം, പൊതു വിദ്യാഭ്യാസം ,  എന്നീ വ്യത്യസ്ത വകുപ്പുകളിൽ നിന്നായാണ് പണം ലഭിക്കാനുള്ളത്. 437 കോടി രൂപ എസ് സി വിഭാ​ഗത്തിലെ വിദ്യാർഥികൾക്ക് പാസ് അനുവദിച്ച തുകയടക്കം ലഭ്യമാകാനുണ്ടെന്നിരിക്കെയാണ് കർണ്ണാടക ആർടിസി രം​ഗത്ത് എത്തിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് ജനറൽ വിഭാ​ഗത്തിലുള്ള വിദ്യാർഥികൾക്ക് 13.86 ലക്ഷം പാസുകളാണ് അനുവദിച്ചത്. എന്നാൽ കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം…

Read More

വിജയ കുതിപ്പിൽ മലയാളികളുടെ സംരംഭം; ആർബിഐ പട്ടികയിലിടം നേടിയ ഫിൻടെക് സ്റ്റാർട്ടപ്പുകളിവയാണ്

ബെം​ഗളുരു; ക്രോസ് ബോർഡർ സാൻഡ് ബോക്സ് അഥവാ ഇന്ത്യക്ക് പുറത്തേക്കുള്ള ഇടപാടുകളിലും വിദേശങ്ങളിലുള്ള ഇടപാടുകൾ ഇന്ത്യയിലേക്കും വ്യാപിപ്പിക്കാനുള്ള ഈ പരിശോധന പ്രക്രിയക്കായി 27 അപേക്ഷകരിൽ നിന്ന് 8 പേരെ ആർബിഐ തിരഞ്ഞെടുത്തു. ഇതിൽ രണ്ട് മലയാളികളുമുണ്ട്. ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്, സോക്യാഷ് എന്നീ മലയാളികളുടെ ഫിൻടെക് സംരംഭങ്ങളെയാണ് ആർബിഐ തിരഞ്ഞെടുത്തിരിക്കുന്നത്. ബെം​ഗളുരുവിലാണ് അനീഷ് അച്യുതന്റെ ഓപ്പൺ എന്ന ഫിൻടെക് സ്ഥാപനം ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ആവശ്യമായ നിയോ സേവനങ്ങൾ നൽകുന്നത്.. ഇത്തരത്തിൽ ഇന്ത്യ- യുഎസ് പണമിടപാടുകളായിരിയ്ക്കും തുടക്കത്തിൽ നടത്തുകയെന്ന് ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജിസ് കോ…

Read More
Click Here to Follow Us